2019, മേയ് 17, വെള്ളിയാഴ്‌ച

മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ്


മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ്

മാമ്പഴത്തിന്റെ മാധുര്യം ചെറു ചുണ്ടുകളിൽ ഉറ്റിച്ചു കൊണ്ട് പരിസ്ഥിതി ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.ഭാസ്കരൻ വെളളൂർ ഉദ്ഘാടനം ചെയ്തു.
മാമ്പഴമധുരം പരിപാടിയിൽ 20 ഓളം നാടൻ മാമ്പഴ ഇനങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് പ്രദർശിപ്പിച്ചു.കടുമാങ്ങ ,മൂവാണ്ടൻ മാങ്ങാ ,പുളിയൻ കണ്ണി മാങ്ങ, പഞ്ചസാര മാങ്ങ ,ഗോമാങ്ങ ,കപ്പ മാങ്ങ ,കിളി ചുണ്ടൻ മാങ്ങ ,കുറ്റ്യാട്ടൂർ മാങ്ങ, കുഞ്ഞിമംഗലം മാങ്ങ തുടങ്ങിയവ പ്രദർശിപ്പിച്ചു.
മാവിന്റെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം ക്ലാസ്സ് എടുത്തു.
വിദ്യാലയം ഏറ്റെടുക്കേണ്ട പരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.പി ടി എ പ്രസിഡന്റ് പി.വി ശശിധരൻ ,എസ്എംസി ചെയർമാൻ സി.മധു ,മുൻ അധ്യാപിക പി.സരോജിനി ,എം ശശിലേഖ ,വി കെ ഭാസ്കരൻ ,എ വി നിർമ്മല ,പി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.








1

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ