2019, ജൂലൈ 23, ചൊവ്വാഴ്ച

എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല

LED ബൾബ് നിർമ്മാണ ശില്പശാല

         പത്താംതരം ഊർജതന്ത്ര o പാഠഭാഗത്തിലെ പ0ന പ്രവർത്തനത്തോടനുബന്ധിച്ച് 19.7.19, വെളളിയാഴ്ച GHS കാലിച്ചാനടുക്കം സ്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.തൊഴിൽ നൈപുണി വികസനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്പശാലയ്ക്ക് ശ്രീ രതീഷ് അടുക്കം നേതൃത്വം നൽകി. പത്താം തരത്തിലെ മുഴുവൻ കുട്ടികളും ശില്പശാലയിൽ പങ്കെടുത്ത് സ്വന്തമായി ബൾബുകൾ നിർമ്മിച്ചു.

ചരിത്ര സെമിനാർ - പ്രവർത്തനാസൂത്രണം

അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട പ്രാദേശിക ചരിത്രരചന നിർമ്മാണത്തിന്റെ ഭാഗമായി രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു.പ്രവർത്തന പദ്ധതി ആസൂത്രണ ശില്പശാലയിൽ ഹരാപ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ചരിത്രാധ്യാപകൻ എം.ജയചന്ദ്രൻ ക്ലാസ് കൈകാര്യം ചെയ്തു.13 പOന ഗ്രൂപ്പുകളുടെയും പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്തു. ചരിത്രാ ധ്യാപിക സിജിമോൾ പരിപാടികൾക്ക് നേതൃത്വം നൽകി



2019, ജൂലൈ 22, തിങ്കളാഴ്‌ച

കോടോംബേളൂർ പഞ്ചായത്ത് വിജയോത്സവം







കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം '

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി ടി എ യായി കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ അധ്യയവർഷത്ത വ്യത്യസ്തവും മികവാർന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം പി ടി എ എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ പ്രീ പ്രൈമറി യിൽ 15 ശതമാനവും ഒന്നാം തരത്തിൽ 24 ശതമാനവും വർദ്ധനവ്, പിടിഎ സ്വന്തം നിലയിൽ ചെയ്ത നിർമ്മാണ പ്രവർത്തനങ്ങൾ, 8 ലക്ഷം രൂപ മുടക്കി പി ടി എ നേതൃത്വം കൊടുക്കുന്ന സ്ക്കൂൾ ബസ്സ് സംവിധാനം,
26 ലക്ഷം രൂപയുടെ പുതിയ ബസ്സ് ,ജലത്തെ അടിസ്ഥാനമാക്കി യുള്ള കുട്ടികളും അദ്ധ്യാപകരും പി ടി എ ക്കാരും അഭിനയിച്ച സിനിമ, ചിട്ടയായ അക്കാദമിക പ്രവർത്തനം ,നാട്ടുകാരുടെ സഹകരണത്തോടെ തയ്യാറാക്കിയ സിസിടിവി ,ഇരിക്കാൻ കസേര ,സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ എടുത്തു പറയാവുന്നവയാണ്. അക്കാദമികവും കലാ കായിക പ്രവർത്തനങ്ങളിലും മുന്നിലാണ്. എസ് എസ് എസ് സി തുടർച്ചയായി നൂറ് ശതമാനം, എൽ എൽ എൽ എസ്, യു,.എസ്. എസ്, എൻ എം എം എസ്, പരീക്ഷകളിൽ മികച്ച വിജയം എന്നിവ നേട്ടങ്ങളാണ്. സ്കൗട്ട് ഗൈഡ് പ്രവർത്തങ്ങളിൽ നിരവധി  രാജ്യപുരസ്കാർ, രാഷ്‌ട്രപതി അവാർഡുകൾ നേടിയ യൂണിറ്റാണ് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിലേത്. പ്രാദേശിക മികവുകൾ കണ്ടെത്തി സ്ക്കൂളിലെ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കൽ, തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷി ,വെള്ളരിക്കൃഷി, വാഴക്കൃഷി ,കപ്പക്കൃഷി ,പൊതു ഇടങ്ങൾ പച്ച പിടിപ്പിക്കൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം ,കേരളാ ഗവർമെന്റിന്റെ ആയിരം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കാഞ്ഞങ്ങാട് നടത്തിയ പരിപാടിയിലെ പങ്കാളിത്തം ,നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ,പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം ,ജില്ലയിലെ മികച്ച സീഡ് ക്ലബ്ബ്, നല്ല പാഠം ക്ലബ്ബ് ,സീസൺ വാച്ച് സംസ്ഥാനത്തെ മികച്ച പത്ത് വിദ്യാലയങ്ങളിൽ ഒന്ന് എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. പി ടി എ യുടെ സാമ്പത്തിക സമാഹരണത്തിലൂടെ സ്കൂൾ മുറ്റം മനോഹരമാക്കിയത് കഴിഞ്ഞ വർഷത്തെ മികവുകളിൽ ഒന്നാണ്. തുടർച്ചയായി ആറാം തവണയും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്ക പ്പെട്ടു.
കെ ജയചന്ദ്രൻ ആണ് ഹെഡ്മാസ്റ്റർ, പി വി ശശിധരൻ പി ടി എ പ്രസിഡന്റ്‌, എസ് എം സി ചെയർമാൻ സി മധു, എ അംബിക മദർ പി ടി എ പ്രസിഡന്റ്‌ എന്നിവർ നേതൃത്വം നൽകുന്നു. സജീവമായ പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്റ്റാഫ് കൗൺസിൽ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ വിജയത്തിലെത്തിക്കുന്നു.സ്കൂൾ പ്രവർത്തനങ്ങളിൽ ജന പ്രതിനിധികൾ,  രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ നിറഞ്ഞ സാന്നിധ്യമുണ്ടാകാറുണ്ട്.

വിദ്യാഭ്യാസ കൈ പുസ്തകം ചിരാത് പ്രകാശനം

ചിരാത് പ്രകാശനം ചെയ്തു.
കാലിച്ചാനടുക്കം ..
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം കുട്ടികൾക്കായി തയ്യാറാക്കിയ ചിരാത് വിദ്യാഭ്യാസ കൈപുസ്തകം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സി. കുഞ്ഞിക്കണ്ണൻ പ്രീ പ്രൈമറി കുട്ടികളായ സ്മൃതി കൃഷ്ണ, ദേ വ ന ന്ദ് ഒന്നാം ക്ലാസ്സിലെ ആര്യ ഗോപാൽ എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ് അധ്യക്ഷനായി.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ എം അനീഷ് കുമാർ ,പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ ,എസ്എംസി ചെയർമാൻ സി മധു, പിടിഎ വൈസ് പ്രസിഡന്റ് പ്രകാശൻ അയ്യങ്കാവ് ,സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ ,സീനിയർ അസിസ്റ്റന്റ് എം.വി.ആശഎന്നിവർ സംസാരിച്ചു.ആഘോഷ കമ്മിറ്റി കൺവീനർ വി.കെ.ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു.

എല്ലാ ക്ലാസുകളിലും പത്രം


2019, ജൂലൈ 15, തിങ്കളാഴ്‌ച

ജലസംരക്ഷണ പ്രതിജ്ഞ


ജലശക്തിതി അഭിയാൻ പരിപാടിയുടെ ഭാഗമായി ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് ജലസംരക്ഷണ പ്രതിജ്ഞ എടുത്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ റീന വി.വി. ,നിർമല എവി ,ര വി.കെ എന്നിവർ സംസാരിച്ചു. ജലം മുഖ്യവിഷയമായെടുത്ത് ഒരു വർഷക്കാല പരിപാടികൾ ആസൂത്രണം ചെയ്തു.

ജൈവ പച്ചക്കറി കൃഷി

ജൈവ പച്ചക്കറി കൃഷി യുമായി പ്രകൃതി സീഡ് ക്ലബ്ബ് കാലിച്ചാനടുക്കം ..
മണ്ണിൽ നിന്ന് ഗുണമേന്മയുള്ള പച്ചക്കറി ഉണ്ടാക്കാൻ ഗവ ഹൈസ്ക്കൂൾ പ്രകൃതി സീഡ് പരിസ്ഥിതി ക്ലബ്ബ് ഒരുങ്ങി.
ഓഫീസ് ജീവനക്കാരൻ കെ രവി യുടെയും സീഡ് കോ ഓർഡിനേറ്റർ റീന വി യും നിർമല എവിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

എന്റെ പത്രം പദ്ധതി


പെൻഫ്രണ്ടിന് തുടക്കം

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പെൻഫ്രണ്ടിന് തുടക്കമായി.
കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സരസ്വതി പദ്ധതി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഹരിത കേരളം കാസർഗോഡ് ജില്ലാ പദ്ധതിയായ എഴുതിത്തീർന്ന സാമ്പാദ്യമായ പേന ശേഖരിച്ച് അത് വില്ലന നടത്തി കിട്ടുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നല്കുക എന്നതാണ് ഉദ്ദേശിക്കുന്നത്

2019, ജൂലൈ 6, ശനിയാഴ്‌ച

ബഷീർ ദിനം

അനുഭവങ്ങളുടെ തമ്പുരാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമ ദിനത്തിൽ അദ്ദേഹത്തിന്റെ മരണമില്ലാത്ത കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട്, ൻ റുപ്പൂപ്പാക്കൊരാന ണ്ടാർന്ന്, ബാല്യകാല സഖി, പ്രേമലേഖനം, ഭൂമിയുടെ അവകാശികൾ, എന്നീ കൃതികളിലെ കഥാസന്ദർഭങ്ങളുടെ രംഗാവിഷ്കാരം നടത്തി. നിരഞ്ജന ആർ.നാഥ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.






നെല്ലിമരത്തിന്റെ അഞ്ചാം പിറന്നാൾ ആഘോഷിച്ചു.



ചങ്ങാതി വാഴ കൃഷിക്ക് തുടക്കം

ചങ്ങാതി വാഴക്കൃഷിക്ക് തുടക്കമായി:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങാതി വാഴക്കൃഷിക്ക് തുടക്കമായി .അത്യുൽപ്പാദന ശേഷിയുള്ള റോബസ്റ്റ വാഴയാണ് കൃഷി ചെയ്യുന്നത്. പരിസ്ഥിതി, കൃഷി പ്രവർത്തനത്തിൽ താല്പര്യമുള്ള 50 കുട്ടികളുള്ള ക്ലബ്ബാണ് കൃഷി ഏറ്റെടുത്തിരിക്കുന്നത്. ഓഫീസ് സ്റ്റാഫ് കെ.രവിയാണ് ചങ്ങാതി വാഴക്കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത് .പരിപാടിക്ക് ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മുസ്തഫ തായന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, എം.ശശിലേഖ, പി.വിജയകൃഷ്ണൻ ,എ മധുസൂദനൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.റീന നന്ദി പറഞ്ഞു.

ഡോക്ടേർസ് ഡേയിൽ പൂർവ്വ വിദ്യാർത്ഥിനിക്ക് ആദരം

ഡോക്ടേർസ് ഡേ യിൽ പൂർവ്വ വിദ്യാർത്ഥിനിക്ക് ആദരം
കാലിച്ചാനടുക്കം :-
ദേശീയ ഡോക്ടേർസ് ദിനമായ ജൂലായ് 1ന് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് ആദരിച്ചത് ഒന്നു മുതൽ പത്തുവരെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ  പഠിച്ച് ഇപ്പോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ഇ.കെ.സുനീറയെയാണ്. ആതുര സേവനത്തിന്റെ മഹത്വവും വിദ്യാലയ അനുഭവവും' ഡോക്ടർ കുട്ടികൾക്ക് മുമ്പിൽ പങ്കുവെച്ചു. പൊന്നാടയണിച്ച് ആദരിച്ച ചടങ്ങിൽ സീഡ് കോഡിനേറ്റർ പി.വിജയകൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്ററർ കെ.ജയചന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ പൊന്നാട അണിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.റീന നന്ദി പ്രകടിപ്പിച്ചു'

ക്ലാസ് പത്രം

ഓരോ ആഴ്ചയിലെയും സ്ക്കൂൾ വിശേഷങ്ങളുടെ വാർത്തകൾ തയ്യാറാക്കി ക്ലാസ് അസംബ്ലിയിൽ ക്ലാസ് പത്രം പ്രകാശനം ചെയ്തു വരുന്നു. ഇതാ സ് തയ്യാറാക്കിയ ക്ലാസ് പത്രം


ഞാറ് നടീൽ മഹോത്സവം

തിരുവാതിര ഞാറ്റുവേലയിൽ ഞാറ്റു പാട്ടിന്റെ ആരവവുമായി വിദ്യാർത്ഥികൾ ഞാറു നട്ടു ..

കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷിക്ക് തുടക്കം കുറിച്ചു.ജാനകിയേട്ടിയുടെ നാട്ടിപ്പാട്ടിന്റെ വരികൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും  ഏറ്റുപാടി.ആലത്തടി സുബ്രഹ്മണ്യൻ നായരോട് വാരത്തിന് വാങ്ങിയ അഞ്ചു വയലിലാണ് കൃഷി ഇറക്കിയത്.  ഉത്ഘാടനം വാർഡ് മെമ്പർ എം അനീഷ്കുമാർ നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ മുസ്തഫ തായന്നൂർ,ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ, പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ, ഗ്രൂപ്പ് കമ്മിറ്റി പ്രസിഡന്റ്‌ മാരായഎം മോഹനൻ, ജയശ്രീ രത്നാകരൻ, അദ്ധ്യാപകരായ വി കെ ഭാസ്‌ക്കരൻ, പി സരോജിനി, എം ശശിലേഖ  എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നൂറോളം പേർ പങ്കെടുത്തു.മുൻവർഷങ്ങളിൽ നല്ല വിളവ് ലഭിച്ചിരുന്നു. സ്കൂളിൽ ഒരുക്കിയ പുത്തരി സദ്യ യുടെ ഓർമ്മയിൽ ഈ വർഷവും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. ത്രേയസ് നെൽവിത്താണ് ഉപയോഗിച്ചത് .കൂടാതെ ബിരിയാണി അരി യായ ജീരക ശാല നെൽവിത്തും രണ്ടു വയലിൽ ചെയ്യുന്നുണ്ട്.




2019, ജൂലൈ 5, വെള്ളിയാഴ്‌ച

ചക്ക മേള

ചക്ക മേള ശ്രദ്ധേയമായി
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചക്ക വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. സ്കൂളിലെ സ്കൗട്ട് ഗൈഡ്, പരിസ്ഥിതി ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിലാണ് മേള നടന്നത്. ചക്ക ദോശ, ചക്ക ജ്യൂസ്‌, പായസം, ചക്ക പഞ്ചാമൃതം, അച്ചാർ, ചക്കക്കുരു കട്‌ലറ്റ്, ചക്ക മൂട തുടങ്ങി വിവിധ ഇനങ്ങളാണ് കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പ്രദർശിപ്പിച്ചത്.  53 വിഭവങ്ങൾ ഉണ്ടാക്കിയ അജിലും 55വിഭവങ്ങൾ ഉണ്ടാക്കിയ ശ്രുതിയും മേളയിലെ താരങ്ങളായി. മേള വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പതിമൂന്നാം  വാർഡ് മെമ്പർ എം അനീഷ്കുമാർ, കെ വി പദ്മനാഭൻ, ആശ, വിജയകൃഷ്ണൻ, പി സരോജിനി, എം ശശിലേഖ, എ അംബിക, ജയശ്രീ എന്നിവർ സംസാരിച്ചു.വി.കെ.ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു