2018, ജൂൺ 30, ശനിയാഴ്‌ച

വിജയോത്സവം 2018

വിജയോത്സവം
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽവിജയോത്സവം പി കരുണാകരൻ എം പി
ഉത്ഘാടനം ചെയ്തു . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ,എൽ എസ് എസ് ,യൂ എസ് എസ് ,എൻ എം എസ് സ്കോളർഷിപ്പ്  നേടിയവർ ,എസ് എസ് എൽ സി പരീക്ഷ വിജയത്തിന് അയല്പക്ക പഠനകേന്ദ്രങ്ങൾ ഒരുക്കിയവർ  എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു . ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ മുസ്തഫ തായന്നുർ ,
എസ് എം സി ചെയർമാൻ അഷ്‌റഫ്‌ കൊട്ടോടി ,മദർ പി ടി എ പ്രസിഡന്റ്‌ ബിന്ദു രാമകൃഷ്ണൻ ,സീനിയർ അസിസ്റ്റന്റ് സിബി ബി എസ് ,സ്റ്റാഫ്‌ സെക്രട്ടറി പി രവി ,ആഘോഷ കമ്മിറ്റി കൺവീനർ വി കെ ഭാസ്കരൻ ,അലീന ജോർജി ,റിതിക പി എന്നിവർ സംസാരിച്ചു .




2018, ജൂൺ 25, തിങ്കളാഴ്‌ച

ഹരിതോത്സവം


വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ഞാറ്റുവേലയിൽ ഞാറിട്ട് നെൽകൃഷിക്ക് തുടക്കം

തിരുവാതിര ഞാറ്റുവേലയിൽ നൂറുമേനിക്കായി കാലിച്ചാനടുക്കത്തെ കുട്ടികൾ:

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് .കഴിഞ്ഞ വർഷം ലഭിച്ച നല്ല വിളവ് ഈ വർഷവും പ്രതീക്ഷിച്ചു കൊണ്ട് 60 ഓളം വരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയൽക്കിളികളായി പാടത്ത് എത്തി. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ, സീഡ് കോർഡിനേറ്റർ വിജയകൃഷ്ണൻ.പി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചുമതലയുള്ള അധ്യാപകരായ വി കെ ഭാസ്ക്കരൻ, ശശിലേഖ, സരോജിനി, പി.ടി.എ പ്രസിഡണ്ട് ശശിധരൻ, മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി, ഹാരിസ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം കൊടുത്ത ഹരി തോത്സവം കോടോം ബേളൂർ കൃഷി ഓഫീസർ ശ്രീമതി ജ്യോതി ഉദ്ഘാടനം ചെയ്തു
 ശ്രീധരൻ എം ,മോഹനൻ എം 
നാരായണൻ 
ദാമോദരൻ 
ജയചന്ദ്രൻ ടി വി 
ഉഷ പി 
ഷിജി 
ധന്യ ,ഷീന 
രമണി 
 ശാന്ത എന്നീ രക്ഷിതാക്കളും 
നാട്ടി പാട്ട്  ജാനകിയും കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് 
കഴിഞ്ഞ വർഷം കിട്ടിയ 
30പറ നെല്ല്  
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്



ലോക മയക്കുമരുന്ന് വിരുദ്ധ ദിനം 2018

ലഹരി വിരുദ്ധ സന്ദേശവുമായി കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂൾ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ..
കാലിച്ചാനടുക്കം  ഗവണ്മെന്റ് ഹൈസ്കൂളിൽ  മയക്കുമരുന്ന് വിരുദ്ധ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടന്നു 
സ്കൗട്ട്സ് &ഗൈഡ്സ് 
കാസർഗോഡ് ജില്ല ഏക് സ്‌സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പ്രദർശനത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങൾ പ്രകടമാക്കുന്ന  നൂറോളം ചിത്രങ്ങളും എൻലാർജ് ചെയ്ത  പത്ര കട്ടിങ്ങുകളും ഉണ്ടായിരുന്നു .
വിമുക്തി ജില്ല കോർഡിനേറ്റർ പി ജി രഘുനാഥ് നല്ലപാഠം അംഗങ്ങൾക്ക്  ക്ലാസ്സെടുത്തു .
ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉത്ഘാടനം ചെയ്തു .
പി രവി ,സിബി ബി എസ് ,പി സരോജിനി,ഏക് സ്‌സൈസ്  ജീവനക്കാരായ ബാബു ,മഹേഷ്‌ എന്നിവർ സംസാരിച്ചു .  കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ എം ശശിലേഖ എന്നിവർ നേതൃത്വം നൽകി .
ലോക മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടി കാണാൻ നിരവധി
രക്ഷിതാക്കളും പങ്കെടുത്തു



മ്യൂറൽ പെയിന്റിംഗ്

ഡയറി പ്രകാശനം

2018, ജൂൺ 23, ശനിയാഴ്‌ച

എഴുത്തുപെട്ടി

Yoga day

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ .94 - 95 ബാച്ച് മ്യൂറൽ പെയിന്റിംഗ്

വായനാ പക്ഷാചരണം

വാർഷിക കലണ്ടർ പ്രകാശനം

ക്ലബ്ബ് ഉദ്ഘാടനം .. ജിതേഷ് കമ്പല്ലൂർ