വായനാദിനം ഉത്ഘാടനം പ്രശസ്ത കവി ശ്രീ വിനു വേലേശ്വരം ഉത്ഘാടനം ചെയ്തു. ലഹരിയുട ലോകത്ത് നിന്ന് വായന എങ്ങിനെ തന്നെ എഴുത്തിന്റെ ലഹരിയിലേക്ക് എത്തിച്ചു എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ വായന ഉണ്ടാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തന്റെ കവിതാ സമാഹാരമായ ' വെയിൽ രൂപങ്ങൾ'സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വായാനദിനം ഉത്ഘാടനം ചെയ്തു. ഇഷാനി, ശ്രീനന്ദ എന്നീ കുട്ടികൾ അവതാരികമാരായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. അദ്ദേഹം കുട്ടികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുമാരി പാർവ്വണ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുമാരി അനഘ പി.എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് എൽ പി വിഭാഗത്തിലെ സൈനുൽ ആബിദ് നല്ലൊരു പ്രസംഗം നടത്തുകയുണ്ടായി. യു.പി. വിഭാഗത്തിലെ റിഷിക കഥാപാത്രാവിഷ്കാരം നടത്തി. തുടർന്ന് എൽ. പി. വിഭാഗത്തിലെ അമേയ നല്ലൊരു കഥയും അവതരിപ്പിച്ചു. ഹൈസ്ക്കൂളിലെയും യു.പി. വിഭാഗത്തിലെയും എട്ടോളം കുട്ടികൾ ചേർന്ന് സുഗത കുമാരിയുടെ കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയ്ക്ക് മനോഹരമായ നൃത്താവിഷ്ക്കാരം നടത്തി. കുട്ടികളൊക്കെ ചേർന്ന് നല്ലൊരു വായന മരം ഉണ്ടാക്കി. വിദ്യാരംഗം കൺവീനർ അനിത ടീച്ചർ നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ