2019, മേയ് 21, ചൊവ്വാഴ്ച

Scout and guides Rajyapuraskar winners

 ആദിത്യ രത്നാകരൻ


                                 ആതിര.
                              ആൻമരിയ
                             ദേവിക രാജ്
                               അഞ്ജന
                   ദേവിക വേണുഗോപാൽ
                               അക്ഷയ്

                           രസിൽ കുമാർ
                               നയന
                           നിവേദ് ബാലൻ
                           റിഥുൽ രാജ്
                            ദേവിക വി.കെ
                      എലിസബത്ത് ജസ് ലിൻ

കുട നിർമ്മാണ ശില്പശാല

വർണ്ണക്കുടയിൽ വിസ്മയം തീർത്ത് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം..
കാലിച്ചാനടുക്കം :-
വിദ്യാലയം തുറക്കുന്നതിന് മുന്നോടിയായി കാലിച്ചാനടുക്കം സ്കൂളിൽ കുട നിർമ്മാണ ശില്പശാല നടത്തി. വിദ്യാലയത്തിലെത്തുന്ന പുതിയ കുട്ടികളെ സ്വീകരിക്കുന്നതിന് പ്രവേശനോത്സവത്തിൽ നല്കുന്നതിനാണ് അധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെയും സ്റ്റാഫ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നൂതനമായ പരിപാടി നടത്തിയത് .അമ്മമാരും സ്കവു ട്ട്സ് ആന്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരും ഓഫീസ് ജീവനക്കാരും അടക്കം നൂറോളം പേർ പങ്കെടുത്തു. പ്രവർത്തി പരിചയ അധ്യാപികമാരായ പി . സരോജിനി ,എ.പി .ബിന്ദു ,കെ.വി.ഉഷ എന്നിവരും രക്ഷാകർത്താക്കളായ പി.വി.ശ്രീലത ,കെ .മിനി ,പി.ലത എന്നിവരും നേതൃത്വം നല്കി.
പരിപാടിക്ക് എ.ശ്രീജ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു..മദർ പി ടി എ പ്രസിഡന്റ് എ.അമ്പികഅധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.രവി നന്ദി പറഞ്ഞു.കുട നിർമാണത്തിൽ പങ്കെടുത്തവർക്ക് ഒരു കുട വീതം സ്വന്തമായി നിർമിച്ച് വീട്ടിൽ കൊണ്ടുപോകാൻ അവസരമൊരുക്കി.
അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.രവി നന്ദി പറഞ്ഞു.കുട നിർമാണത്തിൽ പങ്കെടുത്തവർക്ക് ഒരു കുട വീതം സ്വന്തമായി നിർമിച്ച് വീട്ടിൽ കൊണ്ടുപോകാൻ .അവസരമൊരുക്കി




2019, മേയ് 17, വെള്ളിയാഴ്‌ച

മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ്


മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ്

മാമ്പഴത്തിന്റെ മാധുര്യം ചെറു ചുണ്ടുകളിൽ ഉറ്റിച്ചു കൊണ്ട് പരിസ്ഥിതി ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.ഭാസ്കരൻ വെളളൂർ ഉദ്ഘാടനം ചെയ്തു.
മാമ്പഴമധുരം പരിപാടിയിൽ 20 ഓളം നാടൻ മാമ്പഴ ഇനങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് പ്രദർശിപ്പിച്ചു.കടുമാങ്ങ ,മൂവാണ്ടൻ മാങ്ങാ ,പുളിയൻ കണ്ണി മാങ്ങ, പഞ്ചസാര മാങ്ങ ,ഗോമാങ്ങ ,കപ്പ മാങ്ങ ,കിളി ചുണ്ടൻ മാങ്ങ ,കുറ്റ്യാട്ടൂർ മാങ്ങ, കുഞ്ഞിമംഗലം മാങ്ങ തുടങ്ങിയവ പ്രദർശിപ്പിച്ചു.
മാവിന്റെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം ക്ലാസ്സ് എടുത്തു.
വിദ്യാലയം ഏറ്റെടുക്കേണ്ട പരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.പി ടി എ പ്രസിഡന്റ് പി.വി ശശിധരൻ ,എസ്എംസി ചെയർമാൻ സി.മധു ,മുൻ അധ്യാപിക പി.സരോജിനി ,എം ശശിലേഖ ,വി കെ ഭാസ്കരൻ ,എ വി നിർമ്മല ,പി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.








1

എസ്.എസ്.എൽ.സി.വിജയത്തിളക്കം




കാലിച്ചാനടുക്കത്തിന്റെ ചരിത്രരചനയ്ക്കായി ചരിത്ര സെമിനാർ







ചരിത്രമെഴുതാൻ കാലിച്ചാനടുക്കം...
ചരിത്രത്തിന്റെ ഏടുകളിൽ ഏറെയൊന്നും പരാമർശിക്കപ്പെടാത്ത ഒരു പ്രദേശമാണ് കാലിച്ചാനടുക്കം. ഒരു കാലത്ത് കാലികൾ ധാരാളമുണ്ടായിരുന്ന കാഞ്ഞിരമരങ്ങൾ തിങ്ങിനിറഞ്ഞ ഒരു പ്രദേശമായിരുന്നത്രെ ഇത്. ശാസ്താ ആരാധനക്ക് പേരുകേട്ട ശാസ്താംപാറയിൽ 50 വർഷങ്ങൾക്ക് മുമ്പ് കാടുണ്ടായിരുന്നതും ചരിത്രം.
മഹാ ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ജീവിത രീതി, ആചാരാനുഷ്ഠാനങ്ങൾ ,തുടങ്ങിയവയിൽ വൈവിധ്യമാർന്ന ചരിത്രം നമ്മുടെ പ്രദേശത്തുണ്ട്.
 കാലിച്ചാനടുക്കം പ്രദേശത്ത് ആദ്യമായി ആനയെ കൊണ്ടുവന്നതും ബസ്സ് വന്നതും വളരെ രസകരമായി നെഹ്റു കോളേജ് റിട്ടയേർഡ് പ്രൊഫസർ സി.ബാലൻ വിശദീകരിച്ചു. പ്രാദേശിക സ്ഥലനാമങളെ കുറിച്ച് ഹരിപ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര അധ്യാപകനായ ജയചന്ദ്രൻ എം പറഞ്ഞു.
എങ്ങിനെ പ്രാദേശിക ചരിത്രം തയ്യാറാക്കാം എന്നതിനെ കുറിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശ്രീപുരം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനുമായ മനോജ് കുമാർ കണിച്ചുകുളങ്ങര ക്ലാസ്സ് എടുത്തു.
ഈ ഒരു വർഷക്കാലത്ത് ചരിത്ര രചനയും ഡോക്യുമെന്ററിയും പൂർത്തിയാക്കാൻ തീരുമാനിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി.മധു, വി.കെ.ഭാസ്കരൻ ,സിജിമോൾ, രാഹുൽ അടുക്കം എന്നിവർ സംസാരിച്ചു.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്. ,ഹെറിറ്റേജ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്

LS S.NMMS വിജയികൾ?

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ മുഹമ്മദ് അജ്‌നാസ് ജില്ലയിൽഒന്നാം സ്ഥാനം നേടി.


സഹോദരിമാരുടെ വിജയം


ഒരേ വീട്ടിലേക്ക് എല്‍.എസ്.എസും യു.എസ്.എസും

കാലിച്ചാനടുക്കം: കാലിച്ചാനടുക്കം  ഗവ.ഹൈസ്കൂളിലെ സഹോദരിമാരായ  പാർവതി രതീഷും മീനാക്ഷി രതീഷും യുഎസ്എസും എൽഎൽ എസ്സും നേടി സ്കൂളിനും നാടിനും അഭിമാനമായി. 

പാർവതി മുമ്പ്  എൽഎസ്എസ്സും നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. കാലിച്ചാനടുക്കം സ്കൂളിൽ മുപ്പത് വർഷക്കാലം അധ്യാപകനായിരുന്ന പരേതനായ നാരായണൻ മാസ്റ്ററുടെ മകൻ രതീഷിന്റെ മക്കളാണ് ഈ മിടുക്കികൾ. സജിതയാണ് മാതാവ്. ഇരുവരെയും അധ്യാപകരും പിടിഎ എസ്എംസി കമ്മിറ്റികളും അഭിനന്ദിച്ചു.
മീനാക്ഷി രതീഷ് - എൽ.എസ്.എസ്

പാർവ്വതി രതീഷ് - യു.എസ്.എസ്