സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്, സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ