2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വെള്ളരിവിളവെടുപ്പ്

വെളളരി കൃഷിയിൽ നൂറുമേനി
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് സ്കൗട്ട് ആൻറ് ഗൈഡ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ വെള്ളരി കൃഷിയിൽ നൂറുമേനി വിളവ്.
വിദ്യാലയത്തിൽ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ കയ്യാല വളപ്പിൽ കുഞ്ഞമ്പുവേട്ടന്റെ ഒരു ഏക്കർ സ്ഥലത്ത്
ജൂണിൽ തുടങ്ങിയ കൃഷിക്ക് 13-ാം വാർഡിലെ മെമ്പർ അനീഷ് കുമാർ എം ന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് സേന നില മൊരുക്കി. നല്ല മഴ യത്ത് വെള്ളരി നന്നായി വളർന്നു. ചാണകപ്പൊടിയും കോഴി വളവും മാത്രമാണ് വളമായി നല്കിയത്.
വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ വി.കെ.ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കയ്യാല വളപ്പിൽ കുഞ്ഞമ്പു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ ,സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ചെയർമാൻ എം.മോഹനൻ ,പി.സരോജിനി എന്നിവർ സംസാരിച്ചു.
കെ.രവി, പി.പ്രമോദിനി ,രക്ഷിതാക്കളായ കെ.എസ്. സുധീരൻ,വി കെ.ധന്യ, സ്ക്കൂൾ സ്റ്റാഫ് അംഗങ്ങളായ ടി.വി.അനിൽകുമാർ , എ.ശാന്ത, എ. രമണി എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു. ഏകദേശം 20 ക്വിൻറ ലോളം വിളവെടുപ്പ് ലഭിച്ചു.കഴിഞ്ഞ വർഷവും ഇവിടെ നല്ല രീതിയിൽ വെള്ളരി കൃഷി ചെയ്തിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ