2020, ജനുവരി 3, വെള്ളിയാഴ്‌ച

സസ്യാരോഗ്യ വർഷത്തിൽ നാട്ടുമാവിൻ തൈ നട്ടു

സസ്യാര്യോഗ്യ വർഷത്തിൽ
നാട്ടുമാവിൻ തൈ നട്ട് കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂൾ ..
കാലിച്ചാനടുക്കം ..
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് ഐക്യരാഷ്ട്രസഭ 2020നെ സസ്യാരോഗ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൽ മരങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് കാലിച്ചാനടുക്കം പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത് ചെയ്യുന്നത്. മുഴുവൻ ജീവനക്കാർക്കും പുതുവത്സര  സമ്മാനമായി നല്കിയപ്പോൾ സുമയ്യ എം നു കിട്ടിയ മാവിൻതൈ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ വിദ്യാലയ വളപ്പിൽ നട്ട് ഈ വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നു. സീനിയർ അസിസ്റ്റന്റ് എം.വി ആശ, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ ,കെ രവി ,കെ സന്തോഷ് ,വി.റീന എന്നിവർ നേതൃത്വം നൽകി.

Seed Honesty Shop




2020, ജനുവരി 1, ബുധനാഴ്‌ച

കൈനിറയെ സമ്മാനവുമായി നവവത്സരദിനത്തിൽ

കൈ നിറയെ സമ്മാനവുമായി നവവത്സരദിനത്തിൽ ..
പുതുവത്സരദിനത്തിൽ മുഴുവൻ സ്റ്റാഫ് അംഗങ്ങൾക്കും കൈ നിറയെ സമ്മാനങ്ങൾ നല്കി ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം. സ്റ്റാഫ് അംഗങ്ങളുടെ വകയായുള്ള പുതുവത്സര പരിപാടികൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെൂട്ടറി പി.വി.പത്മനാഭൻ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് മികച്ച സേവനത്തിന് ഓഫീസ് സ്റ്റാഫ് അംഗം കെ രവിയെ അനുമോദിച്ചു.

പ്ലാസ്റ്റിക് മുക്ത ക്യാമ്പസിലേക്ക് ഒരു ചുവട്

പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസിലേക്ക് ഒരു ചുവട് .
കാലിച്ചാനടുക്കം:
പുതുവർഷം പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസാക്കണം എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവശേഷിക്കുന്ന മുഴുവൻ പ്ലാസ്റ്റിക്കും ശേഖരിച്ച് പുതിയ വർഷത്തെ വരവേല്ക്കാനൊരുങ്ങുകയാണ് കാലിച്ചാനടുക്കം സ്ക്കൂൾ.പി ടി എ അംഗങ്ങളും പ്രധാനാധ്യാപകനും അധ്യാപകരും നേതൃത്വം നൽകി.