2019 ജൂലൈ 6, ശനിയാഴ്‌ച
ചങ്ങാതി വാഴ കൃഷിക്ക് തുടക്കം
ചങ്ങാതി വാഴക്കൃഷിക്ക് തുടക്കമായി:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങാതി വാഴക്കൃഷിക്ക് തുടക്കമായി .അത്യുൽപ്പാദന ശേഷിയുള്ള റോബസ്റ്റ വാഴയാണ് കൃഷി ചെയ്യുന്നത്. പരിസ്ഥിതി, കൃഷി പ്രവർത്തനത്തിൽ താല്പര്യമുള്ള 50 കുട്ടികളുള്ള ക്ലബ്ബാണ് കൃഷി ഏറ്റെടുത്തിരിക്കുന്നത്. ഓഫീസ് സ്റ്റാഫ് കെ.രവിയാണ് ചങ്ങാതി വാഴക്കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത് .പരിപാടിക്ക് ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മുസ്തഫ തായന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, എം.ശശിലേഖ, പി.വിജയകൃഷ്ണൻ ,എ മധുസൂദനൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.റീന നന്ദി പറഞ്ഞു.
ഡോക്ടേർസ് ഡേയിൽ പൂർവ്വ വിദ്യാർത്ഥിനിക്ക് ആദരം
ഡോക്ടേർസ് ഡേ യിൽ പൂർവ്വ വിദ്യാർത്ഥിനിക്ക് ആദരം
കാലിച്ചാനടുക്കം :-
കാലിച്ചാനടുക്കം :-
ദേശീയ ഡോക്ടേർസ് ദിനമായ ജൂലായ് 1ന് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് ആദരിച്ചത് ഒന്നു മുതൽ പത്തുവരെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ പഠിച്ച് ഇപ്പോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ഇ.കെ.സുനീറയെയാണ്. ആതുര സേവനത്തിന്റെ മഹത്വവും വിദ്യാലയ അനുഭവവും' ഡോക്ടർ കുട്ടികൾക്ക് മുമ്പിൽ പങ്കുവെച്ചു. പൊന്നാടയണിച്ച് ആദരിച്ച ചടങ്ങിൽ സീഡ് കോഡിനേറ്റർ പി.വിജയകൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്ററർ കെ.ജയചന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ പൊന്നാട അണിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.റീന നന്ദി പ്രകടിപ്പിച്ചു'
ഞാറ് നടീൽ മഹോത്സവം
തിരുവാതിര ഞാറ്റുവേലയിൽ ഞാറ്റു പാട്ടിന്റെ ആരവവുമായി വിദ്യാർത്ഥികൾ ഞാറു നട്ടു ..
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷിക്ക് തുടക്കം കുറിച്ചു.ജാനകിയേട്ടിയുടെ നാട്ടിപ്പാട്ടിന്റെ വരികൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഏറ്റുപാടി.ആലത്തടി സുബ്രഹ്മണ്യൻ നായരോട് വാരത്തിന് വാങ്ങിയ അഞ്ചു വയലിലാണ് കൃഷി ഇറക്കിയത്. ഉത്ഘാടനം വാർഡ് മെമ്പർ എം അനീഷ്കുമാർ നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ മുസ്തഫ തായന്നൂർ,ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ, പി ടി എ പ്രസിഡന്റ് പി വി ശശിധരൻ, ഗ്രൂപ്പ് കമ്മിറ്റി പ്രസിഡന്റ് മാരായഎം മോഹനൻ, ജയശ്രീ രത്നാകരൻ, അദ്ധ്യാപകരായ വി കെ ഭാസ്‌ക്കരൻ, പി സരോജിനി, എം ശശിലേഖ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നൂറോളം പേർ പങ്കെടുത്തു.മുൻവർഷങ്ങളിൽ നല്ല വിളവ് ലഭിച്ചിരുന്നു. സ്കൂളിൽ ഒരുക്കിയ പുത്തരി സദ്യ യുടെ ഓർമ്മയിൽ ഈ വർഷവും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. ത്രേയസ് നെൽവിത്താണ് ഉപയോഗിച്ചത് .കൂടാതെ ബിരിയാണി അരി യായ ജീരക ശാല നെൽവിത്തും രണ്ടു വയലിൽ ചെയ്യുന്നുണ്ട്.

2019 ജൂലൈ 5, വെള്ളിയാഴ്‌ച
ചക്ക മേള
ചക്ക മേള ശ്രദ്ധേയമായി
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചക്ക വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. സ്കൂളിലെ സ്കൗട്ട് ഗൈഡ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് മേള നടന്നത്. ചക്ക ദോശ, ചക്ക ജ്യൂസ്, പായസം, ചക്ക പഞ്ചാമൃതം, അച്ചാർ, ചക്കക്കുരു കട്‌ലറ്റ്, ചക്ക മൂട തുടങ്ങി വിവിധ ഇനങ്ങളാണ് കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പ്രദർശിപ്പിച്ചത്. 53 വിഭവങ്ങൾ ഉണ്ടാക്കിയ അജിലും 55വിഭവങ്ങൾ ഉണ്ടാക്കിയ ശ്രുതിയും മേളയിലെ താരങ്ങളായി. മേള വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പതിമൂന്നാം വാർഡ് മെമ്പർ എം അനീഷ്കുമാർ, കെ വി പദ്മനാഭൻ, ആശ, വിജയകൃഷ്ണൻ, പി സരോജിനി, എം ശശിലേഖ, എ അംബിക, ജയശ്രീ എന്നിവർ സംസാരിച്ചു.വി.കെ.ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്
(
Atom
)