എസ് പി സിയുടെ മൂന്ന് ദിവസത്തെ ക്രിസ്തുമസ് അവധികാല ക്യാമ്പിന് പുതുവർഷത്തിൽ തുടക്കമായി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറുഖ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു അധ്യക്ഷത വഹിച്ചു. അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിപിൻ യു പി മുഖ്യാതിഥിയായി. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ഷിബു നാരായണൻ. എ സി പി എ സജിന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സി പി ഒ നിഷാന്ത് രാജൻ ചടങ്ങിന് നന്ദിയും പറഞ്ഞു. ആദ്യ സെഷനായ പി ടി പരിശീലനത്തിന് ഡി ഐ ഷിബു നാരായണൻ , ഡി ഐ ശ്രീമതി നിത്യ എന്നിവർ നേതൃത്വം നല്കി. തുടർന്നുള്ള ഐസ് ബ്രേക്കിങ്ങ് സെഷൻ ശ്രീ മൃദുൽ കൈകാര്യം ചെയ്തു. ഉച്ചയ്ത്ത് ശേഷം വിദ്യാർത്ഥികളിൽ ആരോഗ്യശീലവും കായികക്ഷമതയും വളർത്തുന്നതിന് ഫിറ്റ്നസ് അവയെർനസ് ക്ലാസ്സ് സംഘടിപ്പിച്ചു. സർട്ടിഫൈഡ് ട്രെയിനർമാരായ ശ്രീ റീഷാദ്, വൈഷ്ണു എന്നിവർ വേതൃത്വം നല്കി. രണ്ടാം ദിവസത്തെ ആദ്യ സെഷൻ "ഇക്വാലിറ്റി "എന്ന വിഷയത്തെ അസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റും മെന്റലിസ്റ്റുമായ ശ്രീ സനൽ പാടിക്കാനം കൈകാര്യം ചെയ്തു. രണ്ടാം സെഷൻ "ഇൻക്ലൂസീവ് എജുക്കേഷൻ"എന്ന വിഷയത്തിൽ ശ്രീ അമൽ ജോർജ്ജ് ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളിൽ സാമുഹ്യ ബോധവും സഹാനുഭൂതിയും വളർത്തുന്നതായിരുന്നു ഈ സെഷൻ. മൂന്നാം ദിവസം "സൈബർ അവയെർനെസ്" എന്ന വിഷയത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് ശ്രീമതി നിത്യ "ജെൻഡർ ഇക്വാലിറ്റി" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ക്യാമ്പസ് ക്ലീനിങ്ങ് നടത്തി. കുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികളോടെ മൂന്നാം ദിവസം ക്യാമ്പിന് സമാപനമായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ