2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

മികച്ച പി.ടി.എ.അവാർഡ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി ടി എ യായി കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ അധ്യയവർഷത്ത വ്യത്യസ്തവും മികവാർന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം പി ടി എ എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ പ്രീ പ്രൈമറി യിൽ 15 ശതമാനവും ഒന്നാം തരത്തിൽ 24 ശതമാനവും വർദ്ധനവ്, പിടിഎ സ്വന്തം നിലയിൽ ചെയ്ത നിർമ്മാണ പ്രവർത്തനങ്ങൾ, 8 ലക്ഷം രൂപ മുടക്കി പി ടി എ നേതൃത്വം കൊടുക്കുന്ന സ്ക്കൂൾ ബസ്സ് സംവിധാനം,
26 ലക്ഷം രൂപയുടെ പുതിയ ബസ്സ് ,ജലത്തെ അടിസ്ഥാനമാക്കി യുള്ള കുട്ടികളും അദ്ധ്യാപകരും പി ടി എ ക്കാരും അഭിനയിച്ച സിനിമ, ചിട്ടയായ അക്കാദമിക പ്രവർത്തനം ,നാട്ടുകാരുടെ സഹകരണത്തോടെ തയ്യാറാക്കിയ സിസിടിവി ,ഇരിക്കാൻ കസേര ,സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ എടുത്തു പറയാവുന്നവയാണ്. അക്കാദമികവും കലാ കായിക പ്രവർത്തനങ്ങളിലും മുന്നിലാണ്. എസ് എസ് എസ് സി തുടർച്ചയായി നൂറ് ശതമാനം, എൽ എൽ എൽ എസ്, യു,.എസ്. എസ്, എൻ എം എം എസ്, പരീക്ഷകളിൽ മികച്ച വിജയം എന്നിവ നേട്ടങ്ങളാണ്. സ്കൗട്ട് ഗൈഡ് പ്രവർത്തങ്ങളിൽ നിരവധി  രാജ്യപുരസ്കാർ, രാഷ്‌ട്രപതി അവാർഡുകൾ നേടിയ യൂണിറ്റാണ് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിലേത്. പ്രാദേശിക മികവുകൾ കണ്ടെത്തി സ്ക്കൂളിലെ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കൽ, തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷി ,വെള്ളരിക്കൃഷി, വാഴക്കൃഷി ,കപ്പക്കൃഷി ,പൊതു ഇടങ്ങൾ പച്ച പിടിപ്പിക്കൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം ,കേരളാ ഗവർമെന്റിന്റെ ആയിരം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കാഞ്ഞങ്ങാട് നടത്തിയ പരിപാടിയിലെ പങ്കാളിത്തം ,നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ,പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം ,ജില്ലയിലെ മികച്ച സീഡ് ക്ലബ്ബ്, നല്ല പാഠം ക്ലബ്ബ് ,സീസൺ വാച്ച് സംസ്ഥാനത്തെ മികച്ച പത്ത് വിദ്യാലയങ്ങളിൽ ഒന്ന് എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. പി ടി എ യുടെ സാമ്പത്തിക സമാഹരണത്തിലൂടെ സ്കൂൾ മുറ്റം മനോഹരമാക്കിയത് കഴിഞ്ഞ വർഷത്തെ മികവുകളിൽ ഒന്നാണ്. തുടർച്ചയായി ആറാം തവണയും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്ക പ്പെട്ടു.
കെ ജയചന്ദ്രൻ ആണ് ഹെഡ്മാസ്റ്റർ, പി വി ശശിധരൻ പി ടി എ പ്രസിഡന്റ്‌, എസ് എം സി ചെയർമാൻ സി മധു, എ അംബിക മദർ പി ടി എ പ്രസിഡന്റ്‌ എന്നിവർ നേതൃത്വം നൽകുന്നു. സജീവമായ പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്റ്റാഫ് കൗൺസിൽ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ വിജയത്തിലെത്തിക്കുന്നു.സ്കൂൾ പ്രവർത്തനങ്ങളിൽ ജന പ്രതിനിധികൾ,  രക്ഷിതാക്കൾ, പൂർവ്വ വി
ദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ നിറഞ്ഞ സാന്നിധ്യമുണ്ടാകാറുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ