2017, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

തോല്‍പ്പാവക്ക‍ൂത്ത് 11/08/2017


തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക് ലാൻറിന്റെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിൽ അരങ്ങേറിയ തോൽപാവക്കൂത്ത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി. 2000 വർഷം പഴക്കമുള്ള കലാരൂപം കമ്പ രാമായണത്തിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.യു നസ്കൊയുടെ സംരക്ഷിത കലാരൂപത്തിൽ പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പാവകളി . 21 എണ്ണ വിളക്കുകയാണ് നിഴൽ ചിത്രത്തിന് ചാരുത നൽകുന്നത്ചില ക്ഷേത്രങ്ങളിലെ അനുഷ്ടാന കലാരൂപമാണ് ഇത് .മലയാളവും തമിഴും കലർന്ന ഭാഷാ രൂപമാണിതിൽ ഉപയോഗിക്കുന്നത്. കലാകാരന്മാരുടെ അനിതരസാധാരണമായ വിരലനക്കങ്ങൾ കൊണ്ട് പാവകൾ രാമായണത്തിലെ കഥാപാത്രങ്ങളായി അരങ്ങിൽ നിറഞ്ഞാടുന്നു. ഷൊർണൂർ വിശ്വനാഥപുലവരുടെ നേതൃത്തിൽ ഏഴോളം കലാകാരന്മാർ പരിപാടിയുടെ അണിയറയിൽ അണിനിരന്നു. രാമായണ കഥയാണ് തോൽപാവക്കൂത്തിന് അടിസ്ഥാനം.പരിപാടിയിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫോക് ലാൻറ് സെക്രട്ടറി കെ.സുരേഷ്, അനിഷ,പി.ടി. പ്രസിഡണ്ട് പി.വി ശശിധരൻ എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് മധു .പി .എം നന്ദി പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ