2019, ഡിസംബർ 21, ശനിയാഴ്‌ച

ക്രിസ്തുമസ് ആഘോഷം

പുൽക്കൂടും ക്രിസ്തുമസ് ചിത്രവുമായി കാലിച്ചാനടുക്കം പ്രീ പ്രൈമറി കുട്ടികൾ:
 ക്രിസ്തുമസിനെ വരവേൽക്കാൻ കാലിച്ചാനടുക്കം പ്രീ പ്രൈമറി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുങ്ങി .ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂട് നിർമ്മാണം,ചിത്രം വര, നിറം നൽകൽ, ക്രിസ്തുമസ് ഗാനാലാപനം ,ക്രിസ്തുമസ് അപ്പൂപ്പന്റ വേഷം കെട്ടൽ തുടങ്ങി വിവിധയിനം പരിപാടികളിലൂടെ ക്രിസ്തുമസ് ആഘോഷം അതിവിപുലമായി നടത്തി. കേക്ക് മുറിച്ച്‌ ഈ പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ നടത്തി. സീനിയർ അസിസ്റ്റന്റ് എം.വി.ആശ  സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി അധ്യപിക കെ ശ്രീജ നന്ദി പറഞ്ഞു. പ്രീ പ്രൈമറി എക്സിക്യൂട്ടീവ് കൺവീനർ കെ.വി.പ്രമീഷ് അധ്യാപികമാരായ സി.വിനീത ,കെ.സെമീറ, പി.വി.മഞ്ജുഷ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

ഊർജ്ജസംരക്ഷണ പ്രതിജ്ഞ

ഡിസമ്പർ 14
ഊർജ സംരക്ഷണ ദിനം
പ്രതിജ്ഞ

ഗ്രഹണ നിരീക്ഷണ ക്ലാസ്

ഗ്രഹണ നിരീക്ഷണ ക്ലാസ്സുമായി കാലിച്ചാനടുക്കം സ്ക്കൂളും പൊതുജന വായനശാലയും:
കാലിച്ചാനടുക്കം :-
കാലിച്ചാനടുക്കം പൊതുജന വായനശാല ,ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രഹണ നിരീക്ഷണ ക്ലാസ്സ്  സംഘടിപ്പിച്ചു.
ക്യാമ്പ് കോ ഓർഡിനേറ്റർ പി.ശ്രീ കല സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.കാലിച്ചാനടുക്കം പൊതുജന വായനശാല രക്ഷാധികാരി എം.വി.കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര അധ്യാപിക പി.വി.ദീപ ഗ്രഹണ കാഴ്ചയെ കുറിച്ചും ഗ്രഹണ നിരീക്ഷണ കണ്ണട നിർമാണത്തെ കുറിച്ചും ക്ലാസ്സ് എടുത്തു.26 ന് നടക്കുന്ന ഗ്രഹണ നിരീക്ഷണം സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് എം.വി.ആശ ക്ലാസ്സ് എടുത്തു.
സ്റ്റാഫ് സെക്രട്ടറി പി.വി.പത്മനാഭൻ ആശംസ നേർന്നു.


നല്ല പാഠം ചേന വിളവെടുപ്പ്


2019, ഡിസംബർ 11, ബുധനാഴ്‌ച

സീഡിൽ നൂറുമേനി വിളവ്

മാതൃഭൂമി സീഡ് ക്ലബ്ബ് നൽകിയ വിത്തിൽ നൂറുമേനി:
കാലിച്ചാനടുക്കം:
മാതൃഭൂമി സീഡ്  ജില്ലാതല വിത്ത് വിതരണത്തിന്റെ ഭാഗമായി ലഭിച്ച വെണ്ട, പയർ, ചീര ഇവയുടെ വിളവെടുപ്പിൽ നൂറുമേനി.100 ഗ്രോബാഗിൽ  ടെറസ്സിന്റെ മുകളിലും ചാക്കുകളിൽ നിലത്തുമായി
 ആരംഭിച്ച
 കൃഷിയിൽ നല്ല വിളവ് ലഭിച്ചു. കുട്ടികൾ കൃഷിയുടെ സ്വാദ് ഉച്ചഭക്ഷണത്തിന്റെ കറിയിലൂടെ നുണഞ്ഞു.പച്ചക്കറിയുടെ വിളവെടുപ്പ്
 ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ  നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓർഡിനേറ്റർ വി റീന സ്വാഗതം പറഞ്ഞു.കെ. രവി, വി.കെ.ഭാസ്കരൻ, കെ.ടി.ബേബി തുടങ്ങിയവർ സംബന്ധിച്ചു.

2019, ഡിസംബർ 5, വ്യാഴാഴ്‌ച

ലോക മണ്ണ് ദിനം

മണ്ണറിഞ്ഞ് ലോക മണ്ണ് ദിനം
കാലിച്ചാനടുക്കം..
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് സ്ക്കൂൾ ശലഭോദ്യാനത്തിന് ലോക മണ്ണറിവ് ദിനത്തിൽ തുടക്കം കുറിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജൈവവേലി നിർമ്മിച്ച് ചെടികൾ സംരക്ഷിക്കാൻ തീരുമാനിച്ചു.അരളി, ഹനുമാൻകിരീടം ,കറിവേപ്പില ,കൊങ്ങിണി മുല്ല, തുടങ്ങിയ ചെടികൾ നട്ടു.
എം വി ആശ അധ്യക്ഷയായി.
ഓഫീസ് സ്റ്റാഫ് കെ.രവി ,സീഡ് കോ ഓർഡിനേറ്റർ വി.റീന, എ. ശ്രീജ ,ബേബി എന്നിവർ നേതൃത്വം നൽകി.

എല്ലാ ക്ലാസുകളിലുംശബ്ദസംവിധാനം

പിടിഎ അവാർഡ് തുക കുട്ടികളുടെ ശബ്ദവിന്യാസത്തിന്
കാലിച്ചാനടുക്കം ..ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിന് 2018 - 19 വർഷത്തെ മികച്ച പി ടി എ ക്കുള്ള വിദ്യാഭ്യാസ ജില്ലാതലത്തിലുള്ള പുരസ്കാര തുകയും ജില്ലാതലത്തിലുള്ള തുകയും സ്ക്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായി തയ്യാറാക്കിയ ക്ലാസ്സ് തല ശബ്ദവിന്യാസത്തിനു വേണ്ടി വിനിയോഗിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോസ് പതാലിൽ ശബ്ദ വിന്യാസം സ്ക്കൂളിന് സമർപ്പിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ മുസ്തഫ തായന്നൂർ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് ടി വി ജയചന്ദ്രൻ ആശംസ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് എം.വി.ആശ നന്ദി പറഞ്ഞു.

ലോക വികലാംഗ ദിനം

ലോക വികലാംഗ ദിനത്തിൽ ആദരവുമായി ഗവ ഹൈസ്ക്കൂൾ കാലി ചാനടുക്കം ..
കാലിച്ചാനടുക്കം ..
ലോക വികലാംഗ ദിനത്തിൽ  വികലാംഗനായ ഓഫീസ് ജീവനക്കാരൻ ടി.വി.അനിൽകുമാറിനെ സ്റ്റാഫ് കൗൺസിൽ ആദരിച്ചു.ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും
വളരെ മികച്ച രീതിയിൽ തന്റെ ജോലി അദ്ദേഹം മാതൃകാപരമായി നിർവ്വഹിക്കുന്നുവെന്ന് അനുമോദനം നിർവ്വഹിച്ച് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, ഓഫീസ് ജീവനക്കാരൻ കെ.രവി എന്നിവർ സംസാരിച്ചു.