2019, ജൂലൈ 6, ശനിയാഴ്‌ച

ഞാറ് നടീൽ മഹോത്സവം

തിരുവാതിര ഞാറ്റുവേലയിൽ ഞാറ്റു പാട്ടിന്റെ ആരവവുമായി വിദ്യാർത്ഥികൾ ഞാറു നട്ടു ..

കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷിക്ക് തുടക്കം കുറിച്ചു.ജാനകിയേട്ടിയുടെ നാട്ടിപ്പാട്ടിന്റെ വരികൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും  ഏറ്റുപാടി.ആലത്തടി സുബ്രഹ്മണ്യൻ നായരോട് വാരത്തിന് വാങ്ങിയ അഞ്ചു വയലിലാണ് കൃഷി ഇറക്കിയത്.  ഉത്ഘാടനം വാർഡ് മെമ്പർ എം അനീഷ്കുമാർ നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ മുസ്തഫ തായന്നൂർ,ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ, പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ, ഗ്രൂപ്പ് കമ്മിറ്റി പ്രസിഡന്റ്‌ മാരായഎം മോഹനൻ, ജയശ്രീ രത്നാകരൻ, അദ്ധ്യാപകരായ വി കെ ഭാസ്‌ക്കരൻ, പി സരോജിനി, എം ശശിലേഖ  എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നൂറോളം പേർ പങ്കെടുത്തു.മുൻവർഷങ്ങളിൽ നല്ല വിളവ് ലഭിച്ചിരുന്നു. സ്കൂളിൽ ഒരുക്കിയ പുത്തരി സദ്യ യുടെ ഓർമ്മയിൽ ഈ വർഷവും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. ത്രേയസ് നെൽവിത്താണ് ഉപയോഗിച്ചത് .കൂടാതെ ബിരിയാണി അരി യായ ജീരക ശാല നെൽവിത്തും രണ്ടു വയലിൽ ചെയ്യുന്നുണ്ട്.




അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ