2018, ഡിസംബർ 8, ശനിയാഴ്‌ച

പുസ്തകവിതരണം



മലയാള മനോരമ ബാലജനസഖ്യം അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ഗവ ഹൈസ്കൂൾ കാലിച്ചാനടുക്കത്ത് കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ വിതരണം ചെയ്തു.
സൗപർണിക ബാലജനസഖ്യം സഹകാരി കെ.ജയകുമാർ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ.ടി.എം സുരേന്ദ്രനാഥ് പുസ്തകങ്ങൾ വിദ്യാലയത്തിന് സമർപ്പിച്ചു. സി. മധു, ബി.എസ് സിബി ,പി .രവി, പി.റിതിക എന്നിവർ സംസാരിച്ചു.,

ഗതാഗത ബോധവൽക്കരണ ക്ലാസ്

കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ ഗതാഗതാവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അമ്പലത്തറ പോലീസിന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഗതാഗത ബോധവൽക്കരണ സംവാദം ശ്രദ്ധേയമായി. അമ്പലത്തറ പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.സതീഷ് കുട്ടികളുമായി സംവദിച്ചു. സംവാദത്തിനൊടുവിൽ അവരുടെ രസകരവും വൈവിധ്യമാർന്നതുമായ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,സിബി.ബി.എസ്, കെ.വി.പത്മനാഭൻ ,കെ.അംബിക, പി.രവി എന്നിവർ സംസാരിച്ചു

അന്താരാഷ്ട്ര മണ്ണ് ദിനം


അന്താരാഷ്ട്ര മണ്ണ് ദിനം
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം
മണ്ണിനെ അറിയുക,മണ്ണ് സംരക്ഷിക്കുക എന്ന ലക്ഷത്തോടെ പ്രദേശത്തെ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുകയും മണ്ണ് സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സീഡ് കോ ഓർഡിനേറ്റർ പി.വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. മണ്ണ് സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ' വിശദീകരിച്ചു. പി.വി.ജയശ്രീ നന്ദി പറഞ്ഞു.

കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്


കരിയർ ഡവലപ്പ്മെന്റ് ആന്റ് മോട്ടിവേഷൻ ക്ലാസ്സ്
ബൈ ഡോക്ടർ നിസ്സാം
പ്രായോജകർ .. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് ,കാസർഗോഡ്

2018, നവംബർ 28, ബുധനാഴ്‌ച

മലയാളത്തിളക്കം



ശിശുദിനം

ശിശുദിനം ഗംഭീരമാക്കി ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കം
ദേശീയ ശിശുദിനമായ നവമ്പർ 14 ന് വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പ്രസംഗം, കവിത, പാട്ട്', സ്കിറ്റ്, തിരുവാതിര എന്നിവ അവതരിപ്പിച്ചു' കുട്ടികൾക്ക് മധുര പലഹാരവും പായസവും നല്കി





വെള്ളരി കൃഷിയിൽ നൂറ് മേനി


കൊയ്ത്തുത്സവം

തിരുവാതിര ഞാറ്റുവേലയിൽ വിതച്ച നെല്ലിൽ നൂറുമേനി കൊയ്ത് കാലിച്ചാനടുക്കത്തെ കുട്ടികൾ:

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് .

വിളവെടുപ്പ് മഹോത്സവം വാർഡ്  മെമ്പർമാരായ മുസ്തഫ താ യന്നൂർ ,അനീഷ് കുമാർ കെ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു..സൗട്ട്സ് ആൻറ് ഗൈഡ്സ് അധ്യാപകരായ ഭാസ്കരൻ വി.കെ. ,സരോജിനി പി. ,ശശിലേഖ എം എന്നിവർ നേതൃത്വം നല്കി.. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്.  മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി,
 ശ്രീധരൻ എം ,മോഹനൻ എം
നാരായണൻ
ദാമോദരൻ
ജയശ്രീ
ഉഷ പി
ഷിജി
ധന്യ ,ഷീന
രമണി
 ശാന്ത എന്നീ രക്ഷിതാക്കളും
  കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത്
കഴിഞ്ഞ വർഷം കിട്ടിയ
30പറ നെല്ല് 
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

തിരക്കഥാ ശില്പശാല

അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾച്ചേർന്ന കുട്ടികളുടെ ചലച്ചിത്രമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവർത്തന പദ്ധതിയുമായി കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്ക്കൂൾ . ഒക്ടോബർ ഒന്നിന് കുട്ടികൾ ഏറ്റുവാങ്ങിയ പ്രവർത്തന പദ്ധതിക്ക് തൊട്ടടുത്ത ദിവസമായ ഗാന്ധിജയന്തി ദിനത്തിൽ തന്നെ തുടക്കമിട്ടിരിക്കുകയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ .വിദ്യാരംഗം അവാർഡ് ജേതാവും നാടക രചയിതാവുമായ പ്രകാശൻ കരിവെള്ളൂർ ശില്പശാലയ്ക്ക് നേതൃത്വം നല്കി.ചടങ്ങിൽ വെച്ച് പ്രകാശൻ മാസ്റ്ററെ പൊന്നാട അണിയിച്ച് അനുമോദിച്ചു.

2018, ഒക്‌ടോബർ 13, ശനിയാഴ്‌ച

പോഷൺ അഭിയാൻ

കേന്ദ്ര ഗവൺമെന്റ് 26.9.18 മുതൽ ഒരാഴ്ച പോഷൺ അഭിയാൻ ആയി  രാജ്യത്തെ സ്കൂളുകളിൽ ആ ചരിക്കുകയാണ് ഇതിന്റെ ഭാഗമായി കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്കൂളിൽ ഇത് സംബന്ധിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചു . ആരോഗ്യ വകുപ്പ് ,കൃഷി വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഇത് നടത്തുന്നത്. പോഷൺ അഭിയാൻ എന്ന പദ്ധതി പ്രകാരം കുട്ടികൾക്കും (പ്രത്യേകിച്ച് അഡോളസെന്റ് പെൺകുട്ടികൾക്ക് ) രക്ഷാകർത്താക്കൾക്കും nutrition, cleanliness, good health, balanced diet, green leafy vegetables, menstural health, kitchen garden setting എന്നീ വിഷയങ്ങളെ സംബന്ധിച്ച് Health & family affairs, Food safety, Agriculture ഡിപ്പാർട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരെ കൊണ്ട് ബോധന ക്ലാസ്സ് നടത്താനുള്ള പരിപാടി കൾവരും ദിവസങ്ങളിൽ നടക്കും .പി എച്ച് സി എണ്ണപ്പാറയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.വി.ഗിരിജ ക്ലാസ്സ് എടുത്തു. സീനിയർ അസിസ്റ്റൻറ് എം.ശശിലേഖ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് നേഴ്സ് മാലതി സംസാരിച്ചു.

2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

ദേശീയ ദുരന്തനിവാരണ പരിപാടി

ദേശീയ ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് അഗ്നിശമനവിഭാഗം ഡെമോൺസ് ടേഷൻ നടത്തി.സ്റ്റേഷൻ ഓഫീസർ രാജേഷ്, ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ടീം ഡമോൺസ് ട്രേഷൻ അവതരിപ്പിച്ചു


 


ഓസോൺ ദിനാചരണം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ഓസോൺ ദിനം ആചരിച്ചു.റിട്ട. പ്രധാനാദ്ധ്യാപകൻ കെ.വി.രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു.H M കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ്ബ സെക്രട്ടറി പി.വിജയകൃഷ്ണൻ, പി.രജനി എന്നിവർ നേതൃത്വം നൽകി.
പോസ്റ്റർ രചന, ക്വിസ്, ഉപന്യ സരചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു


സ്കൂൾ കായികമേള

2018 - 1 9 അദ്ധ്യയന വർഷത്തെ സ്ക്കൂൾ കായികമേള ഉദ്ഘാടനം SMC ചെയർമാൻ ശ്രീ.മധു നിർവഹിച്ചു.H Mശ്രീ.കെ.ജയചന്ദ്രൻ മാസ്റ്റർ പതാകയുയർത്തി.സ്കൂൾ ലീഡർ കുമാരി റിതിക പ്രതിജ്ഞ ചൊല്ലി.മൂന്ന് സ്ക്വാഡുകളായി നടത്തിയ മത്സരത്തിൽ ബ്ലൂ, റെഡ്‌, ഗ്രീൻ എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി



സി.സി.ടി.വി.ക്യാമറ ഉദ്ഘാടനം

വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാർത്ഥ്യമാക്കി. സി.സി.ടി.വി ക്യാമറാ സംവിധാനത്തിന്റെ ഉദ്ഘാടന കർമ്മം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി  പി.കെ.സുധാകരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷനായി.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ്, പഞ്ചായത്തംഗങ്ങളായ മുസ്തഫ തായന്നൂർ, എം.അനീഷ് കുമാർ, മദർ പി.ടി.എ പ്രസിഡണ്ട് കെ.അംബിക, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് ലത്തീഫ് അടുക്കം, രാഹുൽകണ്ണോത്ത് എന്നിവർ സംസാരിച്ചു.

ഗണിത ലാബ് ഉദ്ഘാടനം

ഗണിത കൗതുകം...
കാലിച്ചാനടുക്കം
കുട്ടികൾക്ക് ഏറ്റവും വിഷമമുള്ള വിഷയങ്ങളിൽ ഒന്നാണ് ഗണിതം. എന്നാൽ ഇനി മുതൽ കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് ഗണിതം പാൽപ്പായസമാകും. ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കോടോംബേളൂർ പഞ്ചായത്തിന്റെ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ച് കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്ക്കൂൾ എൽ പി വിഭാഗം ഗണിത പ0നം ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഗണിതോത്സവം സംഘടിപ്പിച്ചത്. ബി.ആർ സി അധ്യാപകരായ രാജഗോപാലൻ പി. ,ലതിക എന്നിവരും സ്കൂൾ അധ്യാപകരായ രാജേഷ്.പി, ശ്രീജ.ടി.വി. അനിത.സി.സരിത കെ.വി നാലാം ക്ലാസിലെ രക്ഷിതാക്കളായ നീ മോൾ ജോർജ്ജ്, നഫീസത്ത്, ഉനീസ ,സിനി ,ഷർമിള ,ധന്യ, റുഖിയ , പ്രശാന്തി ,പ്രീതി, ബാബുരാജ്, പ്രകാശ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. ഭൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ.ജയചന്ദ്രൻ അധ്യക്ഷനായി. പി ടി എ പ്രസിഡന്റ് ശ്രീ പി.വി.ശശിധരൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.പരിപാടിയിൽ അക്ഷരമാല, ഷൂട്ടിംഗ് ഗെയിം ,ആരാദ്യം പറയും ,ടെൻഫ്രയിം ,ഡൊമിനോ, പാമ്പും ഏണിയും ,ഷൂട്ടിംഗ് ബോർഡ് തുടങ്ങിയവ നിർമ്മിച്ചു -

തുണി സഞ്ചി വിതരണ ഉദ്ഘാടനം

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കെതിരെ സന്ദേശവുമായി നല്ലപാഠം, സ്ക്ട്ട് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വീടുകളിലെത്തി തുണി സഞ്ചി നൽകി. കഴിഞ്ഞ വർഷം നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച തുക ഉപയോഗിച്ചാണ് തുണി സഞ്ചി നൽകിയത്.നല്ലപാഠം ക്ലബ് അംഗമായ ശിവപ്രിയയുടെ വീട്ടിൽ വിതരണ ഉദ്ഘാടനം നടന്നു.പി.സരോജിനി, നല്ലപാഠം കോഡിനേറ്റർമാരായ വി.കെ ഭാസ്കകരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി.



.

വൃദ്ധ വികലാംഗ മന്ദിര സന്ദർശനവും സഹായ വിതരണവും

സ്കട്ട് ആന്റ് ഗൈഡ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും ചേർന്ന് 6000 രൂപ വിലവരുന്ന അവശ്യസാധനങ്ങളും ഭക്ഷണ സാധനങ്ങളുമായി മലപ്പച്ചേരി ന്യൂ മലബാർ വൃദ്ധ വികലാംഗ മന്ദിരം സന്ദർശിച്ച് അന്തേവാസികളുമായി സ്നേഹം പങ്കുവെച്ച് സഹായം വിതരണം ചെയ്തു. ഇതിലൂടെ കുട്ടികൾക്ക് സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ പാഠം പകർന്നു നൽകാൻ കഴിഞ്ഞു.


2018, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

അധ്യാപക ദിനം 2018

അധ്യാപക ദിനത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സന്ദേശവും അധ്യാപക അനുഭവവും കുടികൾ പങ്കുവെച്ചു. സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും പൂച്ചെണ്ട് നൽകി ആദരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ മുഴുവൻ അദ്ധ്യാപകർക്കും പ്ലാസ്റ്റിക് വിരുദ്ധ സന്ദേശമായി 'മഷിപ്പേനയും ആശംസാ കാർഡും നൽകി.എൽ.പി.യു.പി.എച്ച്.എസ് വിദ്യാർത്ഥികൾ ഗുരു ഗാനാർച്ചന നടത്തി.ഗുരുവന്ദനം സംഗീതശില്പത്തിൽ കുട്ടികൾ അദ്ധ്യാപകർക്ക് പുഷ്പാർച്ചന യർപ്പിച്ചു