മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വബോധവും സുസ്ഥിരവികസനത്തിനുള്ള പ്രതിബദ്ധതയും മനോഭാവവും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ആശയങ്ങളും അവർ മാലിന്യ സംസ്കരണത്തിനായി വീടുകളിൽ നടത്തുന്ന പ്രവർത്തനങ്ങളും വിശദീകരിച്ചു. ഈ സ്കോളർഷിപ്പ് പദ്ധതിയിൽ യുപി വിഭാഗത്തിൽ നിന്നും ആഗ്നിക അനീഷ്6A, ദിയ ശ്രീനാഥ് 7B, എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അഭിരാജ് കെ 9A, അനിക കെ 9A എന്നിവരും വിജയിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് സാറിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പത്മനാഭൻ സാർ ,സ്റ്റാഫ് സെക്രട്ടറി റീന ടീച്ചർ,പ്രമോദിനി ടീച്ചർ,ഹരിത സഭ കോഡിനേറ്ററായ സീനിയ ടീച്ചർ,റീന ടീച്ചർ,കൃഷ്ണപ്രിയ ടീച്ചർ,സന്ധ്യ ടീച്ചർ എന്നിവർ പിന്തുണ നൽകി. വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ