2019, മേയ് 21, ചൊവ്വാഴ്ച

കുട നിർമ്മാണ ശില്പശാല

വർണ്ണക്കുടയിൽ വിസ്മയം തീർത്ത് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം..
കാലിച്ചാനടുക്കം :-
വിദ്യാലയം തുറക്കുന്നതിന് മുന്നോടിയായി കാലിച്ചാനടുക്കം സ്കൂളിൽ കുട നിർമ്മാണ ശില്പശാല നടത്തി. വിദ്യാലയത്തിലെത്തുന്ന പുതിയ കുട്ടികളെ സ്വീകരിക്കുന്നതിന് പ്രവേശനോത്സവത്തിൽ നല്കുന്നതിനാണ് അധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെയും സ്റ്റാഫ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നൂതനമായ പരിപാടി നടത്തിയത് .അമ്മമാരും സ്കവു ട്ട്സ് ആന്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരും ഓഫീസ് ജീവനക്കാരും അടക്കം നൂറോളം പേർ പങ്കെടുത്തു. പ്രവർത്തി പരിചയ അധ്യാപികമാരായ പി . സരോജിനി ,എ.പി .ബിന്ദു ,കെ.വി.ഉഷ എന്നിവരും രക്ഷാകർത്താക്കളായ പി.വി.ശ്രീലത ,കെ .മിനി ,പി.ലത എന്നിവരും നേതൃത്വം നല്കി.
പരിപാടിക്ക് എ.ശ്രീജ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു..മദർ പി ടി എ പ്രസിഡന്റ് എ.അമ്പികഅധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.രവി നന്ദി പറഞ്ഞു.കുട നിർമാണത്തിൽ പങ്കെടുത്തവർക്ക് ഒരു കുട വീതം സ്വന്തമായി നിർമിച്ച് വീട്ടിൽ കൊണ്ടുപോകാൻ അവസരമൊരുക്കി.
അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.രവി നന്ദി പറഞ്ഞു.കുട നിർമാണത്തിൽ പങ്കെടുത്തവർക്ക് ഒരു കുട വീതം സ്വന്തമായി നിർമിച്ച് വീട്ടിൽ കൊണ്ടുപോകാൻ .അവസരമൊരുക്കി




അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ