2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

പാഠം ഒന്ന് പാടത്തേക്ക്

പാഠം ഒന്ന് പാഠത്തേക്ക്
കാലിച്ചാനടുക്കം..
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് കൃഷി ഒരു പാഠമാണ്, പാഠപുസ്തകമാണ് ,കൃഷി തന്നെയാണ് ജീവിതവും .മലയോര മേഖലയിലെ ഈ വിദ്യാലയത്തിലേക്ക് കുട്ടികളുടെ കൃഷി കണ്ടറിയാൻ എത്തിയത് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ മധു ജോർജ് മത്തായിയാണ്. ഒന്നര ഏക്കർ സ്ഥലത്ത് വിദ്യാർത്ഥികളുടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീരകശാല ബിരിയാണി നെല്ലും ശ്രേയസ്സ് നെല്ലുമാണ് കൃഷി ചെയ്തത്. കഠിനമായ മഴയിലും കാര്യമായ ദോഷമില്ലാതെ വിളവിനൊരുങ്ങി നിൽക്കുകയാണ് മുക്കൂട്ട് വയലിലെ നെൽകൃഷി.

2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

ദേശചരിത്രമറിയാൻ കാരണവക്കൂട്ടം

ദേശചരിത്രം അയവിറക്കി കാലിച്ചാനടുക്കത്ത് കാരണവർ കൂട്ടം



..............

കാലിച്ചാനടുക്കം:
ഒരു ദേശത്തിന്റെ ചരിത്രാന്വേഷണവുമായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ കുട്ടികൾ കാരണവർ കൂട്ടവുമായി സംവദിച്ചു .നാടിന്റെ ചരിത്രമെഴുതാനുള്ള പഴമക്കാരുടെ ഒത്തുചേരലിൽ ദേശത്തിന്റെ  ഭൂമിശാസ്ത്രം,  ആചാര അനുഷ്ഠാനങ്ങൾ കൃഷി രീതികൾ ആരാധനാലയങ്ങൾ, എന്നിവയെക്കുറിച്ചുള്ള  ഓർമ്മകൾ  പതിറ്റാണ്ടുകൾക്കപ്പുറത്ത് നിന്നും മറനീക്കി പുറത്ത് വന്നപ്പോൾ കുട്ടികളിൽ അത് കൗതുകമുണർത്തി.തങ്ങളിതുവരെ കാണാത്തതും കേൾക്കാത്തതുമായ കാഴ്ചകളെ അറിയാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ . മംഗലം കളിയുടെ വാമൊഴിത്താളത്തിൽ അരങ്ങുണർത്തിയുംനാട്ടുപയമയിലുടെ   അറിവുകൾ പകർന്നും പി.രാജകുമാരൻ നായർ ,ചാർത്തൻ മാരിച്ചി ,കുഞ്ഞികൊട്ടൻ ,കെ
നാരായണൻ കെ.വി കൊട്ടൻ, എം.എസ് മാധവൻ, ഭാസ്കരൻനായർ ,വാസുദേവൻ നായർ ,കണ്ണൻ, കുഞ്ഞിപ്പെണ്ണ് ,കുഞ്ഞമ്പു  എന്നിവർ കുട്ടികൾക്ക് ആവേശം പകർന്നു.കാലിച്ചാനടുക്കത്തിന്റെ സസ്യസമ്പത്തുകൾ, തെളിനീരുറവകൾ, നദികൾ ,തുരങ്കങ്ങൾ, ചരിത്ര സ്മൃതികളായ ഗുഹകൾ ,അറകൾ ,പുരാതന മനുഷ്യർ ഉപയോഗിച്ച ആയുധങ്ങൾ ,എന്നിവ ചരിത്രാവശിഷ്ടങ്ങളായി ഇന്നും നിലനിൽക്കുന്നതായിട്ടുണ്ടെന്ന് കാരണവർ കൂട്ടം പറഞ്ഞു.നാലു ദിക്കുകളും  കാടുകളാലും കുന്നുകളാലും  ചെങ്കൽ പാറകളാലും ചുറ്റപ്പെട്ടുകിടക്കുന്ന നരികൾ സ്വൈര്യ വിഹാരം നടത്തുന്ന ബല്ലകാടുകൾ പരന്നു കിടക്കുന്ന പ്രദേശമായിരുന്ന ഇവിടെ വിവിധ ഭാഗങ്ങളിൽ നിന്നായി കാലിയാൻമാർ കാലികളെ മേയ്ക്കാൻ എത്തുകയും  കാണാതെ പോയ കാലികളെ കണ്ടെത്താനും നരി പിടിക്കുന്നതിൽ നിന്നും രക്ഷ നേടുന്നതിനും കാലിച്ചാൻ ദേവപ്രീതിക്കായി കാഞ്ഞിരമരച്ചോട്ടിൽ കാലിച്ചാനൂട്ട് നടത്തിയിരുന്നതായും അതിലൂടെ കാലിച്ചാനടുക്കം എന്ന പേര് വന്നതായും പഴമൊഴികളിൽ നിന്നും തിരിച്ചറിയാൻ സാധിച്ചു. സീനിയ അസിസ്റ്റന്റ് എം.വി ആശ സ്വാഗതവും
 പി.ടി.എ പ്രസിഡണ്ട്പി വി ശശിധരൻ അധ്യക്ഷതയും വഹിച്ച ചടങ്ങ് സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ
ഉത്ഘാടനം ചെയ്തു.
കാരണവർ കൂട്ടത്തിന് ആവേശകരമായ അവതരണവുമായി നാട്ടക്കൽ എ.എൽ.പി.സ്കൂൾ അധ്യാപകൻ ഷൈജു ബിരിക്കുളം മോഡറേറ്ററായി.




സ്കൂൾ ശാസ്ത്രമേള







നാടൻ കളിപ്പാട്ടങ്ങളുടെ പ്രദർശനം


അന്യം നിന്നുപോകാത്ത നാടൻ കളിപ്പാട്ടങ്ങൾ:
കാലിച്ചാനടുക്കം .. പ്രീ പ്രൈമറി കുട്ടികളുടെ പാഠഭാഗങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിനും മണ്ണിന് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങൾക്ക് പകരം ഒരു കാലത്ത് നമ്മുടെ നാട്ടിൽ കുട്ടികൾ ഉപയോഗിച്ചിരുന്ന ഓല കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളിലെ പ്രീ പ്രൈമറി രക്ഷിതാക്കളും അധ്യാപികമാരും ഒരുക്കിയത് വിസ്മയകരമായ കളിപ്പാട്ടപ്രദർശനം.
കുടുംബം ,വീട്, ശുചിത്വം, ആരോഗ്യം, സസ്യങ്ങൾ, മഴയും കാലാവസ്ഥയും തുടങ്ങിയ പാഠഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് വ്യത്യസ്ത രീതിയിലുള്ള പ്രദർശനം ഒരുക്കിയത്. ഓലപ്പീപ്പി, ഓലപാമ്പ്, ഓല പന്ത്, ആമ ,പമ്പരം ,വാച്ച്, കണ്ണട തുടങ്ങിയവ തയ്യാറാക്കിയിരുന്നു. മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രീ പ്രൈമറി അധ്യാപിക എ.ശ്രീജ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

ആമസോൺ കാടിന്റെ തീ പിടുത്തത്തിൽ ആശങ്ക രേഖപ്പെടുത്തി സീഡ് യൂണിറ്റ്

ആമസോൺ കാടിന്റെ തീപിടുത്തത്തിൽ ആശങ്ക രേഖപ്പെടുത്തി കാലിച്ചാനടുക്കത്തെ സീഡ് അംഗങ്ങൾ:
ആമസോൺ കാടിന്റെ നഷ്ടം ജീവരാശിയുടെ മുഴുവൻ നാശത്തിലേക്കും നയിക്കുമെന്ന് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പറഞ്ഞു. സീഡ് അംഗങ്ങൾ നടത്തിയ പരിസ്ഥിതി ബോധവത്ക്കരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആമസോൺ കാടുകളുടെ നാശത്തിന്റെ വീഡിയോ ,ചിത്രങ്ങൾ എന്നിവ നേരിൽ കണ്ട കുട്ടികൾക്ക് അവ വലിയൊരു നൊമ്പരമായി അവശേഷിച്ചു. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാനുള്ള കടമ അവർ ഏറ്റെടുത്തു. സീഡ് കോ ഓർഡിനേറ്റർ വി. റീന, എ.വി നിർമ്മല എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, കെ.സന്തോഷ് ,കെ.രവി എന്നിവർ സംസാരിച്ചു.

മനോരമ നല്ലപാഠം പുരസ്കാരം


കെട്ടിടോദ്ഘാടനം / വിജയോത്സവം, കമ്പ്യൂട്ടർ ഉദ്ഘാടനം



 കുട്ടികൾക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം ..
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം വിജയോത്സവം ,പെൺകുട്ടികളുടെ വിശ്രാന്തി മുറി  എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാസർഗോഡ് എം.പി.ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ .അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെയും, സിനിമാ നടൻ മമ്മൂട്ടിയുടെയും കഥകൾ പറഞ്ഞ് അദ്ദേഹം കുട്ടികളെ കൈയ്യിലെടുത്തു.എം.പി.ഫണ്ട് അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിന് ജില്ല പഞ്ചായത്ത്‌ അനുവദിച്ച വിശ്രാന്തി കെട്ടിടോത്ഘാടനം, വിജയോത്സവം എന്നിവയുടെ ഉത്ഘാടനം എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു സംസാരിക്കുകയായിരുന്നു. മികച്ച പിടിഎ ആയി തിരഞ്ഞെടുക്കപ്പെട്ട കാലിച്ചാനടുക്കം സ്ക്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു.കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എംപി ശ്രീ പി.കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാട നം കോടോംബേളൂർ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.ഭൂപേഷ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ്‌ പി  വി ശശിധരൻ,  ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ, പഞ്ചായത്ത്‌ അംഗങ്ങളായ മുസ്തഫ തായന്നൂർ, എം അനീഷ്കുമാർ, എസ് എം സി ചെയർമാൻ സി മധു, കോടോംബേളൂർ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ സനൽ.പി.തോമസ് ,എ അംബിക, പദ്മനാഭൻ കെ വി, ടി വി ജയചന്ദ്രൻ, ബിനോയ്‌ ആന്റണി, എ കെ രാജപ്പൻ, എം വി  ആശ, വി കെ ഭാസ്കരൻ,വി കെ  മാളവിക, പി റിതിക എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി  ഫുൾ എ പ്ലസ്, എൽ എൽ എസ്, യു എസ് എസ്, എൻ എം എസ് എസ്, രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ സ്കൗട്ട് ഗൈഡ് ഗ്രൂപ്പ്‌ കമ്മിറ്റി  എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകിയും, എൻഡോവ്മെന്റ് നൽകിയും അനുമോദിച്ചു.







നാട്ടറിവ് ദിനം

നാട്ടറിവ് പാഠങ്ങൾ പകർന്നു നൽകി നാട്ടറിവ് ദിനം.
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ഉള്ള ആയുർവേദത്തിന്റെ പ്രാധാന്യം പകർന്നു നൽകി നാട്ടറിവ് ദിനം ആഘോഷിച്ചു.കടിഞ്ഞിമൂലയിലെ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ പി.വി.ദിവാകരനാണ് കുട്ടികൾക്ക് നാട്ട് വൈദ്യത്തിന്റെ പ്രാധാന്യം പകർന്നു നല്കിയത്..വനമിത്ര, പ്രകൃതി മിത്ര, ഹരിതപുരസ്കാരം എന്നിവ നേടിയ അദ്ദേഹം നിരവധി പരിസ്ഥിതി ഗവേഷണം നടത്തിയിട്ടുണ്ട്. മുറി കൂട്ടി, പാരിജാതം ,മുക്കുറ്റി ,വെളുത്തുള്ളിച്ചെടി.അഗ്നിപത്രി ,ഉഴിഞ്ഞ ,അയ്യപ്പന, കച്ചോലം ,എഴുത്താണി കണ്ടൽ ,കേശവർധി നി ,മുള്ളാത്ത ,വെള്ളില ,കൂവളം, ഉങ്ങ്,തുടങ്ങിയ 40 ഓളം ഒ3ഷധച്ചെടികൾ അദ്ദേഹം വിദ്യാലയത്തിലേക്ക് സംഭാവന നല്കി. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച് ആരോഗ്യ സുരക്ഷ കൈവരിക്കാൻ ഔഷധ സസ്യങ്ങൾ സ്വീകാര്യമായി വരുന്ന ഇക്കാലത്ത് ആവശ്യത്തിന് ഔഷധ സസ്യങ്ങള്‍ ലഭ്യമാകുന്നില്ല എന്ന അവബോധത്തിൽ നിന്നാണ് ഇത്തരമൊരു പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. 'ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി ടി എ കമ്മറ്റി അംഗം സി.രാജേന്ദ്രൻ ഉപഹാരം നല്കി.വി.റീന ,എം വി.ആശ ,പി.സരോജിനി ,എ വി നിർമ്മല വി കെ .ഭാസ്കരൻ ,കെ രവി എന്നിവർ സംസാരിച്ചു.



സ്കൗട്ട് & ഗൈഡ്സ് വിജയാരവം