2017, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ചിങ്ങം 1 കര്‍ഷകദിനം .......17/08/2017





കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കി അരങ്ങേറിയ കിഴങ്ങ് മഹോത്സവം ശ്രദ്ധേയമായി.കായും കനികളും മുഖ്യ ഭക്ഷണമായിരുന്ന കാനനകാലത്തിൽ മനുഷ്യന് ആരോഗ്യ സമ്പുഷ്ടമായ ജീവിതം പ്രദാനം ചെയ്ത വ്യത്യസ്ത കിഴങ്ങുകളുടേയും കിഴങ്ങുല്പ്ന്നങ്ങളുടേയും പ്രദർശനമാണ് നടന്നത്. സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് അംഗങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് കിഴങ്ങ് വർഗ്ഗങ്ങളുടെ നൂറുകണക്കിന് വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടു വന്നത്.കപ്പ ,കാച്ചിൽ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, കാരറ്റ്, കൂർക്ക, തുടങ്ങിയവയും കാട്ടു കിഴങ്ങുകളായ നര, ചെറുകിഴങ്ങ് തുടങ്ങിയവയും പ്രദർശനത്തിലും വിഭവങ്ങളിലും ചേക്കേറി. ജ്യൂസ്, ഹൽവ ,പായസം, ബജ്ജി, ചിപ്സ്, കട് ലറ്റ്, പുഴുക്ക്, അച്ചാർ തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളാണ് കുട്ടികളും രക്ഷിതാക്കളും അണിയിച്ചൊരുക്കിയിരുന്നത്. 51 വിഭവങ്ങൾ ഉണ്ടാക്കിക്കൊണ്ടു വന്ന ഒൻപതാം തരത്തിലെ അഭിൻ ശ്രദ്ധ നേടി. അതിനു ശേഷം നടന്ന കർഷക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കർഷകശ്രീ അവാർഡ് ജേതാവ് ജി.സുബ്രഹ്മണ്യൻ നായർ നിർവ്വഹിച്ചു.കർഷകനായ  നാരായണൻ,നൂറ് വയസ്സ് പിന്നിട്ട കർഷകൻഅഡൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,പി.ടി. പ്രസിഡണ്ട് പി.വി.ശശിധരൻ, എസ്.എം.സി.ചെയർമാൻ അഷ്റഫ് കൊട്ടോടി, പി.എം. മധു, പി.സരോജിനി, ..വനജ, വി.കെ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.








സ്വാതന്ത്ര്യദിനാഘോ‍ഷം 15/08/2017

ക്വിറ്റ് ഇന്ത്യ ദിനം 09/08/2017

 
                     






                        
സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന സ്മരണകൾ ഹൃദയത്തിലേറ്റി ജീവിക്കുന്ന സമര സേനാനി കെ.ആർ.കണ്ണന്റെ ജീവിതാനുഭവങ്ങൾ ഒപ്പിയെടുക്കുന്നതിനായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബംഗങ്ങളും അധ്യാപകരും അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത് ശ്രദ്ധേയമായി. പങ്കെടുത്ത സമരങ്ങളെക്കുറിച്ചും ജയിലിൽ അനുഭവിക്കേണ്ടി വന്ന പീഢനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായപ്പോൾ കുട്ടികൾക്ക് അത് പുതിയ അനുഭവമായി മാറി. 91 വയസ്സിലും ഇത്ര ഊർജസ്വലനായിരിക്കുന്നതിന്റെ കാരണം കുട്ടികൾ ആരാഞ്ഞപ്പോൾ പുഞ്ചിരി കൊണ്ട് മറുപടി പറഞ്ഞ അദ്ദേഹം സംസാരം തുടരവേ കുട്ടികൾക്കിടയിൽ താരമായി മാറുകയായിരുന്നു. ബാല്യകാലത്തെ ജീവിതാനുഭവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിപ്പെടാനുണ്ടായ അന്നത്തെ സാമൂഹ്യ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. കണ്ണേട്ടന്റെ കുടുംബാംഗങ്ങളും പരിപാടിയിൽ മുഴുനീളം പങ്കെടുത്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അദ്ദേഹത്തെ പൊന്നാടയണിച്ച് ഉപഹാരം നൽകി. സാമൂഹ്യ ശാസ്ത്രാധ്യാപിക എം.പ്രസീജ, വി.കെ.ഭാസ്ക്കരൻ, രാമചന്ദ്രൻ വേട്ട റാഡി എന്നിവർ സംസാരിച്ചു.