2020, മാർച്ച് 11, ബുധനാഴ്‌ച

ശ്രീനിവാസൻ മാഷിൻ്റെ സ്നേഹ സമ്മാനം

കാലിച്ചാനടുക്കം സ്ക്കൂളിൽ മാവിൻതൈ നട്ട് ശ്രീനിവാസൻ മാഷുടെ സ്നേഹസമ്മാനം.
2003-09 കാലയളവിൽ ഗവ ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനായി ജോലി ചെയ്ത എ.പി.ശ്രീനിവാസൻ മാസ്റ്റർ എസ് എസ് എൽ സി പരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് സുപ്രണ്ടായി ജോലി ചെയ്യാനെത്തിയപ്പോഴാണ് വിദ്യാലയത്തിനോടുള്ള സ്നേഹം പരിസ്ഥിതി പ്രവർത്തനമായി മാറിയത്.തൻ്റെ ഒപ്പം ജോലി ചെയ്യാനെത്തിയ അസിസ്റ്റൻ്റ് സൂപ്രണ്ട് മാരൊപ്പം വിദ്യാലയാങ്കണത്തിൽ ഒരു നാടൻ മാവിൻതൈ അദ്ദേഹം നട്ടു. ഇപ്പോൾ ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ ചായ്യോത്താണ് അദ്ദേഹം ജോലി ചെയ്യുന്നത്.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ, ഓഫീസ് ജീവനക്കാരൻ കെ രവി എന്നിവരും ഒപ്പം ചേർന്നു.

പഠനോത്സവം

ഹോസ്ദുർഗ്ഗ് ഉപജില്ലാ പഠനോത്സവം ഗവ ഹൈസ്ക്കൂൾ കാലിച്ചാനടക്കത്ത് നടന്നു.
കുട്ടികളുടെ പഠന മികവ് പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച് കാലിച്ചാനടുക്കം സ്ക്കൂളിൽ നടന്ന ഹോസ്ദുർഗ്ഗ് സബ് ജില്ലാതല പ0 നോത്സവം മികച്ചതായി .സ്കിറ്റ്, നാടകം, പാഠ ഭാഗങ്ങളുടെ രംഗാവതരണം, കവിത, ഗണിത പസിൽ, ശാസ് പരീക്ഷണങ്ങൾ ,അറബിക് കവിതാലാപനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്.അടുക്കം, ആനപ്പെട്ടി ,മൂപ്പിൽ ,വേങ്ങച്ചേരി എന്നീ കേന്ദ്രങ്ങളിൽ തുടർന്ന് പരിപാടി നടന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും പരിപാടി മികച്ചതാക്കി. സബ് ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.പരപ്പ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.വി.തങ്കമണി മുഖ്യാതിഥിയായി. എ ഇ ഒ പി.വി.ജയരാജ് പദ്ധതി വിശദീകരിച്ചു. എസ്എംസി ചെയർമാൻ സി.മധു അധ്യക്ഷനായി.വാർഡ് മെമ്പർ എം.അനീഷ് കുമാർ ,മദർ പി ടി എ പ്രസിഡൻ്റ് സി.ജയശീ, ബി.പി.സി. പി.വി.ഉണ്ണിരാജ്  എന്നിവർ ആശംസ നേർന്നു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.