2026 ജനുവരി 19, തിങ്കളാഴ്‌ച

പരിസ്ഥിതി ദിനാഘോഷം

 

കാലിച്ചാനടുക്കം: പരിസ്ഥിതി ക്ലബ്ബ് , സീഡ് ക്ലബ്ബ് എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് സാർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപകനും മികച്ച പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഭാസ്കരൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ എ വി മധു സ്കൂളും പരിസരവും വൃത്തിയക്കേണ്ടതിനെ ക്കുറിച്ച് കുട്ടികളോട് സംവദിച്ചു. 10 A ക്ലാസ്സിലെ അനഘയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .10 A ക്ലാസ്സിലെ ശിവന്യ ബാലകൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8B ക്ലാസ്സിലെ സ്വരനന്ദയും സംഘവും പരിസ്ഥിതി ദിന ഗാനം ആലപിച്ചു. അമേയാ പ്രമോദ് പരിസ്ഥിതി ദിന പ്രസംഗവും നടത്തി.അതിനുശേഷം നടന്ന പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ പരിസ്ഥിതി ദിനാഘോഷത്തെ മികവുറ്റതാക്കി. സീനിയ ടീച്ചർ സീഡ് ബോളുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് അവർക്ക് പുതിയ അനുഭവമായി. തുടർന്ന് റീന ടീച്ചറിന്റെ നേതൃത്വത്തിൽ സീഡ് ബോളുകൾ കുട്ടികൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ