2018, ജൂൺ 25, തിങ്കളാഴ്‌ച

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം 2018

ലഹരി വിരുദ്ധ സന്ദേശവുമായി കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂൾ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ..
കാലിച്ചാനടുക്കം  ഗവണ്മെന്റ് ഹൈസ്കൂളിൽ  മയക്കുമരുന്ന് വിരുദ്ധ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടന്നു 
സ്കൗട്ട്സ് &ഗൈഡ്സ് 
കാസർഗോഡ് ജില്ല ഏക് സ്‌സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പ്രദർശനത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങൾ പ്രകടമാക്കുന്ന  നൂറോളം ചിത്രങ്ങളും എൻലാർജ് ചെയ്ത  പത്ര കട്ടിങ്ങുകളും ഉണ്ടായിരുന്നു .
വിമുക്തി ജില്ല കോർഡിനേറ്റർ പി ജി രഘുനാഥ് നല്ലപാഠം അംഗങ്ങൾക്ക്  ക്ലാസ്സെടുത്തു .
ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉത്ഘാടനം ചെയ്തു .
പി രവി ,സിബി ബി എസ് ,പി സരോജിനി,ഏക് സ്‌സൈസ്  ജീവനക്കാരായ ബാബു ,മഹേഷ്‌ എന്നിവർ സംസാരിച്ചു .  കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ എം ശശിലേഖ എന്നിവർ നേതൃത്വം നൽകി .
ലോക മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടി കാണാൻ നിരവധി
രക്ഷിതാക്കളും പങ്കെടുത്തു



അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ