2019, മേയ് 17, വെള്ളിയാഴ്‌ച

കാലിച്ചാനടുക്കത്തിന്റെ ചരിത്രരചനയ്ക്കായി ചരിത്ര സെമിനാർ







ചരിത്രമെഴുതാൻ കാലിച്ചാനടുക്കം...
ചരിത്രത്തിന്റെ ഏടുകളിൽ ഏറെയൊന്നും പരാമർശിക്കപ്പെടാത്ത ഒരു പ്രദേശമാണ് കാലിച്ചാനടുക്കം. ഒരു കാലത്ത് കാലികൾ ധാരാളമുണ്ടായിരുന്ന കാഞ്ഞിരമരങ്ങൾ തിങ്ങിനിറഞ്ഞ ഒരു പ്രദേശമായിരുന്നത്രെ ഇത്. ശാസ്താ ആരാധനക്ക് പേരുകേട്ട ശാസ്താംപാറയിൽ 50 വർഷങ്ങൾക്ക് മുമ്പ് കാടുണ്ടായിരുന്നതും ചരിത്രം.
മഹാ ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ജീവിത രീതി, ആചാരാനുഷ്ഠാനങ്ങൾ ,തുടങ്ങിയവയിൽ വൈവിധ്യമാർന്ന ചരിത്രം നമ്മുടെ പ്രദേശത്തുണ്ട്.
 കാലിച്ചാനടുക്കം പ്രദേശത്ത് ആദ്യമായി ആനയെ കൊണ്ടുവന്നതും ബസ്സ് വന്നതും വളരെ രസകരമായി നെഹ്റു കോളേജ് റിട്ടയേർഡ് പ്രൊഫസർ സി.ബാലൻ വിശദീകരിച്ചു. പ്രാദേശിക സ്ഥലനാമങളെ കുറിച്ച് ഹരിപ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര അധ്യാപകനായ ജയചന്ദ്രൻ എം പറഞ്ഞു.
എങ്ങിനെ പ്രാദേശിക ചരിത്രം തയ്യാറാക്കാം എന്നതിനെ കുറിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശ്രീപുരം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനുമായ മനോജ് കുമാർ കണിച്ചുകുളങ്ങര ക്ലാസ്സ് എടുത്തു.
ഈ ഒരു വർഷക്കാലത്ത് ചരിത്ര രചനയും ഡോക്യുമെന്ററിയും പൂർത്തിയാക്കാൻ തീരുമാനിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി.മധു, വി.കെ.ഭാസ്കരൻ ,സിജിമോൾ, രാഹുൽ അടുക്കം എന്നിവർ സംസാരിച്ചു.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്. ,ഹെറിറ്റേജ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ