2019, ഡിസംബർ 21, ശനിയാഴ്‌ച

ക്രിസ്തുമസ് ആഘോഷം

പുൽക്കൂടും ക്രിസ്തുമസ് ചിത്രവുമായി കാലിച്ചാനടുക്കം പ്രീ പ്രൈമറി കുട്ടികൾ:
 ക്രിസ്തുമസിനെ വരവേൽക്കാൻ കാലിച്ചാനടുക്കം പ്രീ പ്രൈമറി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുങ്ങി .ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂട് നിർമ്മാണം,ചിത്രം വര, നിറം നൽകൽ, ക്രിസ്തുമസ് ഗാനാലാപനം ,ക്രിസ്തുമസ് അപ്പൂപ്പന്റ വേഷം കെട്ടൽ തുടങ്ങി വിവിധയിനം പരിപാടികളിലൂടെ ക്രിസ്തുമസ് ആഘോഷം അതിവിപുലമായി നടത്തി. കേക്ക് മുറിച്ച്‌ ഈ പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ നടത്തി. സീനിയർ അസിസ്റ്റന്റ് എം.വി.ആശ  സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി അധ്യപിക കെ ശ്രീജ നന്ദി പറഞ്ഞു. പ്രീ പ്രൈമറി എക്സിക്യൂട്ടീവ് കൺവീനർ കെ.വി.പ്രമീഷ് അധ്യാപികമാരായ സി.വിനീത ,കെ.സെമീറ, പി.വി.മഞ്ജുഷ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

ഊർജ്ജസംരക്ഷണ പ്രതിജ്ഞ

ഡിസമ്പർ 14
ഊർജ സംരക്ഷണ ദിനം
പ്രതിജ്ഞ

ഗ്രഹണ നിരീക്ഷണ ക്ലാസ്

ഗ്രഹണ നിരീക്ഷണ ക്ലാസ്സുമായി കാലിച്ചാനടുക്കം സ്ക്കൂളും പൊതുജന വായനശാലയും:
കാലിച്ചാനടുക്കം :-
കാലിച്ചാനടുക്കം പൊതുജന വായനശാല ,ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രഹണ നിരീക്ഷണ ക്ലാസ്സ്  സംഘടിപ്പിച്ചു.
ക്യാമ്പ് കോ ഓർഡിനേറ്റർ പി.ശ്രീ കല സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.കാലിച്ചാനടുക്കം പൊതുജന വായനശാല രക്ഷാധികാരി എം.വി.കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര അധ്യാപിക പി.വി.ദീപ ഗ്രഹണ കാഴ്ചയെ കുറിച്ചും ഗ്രഹണ നിരീക്ഷണ കണ്ണട നിർമാണത്തെ കുറിച്ചും ക്ലാസ്സ് എടുത്തു.26 ന് നടക്കുന്ന ഗ്രഹണ നിരീക്ഷണം സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് എം.വി.ആശ ക്ലാസ്സ് എടുത്തു.
സ്റ്റാഫ് സെക്രട്ടറി പി.വി.പത്മനാഭൻ ആശംസ നേർന്നു.


നല്ല പാഠം ചേന വിളവെടുപ്പ്


2019, ഡിസംബർ 11, ബുധനാഴ്‌ച

സീഡിൽ നൂറുമേനി വിളവ്

മാതൃഭൂമി സീഡ് ക്ലബ്ബ് നൽകിയ വിത്തിൽ നൂറുമേനി:
കാലിച്ചാനടുക്കം:
മാതൃഭൂമി സീഡ്  ജില്ലാതല വിത്ത് വിതരണത്തിന്റെ ഭാഗമായി ലഭിച്ച വെണ്ട, പയർ, ചീര ഇവയുടെ വിളവെടുപ്പിൽ നൂറുമേനി.100 ഗ്രോബാഗിൽ  ടെറസ്സിന്റെ മുകളിലും ചാക്കുകളിൽ നിലത്തുമായി
 ആരംഭിച്ച
 കൃഷിയിൽ നല്ല വിളവ് ലഭിച്ചു. കുട്ടികൾ കൃഷിയുടെ സ്വാദ് ഉച്ചഭക്ഷണത്തിന്റെ കറിയിലൂടെ നുണഞ്ഞു.പച്ചക്കറിയുടെ വിളവെടുപ്പ്
 ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ  നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓർഡിനേറ്റർ വി റീന സ്വാഗതം പറഞ്ഞു.കെ. രവി, വി.കെ.ഭാസ്കരൻ, കെ.ടി.ബേബി തുടങ്ങിയവർ സംബന്ധിച്ചു.

2019, ഡിസംബർ 5, വ്യാഴാഴ്‌ച

ലോക മണ്ണ് ദിനം

മണ്ണറിഞ്ഞ് ലോക മണ്ണ് ദിനം
കാലിച്ചാനടുക്കം..
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് സ്ക്കൂൾ ശലഭോദ്യാനത്തിന് ലോക മണ്ണറിവ് ദിനത്തിൽ തുടക്കം കുറിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജൈവവേലി നിർമ്മിച്ച് ചെടികൾ സംരക്ഷിക്കാൻ തീരുമാനിച്ചു.അരളി, ഹനുമാൻകിരീടം ,കറിവേപ്പില ,കൊങ്ങിണി മുല്ല, തുടങ്ങിയ ചെടികൾ നട്ടു.
എം വി ആശ അധ്യക്ഷയായി.
ഓഫീസ് സ്റ്റാഫ് കെ.രവി ,സീഡ് കോ ഓർഡിനേറ്റർ വി.റീന, എ. ശ്രീജ ,ബേബി എന്നിവർ നേതൃത്വം നൽകി.

എല്ലാ ക്ലാസുകളിലുംശബ്ദസംവിധാനം

പിടിഎ അവാർഡ് തുക കുട്ടികളുടെ ശബ്ദവിന്യാസത്തിന്
കാലിച്ചാനടുക്കം ..ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിന് 2018 - 19 വർഷത്തെ മികച്ച പി ടി എ ക്കുള്ള വിദ്യാഭ്യാസ ജില്ലാതലത്തിലുള്ള പുരസ്കാര തുകയും ജില്ലാതലത്തിലുള്ള തുകയും സ്ക്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായി തയ്യാറാക്കിയ ക്ലാസ്സ് തല ശബ്ദവിന്യാസത്തിനു വേണ്ടി വിനിയോഗിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോസ് പതാലിൽ ശബ്ദ വിന്യാസം സ്ക്കൂളിന് സമർപ്പിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ മുസ്തഫ തായന്നൂർ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് ടി വി ജയചന്ദ്രൻ ആശംസ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് എം.വി.ആശ നന്ദി പറഞ്ഞു.

ലോക വികലാംഗ ദിനം

ലോക വികലാംഗ ദിനത്തിൽ ആദരവുമായി ഗവ ഹൈസ്ക്കൂൾ കാലി ചാനടുക്കം ..
കാലിച്ചാനടുക്കം ..
ലോക വികലാംഗ ദിനത്തിൽ  വികലാംഗനായ ഓഫീസ് ജീവനക്കാരൻ ടി.വി.അനിൽകുമാറിനെ സ്റ്റാഫ് കൗൺസിൽ ആദരിച്ചു.ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും
വളരെ മികച്ച രീതിയിൽ തന്റെ ജോലി അദ്ദേഹം മാതൃകാപരമായി നിർവ്വഹിക്കുന്നുവെന്ന് അനുമോദനം നിർവ്വഹിച്ച് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, ഓഫീസ് ജീവനക്കാരൻ കെ.രവി എന്നിവർ സംസാരിച്ചു.

2019, നവംബർ 17, ഞായറാഴ്‌ച

ലഹരി വിമുക്ത വിദ്യാലയം ബോധവത്കരണം

ലഹരി വിമുക്ത വിദ്യാലയത്തിനായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കൈത്താങ്ങ്:
കാലിച്ചാനടുക്കം ... കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിലുള്ള 90 ദിന തീവ്രയജ്ഞ ബോധവൽക്കരണത്തിന്റെ ഭാഗമായി *എന്റെ വിദ്യാലയം ലഹരി മുക്ത വിദ്യാലയം* പരിപാടിയിൽ ലഹരിക്കെതിരെ ബാഡ്ജ് ദിനം കാലിച്ചാനടുക്കം സ്കൂളിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ  ഉദ്ഘാടനം ചെയ്ത് ബാഡ്ജ് വിതരണം നടത്തി. പി ടി എ പ്രസിഡന്റ് ടി വി ജയചന്ദ്രൻ അധ്യക്ഷനായി., സിവിൽ എക്സൈസ് ഓഫീസർ മനീഷ് കുമാർ എം പി  ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിച്ചു. സിവിൽ എക്‌സൈസ് ഓഫിസർമാരായ മനാസ് കെ വി, മൊയ്തീൻ സാദിഖ് ടി.എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു
ഹൈസ്കൂളിലെ 200 ഓളം കുട്ടികൾ ബാഡ്ജ് ധരിച്ച് പരിപാടിയിൽ അണിനിരന്നു. സിവിൽ എക്‌സൈസ്‌ ഓഫീസർ മനീഷ് കുമാർ എം.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാലയം വിമുക്തി കോ ഓർഡിനേറ്റർ കെ.വി.പത്മനാഭൻ ,സീനിയർ അസിസ്റ്റൻറ് ആശ എം.വി ,സ്കൗട്ട് അധ്യാപകൻ വി.കെ.ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.

പ്രതിഭകളെത്തേടി

പ്രതിഭകളെത്തേടി എന്ന പരിപാടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുത്തൻ അനുഭവമായി .
വിദ്യാലയത്തിന് ചുറ്റുമുള്ള പ്രതിഭകളെ വിദ്യാലയം തിരിച്ചറിയുന്നത് ചിലപ്പോൾ ആദ്യമായിരിക്കാം. അതിന് നിമിത്തമായത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് സാറിന്റെ പ്രത്യേക താല്പര്യവും .
കാലിച്ചാനടുക്കം സ്ക്കൂൾ ആദ്യഘട്ടത്തിൽ കണ്ടെത്തിയത് പ്രദേശത്തെ തെയ്യംകലാകാരൻ നാരായണൻ ,തൊപ്പി തയ്യാറാക്കുന്ന ചന്ദ്രൻ ,പാഴ്‌വസ്തുക്കളിൽ നിന്നും അത്ഭുതം സൃഷ്ടിക്കുന്ന കൊട്ടൻ, പാഴ്മുളം തണ്ടിൽ നിന്നും സംഗീത നാദധാര പൊഴിക്കുന്ന ചിത്രകാരൻ കുഞ്ഞമ്പു എന്നിവരെയാണ്.
ഓരോരാളിൽ നിന്നും പഠിക്കാൻ ഒട്ടേറെ കാര്യങ്ങൾ.
എല്ലാവരുടെയും ഒത്തൊരുമയോടെ പ്രതിഭകളെ തേടി എന്ന പരിപാടി വ്യത്യസ്തവും വിജ്ഞാനപ്രദവുമായി.




ബോധവൽക്കരണ സെമിനാർ

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സദ്ഗമയ ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്,   ജി എച്ച്‌ എസ് കാലിച്ചാനടുക്കം സംയുക്ത ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. സെമിനാർ ഹെഡ്മാസ്റ്റർ ശ്രീ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കി വരുന്ന സദ്ഗമയ പദ്ധതിയെ കുറിച്ച് ബദിയടുക്ക സർക്കാർ ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.ലേഖ ഡി.എസ് ക്ളാസ് എടുത്തു.കുട്ടികളുടെ ആരോഗ്യ സംരക്ഷണവും പഠന പെരുമാററ വൈകല്യ പരിഹാരവും ഹോമിയോപ്പതിയിലൂടെ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി യിൽ പഠന പെരുമാറ്റ വൈകല്യങ്ങൾ ഉളള കുട്ടികൾക്ക് ഡോക്ടറുടെ സഹായത്തോടെ മരുന്നും  സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ സഹായത്തോടെ ട്രെയിനിങ്ങും കൊടുത്തുവരുന്നു. ആവശ്യം ഉള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്ററിൻെറ സഹായത്തോടെ കൗൺസിലിങും നൽകിവരുന്നു.തിങ്കൾ മുതൽ ശനിയാഴ്ച  വരെ എല്ലാ ആഴ്ച യിലും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2മണിവരെ സദ്ഗമയ ഒ പി ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാടിൽ പ്രവർത്തിച്ചുവരുന്നു.എസ് എൽ സി 2019  _20ബാച്ചിലെ കുട്ടികൾക്ക് മാനസിക സമ്മർദവും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ  ക്ലിനിക്കൽ സൈക്കോളജിസ്ററ് ഗാന പി  ക്ലാസ് എടുത്തു. എങ്ങനെ ഒരു പൊതു പരീക്ഷയെ അഭിമുഖീകരിക്കാമെന്നും സമയം എങ്ങനെ  ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും കുട്ടികൾക്ക്  പറഞ്ഞു കൊടുത്തു. മാനസിക പിരിമുറുക്കം കൂടാതെ പരീക്ഷ എഴുതുന്നതിനു വേണ്ട പ്രായോഗികമാർഗങ്ങൾ നിർദേശിച്ചു കൊടുത്തു.




ശിശുദിനാഘോഷം

കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ ശിശുദിനാഘോഷം സമുചിതമായി ആഘോഷിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും റാലിയും ആഘോഷത്തിന്റെ ഭാഗമായി നടത്തി. ചാച്ചാജിയുടെ വേഷം ധരിച്ച് നിരവധി കുട്ടികൾ റാലിയിൽ പങ്കെടുത്തു. ശിശുദിന സന്ദേശങ്ങളെഴുതിയ പ്ലക്കാഡുകൾ ഉയർത്തി പിടിച്ച് മുദ്രാവാക്യങ്ങളും മുഴക്കിയാണ് ഘോഷയാത്ര  ആരംഭിച്ചത് ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ സ്വാഗതമാശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു പരിപാടികൾക്ക്  അധ്യാപികമാർ നേതൃത്വം നൽകി. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു പരിപാടികൾക്ക് ശേഷം പായസ വിതരണവും ഉണ്ടായി



സദസിനെ രസിപ്പിച്ച് ചാക്യാർകൂത്ത്

സദസ്സിനെ രസിച്ചിച്ച് കാലിച്ചാനടുക്കത്ത് ചാക്യാർക്കൂത്ത്.


കേരള ക്ഷേത്ര കലാ അക്കാദമിയുടെ സഹകരണത്തോടെ സ്ക്കൂൾ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ ചാക്യാർക്കൂത്ത് അവതരിപ്പിച്ചു. എൽ.പി മുതൽ ഹൈസ്ക്കൂൾ തലം വരെ കേരളീയരംഗകല പഠിക്കുന്ന കട്ടികൾക്ക് ചാക്യാർക്കൂത്ത് അവതരണം നവ്യാനുഭവമായി. നർമ്മത്തിന്റെ മേമ്പൊടിയോടെ സദസ്സിനെ രസിപ്പിച്ചും വിമർശനങ്ങളിലൂടെ ചിന്തിപ്പിച്ചും ചാക്യാർ സദസ്സിനെ കയ്യിലെടുത്തു.കലാമണ്ഡലം ശ്രീ മാണി വാസുദേവ ചാക്യാർ, മിഴാവ് വായനക്കാരൻ അഭീന്ദ്രൻ എന്നീ കലാകാരന്മാരാണ് കൂത്തിന്റെ അവതരണം നടത്തിയത്.വിദൂഷകവേഷത്തിൽ രംഗത്തെത്തിയ ചാക്യാർ മഹാഭാരതത്തിലെ പാഞ്ചാലീ സ്വയംവര കഥയാണ് കുട്ടികൾക്കു മുന്നിൽ രസകരമായി അവതരിപ്പിച്ചത്. രംഗാവതരണത്തെ തുടർന്ന് ചാക്യാർക്കൂത്ത് എന്ന രംഗകലയെ പ്പറ്റി സാമാന്യ വിവരണം നൽകുകയും കുട്ടി കളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. ചാക്യാർകൂത്ത് എന്ന കലയ്ക്കുണ്ടായിരിക്കേണ്ട അക്ഷരസ്ഫുടത, നർമ്മബോധം, വാചികാഭിനയം, ഭാവാഭിനയം, മനോധർമ്മാഭിനയം എന്നിവയെ പറ്റി കുട്ടികൾക്ക് ചാക്യാർ വിവരണം നൽകി. രസകരവും അതേ സമയം ചിന്തോദ്ദീപകവുമായിരുന്നു അവതരണം.
  അവതരണത്തിനു മുന്നോടിയായി നടന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ സ്വാഗതഭാഷണം നടത്തി. പി ടി എ   വൈസ് പ്രസിഡന്റ് എ.പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ മുസ്തഫ തായന്നൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് മുഖ്യാതിഥിയായി .പി ടി എ പ്രസിഡണ്ട് ടി.വി ജയചന്ദ്രൻ  കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു.സീനിയർ അസിസ്റ്റൻറ് എം.വി.ആശ, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ, സ്കൂൾ ലീഡർ ഭവ്യശ്രീ എന്നിവർ ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ വി.വി മിനി പരിപാടിക്ക് നന്ദി അറിയിച്ചു.


സീഡ് ഹരിത ഭവനം ഉദ്ഘാടനം

സീഡ് ഹരിത ഭവനം ഉദ്ഘാടനം ചെയ്തു.
ഓലത്തണലിൽ ഒരിത്തിരി നേരമിരുന്ന് പഠിക്കുന്നതിന് ഗവ ഹൈസ്ക്കൂൾ കാലി ചാനടുക്കത്ത് പരിസ്ഥിതി സൗഹൃദ ഓലകൊണ്ടുള്ള വിശ്രമ സങ്കേതം ഉദ്ഘാടനം ചെയ്തു.
കോൺക്രീറ്റ് കെട്ടിടങ്ങൾ മാനം മുട്ടെ പടുത്തുയർത്തുമ്പോൾ ഓലത്തണലിന്റെ സുഖം നുകർന്ന്  സമൂഹത്തിന് പ്രകൃതിസംരക്ഷണ ത്തിന്റെ ആവശ്യകത അനിവാര്യമാണെന്ന് വിളിച്ചോതുകയാണ് സീഡ് പരിസ്ഥിതി ക്ലബ്ബ് വിവിധ ക്ലബുകളുടെ സഹായത്തോടെ പണി തീർത്ത ഈ കൂടാരം .കുട്ടികളും അധ്യാപകരും കൂടിയാണ് ഓലകൾ  മെടഞ്ഞത്. കുടാരത്തിന്റെ ഉദ്ഘാടനം  പി.ടി.എ പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻഡ് ആശഎം.വി, ഓഫീസ് അസി. രവി കെ, സീഡ്, പരിസ്ഥിതി ക്ലബ് ഭാരവാഹികൾ, സീഡ് കുട്ടികൾ എന്നിവർ പങ്കെടുത്തു.തുടർപ്രവർത്തനമായി വള്ളിച്ചെടികൾ നടാൻ ഒരുങ്ങി നിൽക്കുന്നു; ഹരിത കൂടാര നിർമാണത്തിന് സീഡ് കോ ഓർഡിനേറ്റർ വി.റീന ,ഓഫീസ് സ്റ്റാഫ് കെ.രവി ,എസ് എം സി വൈസ് ചെയർമാൻ എം മോഹനൻ ,അധ്യാപകനായ വി.കെ ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി.

കേരളപ്പിറവി


2019, നവംബർ 10, ഞായറാഴ്‌ച

വയലാർ അനുസ്മരണം

-അക്ഷര സംഗീതം നൽകി വയലാറിന് ബാഷ്പാഞ്ജലി
കാലിച്ചാനടുക്കം :വയലാർ രാമവർമ്മയുടെ ഓർമ്മ ദിനം പ്രമാണിച്ച് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിലെ കുട്ടികളും അധ്യാപകരും അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പിൽ അർപ്പിച്ചത് എന്നെന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനങ്ങൾ .അദ്ദേഹത്തിന്റെ അശ്വമേധം എന്ന കവിതയും നിരവധിഗാനങ്ങളും വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അരങ്ങേറി. പരിപാടിക്ക് വിദ്യാരംഗം കൺവീനർ മിനി വിവി സ്വാഗതം പറഞ്ഞു.
പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.പി.പ്രമോദിനി വയലാറിന്റെ ജീവിതത്തെ കുറിച്ചും കാവ്യലോകത്തെ കുറിച്ചും സംസാരിച്ചു.
തുടർന്ന് കുട്ടികളും അധ്യാപകരും ഗാനമാലിക അവതരപ്പിച്ചു.

ശാസ്ത്ര ബോധവൽക്കരണ ക്ലാസ്



കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് ഡൽഹിയിൽ നിന്നൊരു സമ്മാനം .
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂളിലെ കുട്ടികളെ തേടി ഡൽഹി സയൻസ് മ്യൂസിയം ആന്റ് ലൈബ്രറിയിൽ നിന്നും ഇന്നെത്തിയത് ഒരു ടെലിസ്ക്കോപ്പും സൂര്യഗ്രഹണം കാണാനുള്ള 10 കണ്ണടകളും. ഡിസമ്പർ 26 ന് നടക്കുന്ന പൂർണ്ണ സൂര്യ ഗ്രഹണം കാണുന്നതിന് വിദ്യാലയത്തിലെ സയൻസ് ക്ലബ്ബും തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്ക്ലാന്റ് ,ഇൻടാക്ക് എന്നിവരും ചേർന്ന് നടത്തിയ ശാസ്ത്രബോധവത്ക്കരണ പരിപാടിയിലാണ് വിഖ്യാതമായ നെഹ്റു ശാസ്ത്ര മ്യൂസിയം അഡ്മിനിസേട്രറ്റീവ് ഓഫീസർ ശ്രീ അനുരാഗ് അറോറ കുട്ടികൾക്ക് ഒരു ടെലസ്ക്കോപ്പും 10 സൂര്യഗ്രഹണ നിരീക്ഷണ കണ്ണടയും നൽകിയത്.വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഫോക്ക്ലാന്റ് ചെയർമാനും ഇൻടാക്കിന്റെ കൺവീനറുമായ ഡോക്ടർ വി.ജയരാജൻ അധ്യക്ഷത വഹിച്ചു. സൂര്യഗ്രഹണ പ്രത്യേക തകൾ വിശദീകരിച്ച് നെഹ്റു പ്ലാനറ്റേറിയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനുരാഗ് അറോറ പരിപാടി ഉദ്ഘാടനം ചെയ്തു.നിരീക്ഷണ രീതികളെ കുറിച്ചും ടെലിസ്കോപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചും നെഹ്റു പ്ലാനറ്റേറിയം സീനിയർ ടെക്നീഷ്യൻ കെ.എസ്.ബാലചന്ദ്രൻ ക്ലാസ്സ് എടുത്തു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ നന്ദി രേഖപ്പെടുത്തി.കാസർഗോഡ് ജില്ലയിൽ ഈ പരിപാടി നടത്തുന്നതിന് തിരഞ്ഞെടുത്ത വിദ്യാലയമാണ് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം.
പരിപാടിയിൽ ടെലസ്കോപ്പും അത് ക്രമീകരിക്കേണ്ട പെട്ടി നിർമിക്കുന്നതിനെ കുറിച്ചും ക്ലാസ്സ് എടുക്കുകയും അവ ഉപയോഗിച്ച് സൂര്യനെ നിരീക്ഷിക്കുകയും ചെയ്തു. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിരവധി അന്ധവിശ്വാസങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് ഇത്തരം ക്ലാസ്സുകൾ പ്രയോജനപ്പെടുമെന്ന് ഡോ.വി.ജയരാജൻ അഭിപ്രായപ്പെട്ടു.ഡി സമ്പർ 26 ന്റെ സൂര്യഗ്രഹണം പൂർണ്ണമായി കാണപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാലിച്ചാനടുക്കം

നൈതികം

ഭരണഘടന വിദ്യാലയങ്ങൾക്കും ..
കാലിച്ചാനടുക്കം ..
ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികം പ്രമാണിച്ച് വിദ്യാലയങ്ങൾക്ക് ഭരണഘടന കുട്ടികൾ തയ്യാറാക്കുന്നു. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട നൈതികം എന്ന പരിപാടിയുടെ സ്ക്കൂൾ തല ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ശ്രീ.ടി.വി. ജയചന്ദ്രൻ നിർവഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ടി. സിജി മോൾ പദ്ധതി വിശദീകരിച്ചു.2020 ജനവരി 26 ന് സ്ക്കൂൾ തല ഭരണഘടന തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കും

2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കൊയ്ത്തുത്സവം

കൊയ്തുത്സത്തിൽ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികൾ ..
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയർപ്പിന്റെ വിലപാഴായില്ല. കാലിച്ചാനടുക്കം മുക്കൂട്ട് വയലിലെ വയലിൽ നിന്ന് അവർ കൊയ്തെടുത്തത് നൂറുമേനി വിളവ്.
തിരുവാതിര ഞാറ്റുവേലയിൽ വിതച്ച നെല്ലിൽ നല്ല വിളവ്കൊയ്ത് പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തെത്തി ച്ചാനടുക്കത്തെ കുട്ടികൾ .

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തിയത്. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ  കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ ഒരു ഏക്കർ സ്ഥലത്ത് തേജസ്സ് ഞാറു നട്ടത് .

വിളവെടുപ്പ് മഹോത്സവം കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ നിർവഹിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.ഹരിത മുഖ്യാതിഥി ആയി .  പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു..സൗട്ട്സ് ആൻറ് ഗൈഡ്സ് അധ്യാപകരായ ഭാസ്കരൻ വി.കെ. ,സരോജിനി പി, പി.പ്രമോദിനി.  എന്നിവർ നേതൃത്വം നല്കി.. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ സുബ്രഹ്മണ്യൻ നായരുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ ഒരു ഏക്കർ 50 സെന്റ് പാടത്ത് തേജസ്സ് നെൽ വിത്താണ് നട്ടത്. സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി പ്രസിഡന്റ് എം.മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ കെ.രവി, കർഷകരായ
 ശ്രീധരൻ എം ,പി.ശശിധരൻ എന്നിവരും
രക്ഷിതാക്കളും
  കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത്
കഴിഞ്ഞ വർഷം കിട്ടിയ
60 പറ നെല്ല്
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

ലോക അധ്യാപക ദിനത്തിൽ മാതൃകയായി അധ്യാപകർ

: ലോക അധ്യാപക ദിനത്തിൽ മാതൃകയായി കാലിച്ചാനടുക്കത്തെ അധ്യാപകർ
അധ്യാപനം എന്നത് പഠിപ്പിക്കൽ മാത്രമല്ല കുട്ടികളെ അറിഞ്ഞ് അവർക്ക് പഠിക്കാനുള്ള പിന്തുണ നല്കുക കൂടിയാണെന്ന് കാലിച്ചാനടുക്കത്തെ അധ്യാപകർ തെളിയിച്ചു.പത്താംതരത്തിൽ പഠിക്കുന്ന 6 കുട്ടികളുടെ വീട്ടിൽ വൈദ്യുതി ഇല്ലാത്തത്  ഗൃഹസന്ദർശനവേളയിൽ കണ്ടെത്തിയിരുന്നു. ഇവരെ സഹായിക്കുന്നതിന് അധ്യാപകർ തീരുമാനിക്കുകയും അനർട്ടിന്റെ സോളാർ ലൈറ്റ് വാങ്ങിക്കൊടുക്കൻ തീരുമാനിക്കുകയും ചെയ്തു.
ഒക്ടോബർ 5 ന് ലോകം മുഴുവനുമുള്ള അധ്യാപകർ അധ്യാപക ദിനം ആഘോഷിക്കുന്ന ദിനത്തിൽ നല്കുകയും ചെയ്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ3രവിളക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.
 സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ കെ.വി ,സീനിയർ അസിസ്റ്റന്റ് എം.വി.ആശ എന്നിവർ നേതൃത്വം നൽകി.


വെള്ളരിവിളവെടുപ്പ്

വെളളരി കൃഷിയിൽ നൂറുമേനി
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് സ്കൗട്ട് ആൻറ് ഗൈഡ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ വെള്ളരി കൃഷിയിൽ നൂറുമേനി വിളവ്.
വിദ്യാലയത്തിൽ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ കയ്യാല വളപ്പിൽ കുഞ്ഞമ്പുവേട്ടന്റെ ഒരു ഏക്കർ സ്ഥലത്ത്
ജൂണിൽ തുടങ്ങിയ കൃഷിക്ക് 13-ാം വാർഡിലെ മെമ്പർ അനീഷ് കുമാർ എം ന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് സേന നില മൊരുക്കി. നല്ല മഴ യത്ത് വെള്ളരി നന്നായി വളർന്നു. ചാണകപ്പൊടിയും കോഴി വളവും മാത്രമാണ് വളമായി നല്കിയത്.
വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ വി.കെ.ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കയ്യാല വളപ്പിൽ കുഞ്ഞമ്പു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ ,സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ചെയർമാൻ എം.മോഹനൻ ,പി.സരോജിനി എന്നിവർ സംസാരിച്ചു.
കെ.രവി, പി.പ്രമോദിനി ,രക്ഷിതാക്കളായ കെ.എസ്. സുധീരൻ,വി കെ.ധന്യ, സ്ക്കൂൾ സ്റ്റാഫ് അംഗങ്ങളായ ടി.വി.അനിൽകുമാർ , എ.ശാന്ത, എ. രമണി എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു. ഏകദേശം 20 ക്വിൻറ ലോളം വിളവെടുപ്പ് ലഭിച്ചു.കഴിഞ്ഞ വർഷവും ഇവിടെ നല്ല രീതിയിൽ വെള്ളരി കൃഷി ചെയ്തിരുന്നു.


School kalolsavam.