2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

ദേശചരിത്രമറിയാൻ കാരണവക്കൂട്ടം

ദേശചരിത്രം അയവിറക്കി കാലിച്ചാനടുക്കത്ത് കാരണവർ കൂട്ടം



..............

കാലിച്ചാനടുക്കം:
ഒരു ദേശത്തിന്റെ ചരിത്രാന്വേഷണവുമായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ കുട്ടികൾ കാരണവർ കൂട്ടവുമായി സംവദിച്ചു .നാടിന്റെ ചരിത്രമെഴുതാനുള്ള പഴമക്കാരുടെ ഒത്തുചേരലിൽ ദേശത്തിന്റെ  ഭൂമിശാസ്ത്രം,  ആചാര അനുഷ്ഠാനങ്ങൾ കൃഷി രീതികൾ ആരാധനാലയങ്ങൾ, എന്നിവയെക്കുറിച്ചുള്ള  ഓർമ്മകൾ  പതിറ്റാണ്ടുകൾക്കപ്പുറത്ത് നിന്നും മറനീക്കി പുറത്ത് വന്നപ്പോൾ കുട്ടികളിൽ അത് കൗതുകമുണർത്തി.തങ്ങളിതുവരെ കാണാത്തതും കേൾക്കാത്തതുമായ കാഴ്ചകളെ അറിയാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ . മംഗലം കളിയുടെ വാമൊഴിത്താളത്തിൽ അരങ്ങുണർത്തിയുംനാട്ടുപയമയിലുടെ   അറിവുകൾ പകർന്നും പി.രാജകുമാരൻ നായർ ,ചാർത്തൻ മാരിച്ചി ,കുഞ്ഞികൊട്ടൻ ,കെ
നാരായണൻ കെ.വി കൊട്ടൻ, എം.എസ് മാധവൻ, ഭാസ്കരൻനായർ ,വാസുദേവൻ നായർ ,കണ്ണൻ, കുഞ്ഞിപ്പെണ്ണ് ,കുഞ്ഞമ്പു  എന്നിവർ കുട്ടികൾക്ക് ആവേശം പകർന്നു.കാലിച്ചാനടുക്കത്തിന്റെ സസ്യസമ്പത്തുകൾ, തെളിനീരുറവകൾ, നദികൾ ,തുരങ്കങ്ങൾ, ചരിത്ര സ്മൃതികളായ ഗുഹകൾ ,അറകൾ ,പുരാതന മനുഷ്യർ ഉപയോഗിച്ച ആയുധങ്ങൾ ,എന്നിവ ചരിത്രാവശിഷ്ടങ്ങളായി ഇന്നും നിലനിൽക്കുന്നതായിട്ടുണ്ടെന്ന് കാരണവർ കൂട്ടം പറഞ്ഞു.നാലു ദിക്കുകളും  കാടുകളാലും കുന്നുകളാലും  ചെങ്കൽ പാറകളാലും ചുറ്റപ്പെട്ടുകിടക്കുന്ന നരികൾ സ്വൈര്യ വിഹാരം നടത്തുന്ന ബല്ലകാടുകൾ പരന്നു കിടക്കുന്ന പ്രദേശമായിരുന്ന ഇവിടെ വിവിധ ഭാഗങ്ങളിൽ നിന്നായി കാലിയാൻമാർ കാലികളെ മേയ്ക്കാൻ എത്തുകയും  കാണാതെ പോയ കാലികളെ കണ്ടെത്താനും നരി പിടിക്കുന്നതിൽ നിന്നും രക്ഷ നേടുന്നതിനും കാലിച്ചാൻ ദേവപ്രീതിക്കായി കാഞ്ഞിരമരച്ചോട്ടിൽ കാലിച്ചാനൂട്ട് നടത്തിയിരുന്നതായും അതിലൂടെ കാലിച്ചാനടുക്കം എന്ന പേര് വന്നതായും പഴമൊഴികളിൽ നിന്നും തിരിച്ചറിയാൻ സാധിച്ചു. സീനിയ അസിസ്റ്റന്റ് എം.വി ആശ സ്വാഗതവും
 പി.ടി.എ പ്രസിഡണ്ട്പി വി ശശിധരൻ അധ്യക്ഷതയും വഹിച്ച ചടങ്ങ് സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ
ഉത്ഘാടനം ചെയ്തു.
കാരണവർ കൂട്ടത്തിന് ആവേശകരമായ അവതരണവുമായി നാട്ടക്കൽ എ.എൽ.പി.സ്കൂൾ അധ്യാപകൻ ഷൈജു ബിരിക്കുളം മോഡറേറ്ററായി.




അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ