2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കൊയ്ത്തുത്സവം

കൊയ്തുത്സത്തിൽ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികൾ ..
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയർപ്പിന്റെ വിലപാഴായില്ല. കാലിച്ചാനടുക്കം മുക്കൂട്ട് വയലിലെ വയലിൽ നിന്ന് അവർ കൊയ്തെടുത്തത് നൂറുമേനി വിളവ്.
തിരുവാതിര ഞാറ്റുവേലയിൽ വിതച്ച നെല്ലിൽ നല്ല വിളവ്കൊയ്ത് പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തെത്തി ച്ചാനടുക്കത്തെ കുട്ടികൾ .

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തിയത്. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ  കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ ഒരു ഏക്കർ സ്ഥലത്ത് തേജസ്സ് ഞാറു നട്ടത് .

വിളവെടുപ്പ് മഹോത്സവം കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ നിർവഹിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.ഹരിത മുഖ്യാതിഥി ആയി .  പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു..സൗട്ട്സ് ആൻറ് ഗൈഡ്സ് അധ്യാപകരായ ഭാസ്കരൻ വി.കെ. ,സരോജിനി പി, പി.പ്രമോദിനി.  എന്നിവർ നേതൃത്വം നല്കി.. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ സുബ്രഹ്മണ്യൻ നായരുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ ഒരു ഏക്കർ 50 സെന്റ് പാടത്ത് തേജസ്സ് നെൽ വിത്താണ് നട്ടത്. സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി പ്രസിഡന്റ് എം.മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ കെ.രവി, കർഷകരായ
 ശ്രീധരൻ എം ,പി.ശശിധരൻ എന്നിവരും
രക്ഷിതാക്കളും
  കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത്
കഴിഞ്ഞ വർഷം കിട്ടിയ
60 പറ നെല്ല്
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

ലോക അധ്യാപക ദിനത്തിൽ മാതൃകയായി അധ്യാപകർ

: ലോക അധ്യാപക ദിനത്തിൽ മാതൃകയായി കാലിച്ചാനടുക്കത്തെ അധ്യാപകർ
അധ്യാപനം എന്നത് പഠിപ്പിക്കൽ മാത്രമല്ല കുട്ടികളെ അറിഞ്ഞ് അവർക്ക് പഠിക്കാനുള്ള പിന്തുണ നല്കുക കൂടിയാണെന്ന് കാലിച്ചാനടുക്കത്തെ അധ്യാപകർ തെളിയിച്ചു.പത്താംതരത്തിൽ പഠിക്കുന്ന 6 കുട്ടികളുടെ വീട്ടിൽ വൈദ്യുതി ഇല്ലാത്തത്  ഗൃഹസന്ദർശനവേളയിൽ കണ്ടെത്തിയിരുന്നു. ഇവരെ സഹായിക്കുന്നതിന് അധ്യാപകർ തീരുമാനിക്കുകയും അനർട്ടിന്റെ സോളാർ ലൈറ്റ് വാങ്ങിക്കൊടുക്കൻ തീരുമാനിക്കുകയും ചെയ്തു.
ഒക്ടോബർ 5 ന് ലോകം മുഴുവനുമുള്ള അധ്യാപകർ അധ്യാപക ദിനം ആഘോഷിക്കുന്ന ദിനത്തിൽ നല്കുകയും ചെയ്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ3രവിളക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.
 സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ കെ.വി ,സീനിയർ അസിസ്റ്റന്റ് എം.വി.ആശ എന്നിവർ നേതൃത്വം നൽകി.


വെള്ളരിവിളവെടുപ്പ്

വെളളരി കൃഷിയിൽ നൂറുമേനി
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് സ്കൗട്ട് ആൻറ് ഗൈഡ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ വെള്ളരി കൃഷിയിൽ നൂറുമേനി വിളവ്.
വിദ്യാലയത്തിൽ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ കയ്യാല വളപ്പിൽ കുഞ്ഞമ്പുവേട്ടന്റെ ഒരു ഏക്കർ സ്ഥലത്ത്
ജൂണിൽ തുടങ്ങിയ കൃഷിക്ക് 13-ാം വാർഡിലെ മെമ്പർ അനീഷ് കുമാർ എം ന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് സേന നില മൊരുക്കി. നല്ല മഴ യത്ത് വെള്ളരി നന്നായി വളർന്നു. ചാണകപ്പൊടിയും കോഴി വളവും മാത്രമാണ് വളമായി നല്കിയത്.
വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ വി.കെ.ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കയ്യാല വളപ്പിൽ കുഞ്ഞമ്പു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ ,സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ചെയർമാൻ എം.മോഹനൻ ,പി.സരോജിനി എന്നിവർ സംസാരിച്ചു.
കെ.രവി, പി.പ്രമോദിനി ,രക്ഷിതാക്കളായ കെ.എസ്. സുധീരൻ,വി കെ.ധന്യ, സ്ക്കൂൾ സ്റ്റാഫ് അംഗങ്ങളായ ടി.വി.അനിൽകുമാർ , എ.ശാന്ത, എ. രമണി എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു. ഏകദേശം 20 ക്വിൻറ ലോളം വിളവെടുപ്പ് ലഭിച്ചു.കഴിഞ്ഞ വർഷവും ഇവിടെ നല്ല രീതിയിൽ വെള്ളരി കൃഷി ചെയ്തിരുന്നു.


School kalolsavam.



2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

ക്ലാസ് പി.ടി.എ യോഗം




മികച്ച പി.ടി.എ.അവാർഡ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി ടി എ യായി കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ അധ്യയവർഷത്ത വ്യത്യസ്തവും മികവാർന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം പി ടി എ എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ പ്രീ പ്രൈമറി യിൽ 15 ശതമാനവും ഒന്നാം തരത്തിൽ 24 ശതമാനവും വർദ്ധനവ്, പിടിഎ സ്വന്തം നിലയിൽ ചെയ്ത നിർമ്മാണ പ്രവർത്തനങ്ങൾ, 8 ലക്ഷം രൂപ മുടക്കി പി ടി എ നേതൃത്വം കൊടുക്കുന്ന സ്ക്കൂൾ ബസ്സ് സംവിധാനം,
26 ലക്ഷം രൂപയുടെ പുതിയ ബസ്സ് ,ജലത്തെ അടിസ്ഥാനമാക്കി യുള്ള കുട്ടികളും അദ്ധ്യാപകരും പി ടി എ ക്കാരും അഭിനയിച്ച സിനിമ, ചിട്ടയായ അക്കാദമിക പ്രവർത്തനം ,നാട്ടുകാരുടെ സഹകരണത്തോടെ തയ്യാറാക്കിയ സിസിടിവി ,ഇരിക്കാൻ കസേര ,സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ എടുത്തു പറയാവുന്നവയാണ്. അക്കാദമികവും കലാ കായിക പ്രവർത്തനങ്ങളിലും മുന്നിലാണ്. എസ് എസ് എസ് സി തുടർച്ചയായി നൂറ് ശതമാനം, എൽ എൽ എൽ എസ്, യു,.എസ്. എസ്, എൻ എം എം എസ്, പരീക്ഷകളിൽ മികച്ച വിജയം എന്നിവ നേട്ടങ്ങളാണ്. സ്കൗട്ട് ഗൈഡ് പ്രവർത്തങ്ങളിൽ നിരവധി  രാജ്യപുരസ്കാർ, രാഷ്‌ട്രപതി അവാർഡുകൾ നേടിയ യൂണിറ്റാണ് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിലേത്. പ്രാദേശിക മികവുകൾ കണ്ടെത്തി സ്ക്കൂളിലെ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കൽ, തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷി ,വെള്ളരിക്കൃഷി, വാഴക്കൃഷി ,കപ്പക്കൃഷി ,പൊതു ഇടങ്ങൾ പച്ച പിടിപ്പിക്കൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം ,കേരളാ ഗവർമെന്റിന്റെ ആയിരം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കാഞ്ഞങ്ങാട് നടത്തിയ പരിപാടിയിലെ പങ്കാളിത്തം ,നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ,പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം ,ജില്ലയിലെ മികച്ച സീഡ് ക്ലബ്ബ്, നല്ല പാഠം ക്ലബ്ബ് ,സീസൺ വാച്ച് സംസ്ഥാനത്തെ മികച്ച പത്ത് വിദ്യാലയങ്ങളിൽ ഒന്ന് എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. പി ടി എ യുടെ സാമ്പത്തിക സമാഹരണത്തിലൂടെ സ്കൂൾ മുറ്റം മനോഹരമാക്കിയത് കഴിഞ്ഞ വർഷത്തെ മികവുകളിൽ ഒന്നാണ്. തുടർച്ചയായി ആറാം തവണയും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്ക പ്പെട്ടു.
കെ ജയചന്ദ്രൻ ആണ് ഹെഡ്മാസ്റ്റർ, പി വി ശശിധരൻ പി ടി എ പ്രസിഡന്റ്‌, എസ് എം സി ചെയർമാൻ സി മധു, എ അംബിക മദർ പി ടി എ പ്രസിഡന്റ്‌ എന്നിവർ നേതൃത്വം നൽകുന്നു. സജീവമായ പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്റ്റാഫ് കൗൺസിൽ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ വിജയത്തിലെത്തിക്കുന്നു.സ്കൂൾ പ്രവർത്തനങ്ങളിൽ ജന പ്രതിനിധികൾ,  രക്ഷിതാക്കൾ, പൂർവ്വ വി
ദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ നിറഞ്ഞ സാന്നിധ്യമുണ്ടാകാറുണ്ട്.

കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ ഇലക്ഷൻ നടത്തി.



മീൻ വളർത്തൽ - സീഡ്


സീഡ് ജില്ലാതല വിത്ത് വിതരണ ഉദ്ഘാടനം



ഗാന്ധി ജയന്തി ആഘോഷം

ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു.

കാലിച്ചാനടുക്കം:
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം വിപുലമായ പരിപാടികളോടെ കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂളിൽ നടത്തി.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയിൽ പൊതുശുചിത്വം, മിതവ്യയം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു.
പ്രീ പ്രൈമറി കുട്ടികളുടെ ഗാന്ധി വര ,മുതിർന്ന കുട്ടികളുടെ ഉപന്യാസ രചന, പ്രസംഗ മത്സരം എന്നിവ നടത്തി. കാലിച്ചാനടുക്കം ബസ് സ്റ്റാന്റ് പരിസരം ശുചിയാക്കി പൂന്തോട്ടം നവീകരിച്ചു.മൃഗാശുപത്രി പരിസരം വൃത്തിയാക്കി.
സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ സ്ക്കൂൾ പരിസരം വൃത്തിയാക്കി.ക്വിസ് മത്സരം നടത്തി .


ഗാന്ധിജിയുടെ ഓർമ്മകളുമായി ശുചീകരണത്തിൽ ഏർപ്പെട്ട് കാലിച്ചാനടുക്കത്തെ സീഡ് ക്ലബ്ബ് അംഗങ്ങൾ:
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് പ്രകൃതി സീഡ് ക്ലബ്ബ് അംഗങ്ങൾ കാലിച്ചാനടുക്കം ടൗണിൽ വർണ്ണങ്ങൾ വാരി വിതറാൻ പൂച്ചെടികൾ നട്ടു. സീഡ് കോ ഓർഡിനേറ്റർ വി. വി.റീന നേതൃത്വം നല്കി.





കോഴിക്കുഞ്ഞുങ്ങളെ വളർത്തൽ

കോഴിക്കുഞ്ഞുങ്ങളെ പോറ്റാൻ കാലിച്ചാനടുക്കത്തെ കുട്ടികൾ.....

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കോടോംബേളൂർ ഗ്രാമപഞ്ചായത്തുമായി ചേർന്ന് കുട്ടികളിൽ സ്വയം പര്യാപ്തത വളർത്തുന്നതിന് നടപ്പിലാക്കുന്ന സ്ക്കൂൾ കുട്ടികൾക്കുള്ള മുട്ടക്കോഴി വിതരണം വിദ്യാലയത്തിൽ വച്ച് നടന്നു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി ടി എ അംഗം സി.രാജേന്ദ്രൻ മുട്ടക്കോഴി വിതരണം ഉദ്ഘാടനം നിർവഹിച്ചു.കാലിച്ചാനടുക്കം വെറ്റിനറി ഡിസ്പൻസറി വെറ്റിനറി സർജൻ ഡോ. വിഷ്ണു .വി .പദ്ധതി വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സേബ് വർഗ്ഗീസ് ആശംസ അർപ്പിച്ച് സംസാരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ. ഫസീല നന്ദി രേഖപ്പെടുത്തി.
രജനി വി.വി ,സുഷമ പി.വി. എന്നിവർ നേതൃത്വം നൽകി.