2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച

കർഷകദിനം

കർഷകദിനം ആചരിച്ചു.

കാലിച്ചാനടുക്കം .കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാർഷിക സംസ്കൃതിയുടെ ഓർമ്മപ്പെടുത്തലായ കർഷക ദിനത്തിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനായ മോഹനനെ സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.സ്ക്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷി, വെള്ളരിക്കൃഷി, വിവിധ പച്ചക്കറി കൃഷികൾക്ക് പൂർണ പിന്തുണാ സഹായം നൽകുന്ന പി.ടി.എ.അംഗമായ മോഹനൻ നാടിന്റെ തന്നെ മാതൃകാ കർഷകനാണ്. സ്ക്കൂളിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന പാവയ്ക്ക തോട്ടമാണ് ഉദ്ഘാടന പരിപാടിക്ക് വേദിയാക്കിയത്. ചോരാത്ത കൃഷി വീര്യത്തെക്കുറിച്ചും, വിഷ രഹിത പച്ചക്കറി കൃഷി രീതികളെക്കുറിച്ചും കുട്ടികൾ അദ്ദേഹത്തിൽ നിന്നും ചോദിച്ചറിഞ്ഞു.മോഹനന്റെ മാതൃകാ ജൈവ പച്ചക്കറി തോട്ടവും കുട്ടികൾ സന്ദർശിച്ചു. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിന് പരിപാടി സഹായകമായി.ചടങ്ങിൽ വി.കെ.ഭാസ്കരൻ ,എം.ശശിലേഖ, നിർമ്മല എ.വി., എന്നിവർ സംസാരിച്ചു.


ഇലക്കറി മേള

ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ

ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ

കാലിച്ചാനടുക്കം: താളും തകരേം മുമ്മാ സം എന്ന ചൊല്ല് അന്വർത്ഥമാക്കി കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ  ഇലക്കറി മേള നടത്തി. വിഷമയമായ പച്ചക്കറികൾ കഴിച്ച് രോഗം ഏറ്റുവാങ്ങുന്ന ഇക്കാലത്ത് ഔഷധ ഗുണമുള്ള നാടൻ ഇലക്കറി പ്രദർശനം ശ്രദ്ധേയമായി.ചെലവു കുറക്കാനും ആരോഗ്യവും ആയുസും കൂട്ടാനും വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനുംഇലക്കറിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ക്ലാസടിസ്ഥാനത്തിൽ സംഘടിപ്പിച്ച മേളയിൽ പ്രദർശിപ്പിച്ച വിഭവങ്ങൾ ഉച്ചഭക്ഷണത്തിന് കുട്ടികൾ പങ്കിട്ടു കഴിച്ചു. തകര താള്, മുരിങ്ങ ,ചീര, കുമ്പളം, പയർ, ചേന, മുത്തിൾ, കാട്ടു ചീര, മത്തൻ, പൊന്നാങ്കണ്ണി, പാറച്ചീര, മുട്ടച്ചീര, വെരിച്ച പുളി, സാമ്പാർ ചീര, തഴുതാമ, മധുരക്കിഴങ്ങ്, തുടങ്ങിയ ഇലകൾ ഉപയോഗിച്ച്ഇരുപത്തഞ്ചോളം വ്യത്യസ്തവിഭവങ്ങൾ ത'യ്യാറാക്കി. കർക്കടകമാസത്തിൽ നടത്തിയ ഇലക്കറി മേള പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി .




സ്വാതന്ത്ര്യ ദിനാഘോഷം


വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പതാകയുയർത്തി. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉദ്ഘാടനം നിർവഹിച്ചു
 SMC ചെയർമാൻ സി.മധു 'പി.ടി.എ വൈസ് പ്രസിഡണ്ട് പ്രകാശൻ അയ്യങ്കാവ്, മദർ പി.ടി.എ പ്രസി.ശ്രീമതി അംബിക സീനിയർ അസി: എം.വി.ആശ, സ്റ്റാറ്റാഫ് സെക്രട്ടറി പത്മനാഭൻ കെ.വി.വി.കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്വാതന്ത്ര്യ സമരത്തിലെ ഏടുകൾ കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു.ദേശഭക്തി ഗാനം, നൃത്തം, പ്രസംഗം എന്നിവയും അവതരിപ്പിച്ചു.











2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

മനോരമ - വായനക്കളരി




പുനർജ്ജനി -

ഉമിക്കരിക്ക് പ്രിയമേറെ ...
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി പാഠശാല ഒരു കാലത്ത് നമ്മൾ ഉപയോഗിച്ച ജൈവ വസ്തുക്കളുടെ വൈവിധ്യപൂർണ്ണമായ പ്രദർശനം കൊണ്ട് വേറിട്ടതായി .പ്രകൃതിസീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രദർശനം പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉമിക്കരി, പല്ല് തേക്കാൻ തേങ്ങയുടെ  തൊണ്ടിന്റെ കഷ്ണം ,വേപ്പിൻ തണ്ട് ,പാള കൊണ്ടുള്ള കാട്ടം കോരി ,പ്ലാവില കോരി ,ചെമ്പരത്തി താളി ,തെങ്ങിന്റെ ഓലകൊണ്ടുള്ള വിവിധ കളിപ്പാട്ടങ്ങൾ എന്നിവ ശ്രദ്ധേയമായി.വാർഡ് മെമ്പർമാരായ ഭൂപേഷ് കെ,മുസ്തഫ തായന്നൂർ, അനീഷ് കുമാർ എം. എന്നിവർ സന്ദർശിച്ചു. സീഡ് കോ ഓർഡിനേറ്റർ റീന വി വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ആശഎം.വി ,മിനി വിവി,ശശിലേഖ, എം, വി.കെ.ഭാസ്കരൻ ,സന്തോഷ് കെ എന്നിവർ സംസാരിച്ചു.



2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

ഹിരോഷിമ ദിനം


ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.യുദ്ധവിരുദ്ധ പ്രതിജ്ഞയും ,പ്രസംഗവും നടത്തി.
യുദ്ധവിരുദ്ധ video പ്രദർശനവും സംഘടിപ്പിച്ചു.ക്ലാസ് തലപതിപ്പ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നീ പരിപാടികളും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.


Scarf day

Scout and guides യൂനിറ്റിന്റെ നേതൃത്വത്തിൽ ലോകസ് കാർ ഫ് ദിനത്തിൽ പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ, ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ ,ഗ്രൂപ്പ് കമ്മിറ്റി പ്രസിഡണ്ട് മോഹനൻ എന്നിവരെ സ്കാർഫ് അണിയിച്ചു



പ്രേംചന്ദ് ദിനം

പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേം ചന്ദിന് പ്രണാമമർപ്പിച്ച് ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ അനുസ്മരണ പ്രഭാഷണം നടത്തി.ജ്ഞാൻ മാർഗ് എന്ന കഥയുടെ നാടകാവിഷ്കരണം രംഗത്ത് അവതരിപ്പിച്ചു.പ്രത്യേക ഹിന്ദി അസംബ്ലി നടത്തി.ഹിന്ദി കടങ്കഥാ മത്സരവും സംഘടിപ്പിച്ചു.ഹിന്ദി അധ്യാപകരായ ആശ .എം വി ,വി.കെ ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.


ഹോസ്ദുർഗ് ഉപജില്ല വിദ്യാരംഗം പ്രവർത്തനോദ്ഘാടനം

കവിത പഠിപ്പിക്കാന്‍ കവി നേരിട്ടെത്തി; ആവേശത്തോടെ വിദ്യാർത്ഥികൾ
കാലിച്ചാനടുക്കം:
പാഠപുസ്തകത്തിലെ കവിത പഠിപ്പിക്കാന്‍ കവി നേരിട്ടെത്തിയത് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നടന്ന ഹോസ്ദുർഗ് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിലാണ് പ്രശസ്ത കവിയായ വീരാൻ കുട്ടിയിൽ നിന്ന് കുട്ടികൾ കവിത നേരിട്ട് പഠിച്ചത്.മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ നക്ഷത്രവും പൂവും എന്ന കവിതയുടെയും എട്ടാം ക്ലാസിലെ അതിജീവനം എന്ന കവിതയുടെയും സ്രഷ്ടാവായ കവിയിൽ  നിന്നും കവിത  പഠിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യാനുഭവമായി.സർഗാത്മകതയിലൂടെ മനസിനെ നവീകരിച്ച് പുതിയ ലോകം നമ്മളിൽ നിന്നും നഷ്ടപ്പെടുത്തുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയണമെന്ന് എഴുത്തുകാരൻ ഓർമ്മപ്പെടുത്തി.സ്മാരകം, അതിജീവനം, ആശ്ലേഷം, അരുതേ, പ്രണയ മുന്തിരി ,നക്ഷത്രവും പൂവും എന്നീ ബിംബങ്ങളുടെ കരുത്തുകൊണ്ടും ഭാഷയുടെ ലാളിത്യം കൊണ്ടും ഹൃദ്യമായ സ്വന്തം കവിതകൾ  അവതരിപ്പിച്ച് അവയിലെ പ്രകൃതിയെയും പ്രണയത്തെയും അതിജീവനത്തെയും കുറിച്ച് കുട്ടികളുമായി സംവദിച്ചതും ശ്രദ്ധേയമായി.ചടങ്ങിൽ ഹോസ്ദുർഗ് എ.ഇ.ഒ പി.വി.ജയരാജൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ ,
 സന്തോഷ് കുമാർ ചെറുപുഴ എന്നിവർ ആശംസയർപ്പിച്ചു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാരംഗം കൺവീനർ കെ.രാജൻ സ്വാഗതവും വി.വി. മിനി നന്ദിയും പറഞ്ഞു.



നല്ലപാഠം - തുണി സഞ്ചി നിർമ്മാണം

പ്ലാസ്റ്റിക് ക്യാരി  ബാഗുകൾക്ക് എതിരെ അമ്മമാരുടെ നല്ലപാഠം

കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നല്ല പാഠം പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് എതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി തുണി സഞ്ചി ഉണ്ടാക്കി നൽകി അമ്മമാർ നല്ല പാഠത്തിന്റെ ഭാഗമായി. നല്ലപാഠം അമ്മമാർ അവരുടെ പഴയ സാരികൾ ഉപയോഗിച്ച് അഞ്ചിലധികം സാരികൾ ഉണ്ടാക്കി നൽകി. ഇങ്ങനെ ഇരുന്നൂറോളം സാരികളാണ്  ഉണ്ടാക്കി നല്ലപാഠം കൂട്ടുകാർ സ്കൂളിൽ എത്തിച്ചത്. .
സ്കൂൾ  സന്ദർശിച്ച ഹൊസ്ദുർഗ് ഉപ ജില്ല ഓഫീസർ പി വി ജയരാജ് കുട്ടികളെ അഭിനന്ദിച്ചിരുന്നു.  സ്കൂളിൽ സൗജന്യ അരിവിതരണം നടത്തുമ്പോൾ നവാഗതരായ ഒന്നാം ക്ലാസ്സുകാർക്ക് നല്കാൻ ഉദ്ദേശ്ശിക്കുന്നു. കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി.