ഈ വർഷത്തെ ഓണാഘോഷം 29/08/25ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പൂക്കളമത്സരം ആരംഭിച്ചു. തുടർന്ന് പ്രീപ്രൈമറി . എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവധ മത്സരങ്ങൾ നടന്നു. കുട്ടികളുടെ ഓണപ്പാട്ടുകളും , പ്രീപ്രൈമറി , എൽ പി വിഭാഗം കുട്ടികൾ ഓണപ്പാട്ടിനനുസരിച്ച് നൃത്തം വച്ചതും പരിപാടിക്ക് കൊഴുപ്പേകി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് സുന്ദരിക്ക് പൊട്ടുതൊടൽ , ഹാറ്റ് ചെയ്ഞ്ച് തുടങ്ങിയ മത്സരങ്ങളും , യു പി വിഭാഗത്തിന് കസേരകളി, കുപ്പിയിൽ വെള്ളം നിറക്കൽ, എൽ പി വിഭാഗത്തിന് മഞ്ചാടി പറക്കൽ, തൊപ്പിക്കളി എന്നിവയും നടന്നു. പി ടി എ അംഗമായ ശ്രീ കുഞ്ഞികണ്ണൻ സ്കൂൾ സ്റ്റാഫ് ചന്ദ്രൻ, മേരികുട്ടി എന്നിവർ ഓണപ്പാട്ടുകൾ ആലപിച്ചു. തുടർന്ന് വിഭവസമൃദ്ധമായ സദ്യ നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ