2018, നവംബർ 28, ബുധനാഴ്‌ച

കൊയ്ത്തുത്സവം

തിരുവാതിര ഞാറ്റുവേലയിൽ വിതച്ച നെല്ലിൽ നൂറുമേനി കൊയ്ത് കാലിച്ചാനടുക്കത്തെ കുട്ടികൾ:

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് .

വിളവെടുപ്പ് മഹോത്സവം വാർഡ്  മെമ്പർമാരായ മുസ്തഫ താ യന്നൂർ ,അനീഷ് കുമാർ കെ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു..സൗട്ട്സ് ആൻറ് ഗൈഡ്സ് അധ്യാപകരായ ഭാസ്കരൻ വി.കെ. ,സരോജിനി പി. ,ശശിലേഖ എം എന്നിവർ നേതൃത്വം നല്കി.. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്.  മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി,
 ശ്രീധരൻ എം ,മോഹനൻ എം
നാരായണൻ
ദാമോദരൻ
ജയശ്രീ
ഉഷ പി
ഷിജി
ധന്യ ,ഷീന
രമണി
 ശാന്ത എന്നീ രക്ഷിതാക്കളും
  കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത്
കഴിഞ്ഞ വർഷം കിട്ടിയ
30പറ നെല്ല് 
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ