2019, നവംബർ 17, ഞായറാഴ്‌ച

ബോധവൽക്കരണ സെമിനാർ

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സദ്ഗമയ ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്,   ജി എച്ച്‌ എസ് കാലിച്ചാനടുക്കം സംയുക്ത ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. സെമിനാർ ഹെഡ്മാസ്റ്റർ ശ്രീ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കി വരുന്ന സദ്ഗമയ പദ്ധതിയെ കുറിച്ച് ബദിയടുക്ക സർക്കാർ ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.ലേഖ ഡി.എസ് ക്ളാസ് എടുത്തു.കുട്ടികളുടെ ആരോഗ്യ സംരക്ഷണവും പഠന പെരുമാററ വൈകല്യ പരിഹാരവും ഹോമിയോപ്പതിയിലൂടെ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി യിൽ പഠന പെരുമാറ്റ വൈകല്യങ്ങൾ ഉളള കുട്ടികൾക്ക് ഡോക്ടറുടെ സഹായത്തോടെ മരുന്നും  സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ സഹായത്തോടെ ട്രെയിനിങ്ങും കൊടുത്തുവരുന്നു. ആവശ്യം ഉള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്ററിൻെറ സഹായത്തോടെ കൗൺസിലിങും നൽകിവരുന്നു.തിങ്കൾ മുതൽ ശനിയാഴ്ച  വരെ എല്ലാ ആഴ്ച യിലും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2മണിവരെ സദ്ഗമയ ഒ പി ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാടിൽ പ്രവർത്തിച്ചുവരുന്നു.എസ് എൽ സി 2019  _20ബാച്ചിലെ കുട്ടികൾക്ക് മാനസിക സമ്മർദവും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ  ക്ലിനിക്കൽ സൈക്കോളജിസ്ററ് ഗാന പി  ക്ലാസ് എടുത്തു. എങ്ങനെ ഒരു പൊതു പരീക്ഷയെ അഭിമുഖീകരിക്കാമെന്നും സമയം എങ്ങനെ  ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും കുട്ടികൾക്ക്  പറഞ്ഞു കൊടുത്തു. മാനസിക പിരിമുറുക്കം കൂടാതെ പരീക്ഷ എഴുതുന്നതിനു വേണ്ട പ്രായോഗികമാർഗങ്ങൾ നിർദേശിച്ചു കൊടുത്തു.




അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ