സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തിന്റെ ഭാഗമായി 22/09/25ന് സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.തുടർന്ന് കൈറ്റ് മിസ്ട്രസ് വി റീന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ സനൂജ കേളു നായർ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. രണ്ടുമണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിൽ കൈറ്റ് കുട്ടികൾ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ