2026 ജനുവരി 19, തിങ്കളാഴ്‌ച

എസ് പി സി ക്യാമ്പ് (01/01/2026)

 എസ് പി സിയുടെ മൂന്ന് ദിവസത്തെ ക്രിസ്തുമസ് അവധികാല ക്യാമ്പിന് പുതുവർഷത്തിൽ തുടക്കമായി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറുഖ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു അധ്യക്ഷത വഹിച്ചു. അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിപിൻ യു പി മുഖ്യാതിഥിയായി. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ഷിബു നാരായണൻ. എ സി പി എ സജിന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സി പി ഒ നിഷാന്ത് രാജൻ ചടങ്ങിന് നന്ദിയും പറഞ്ഞു. ആദ്യ സെഷനായ പി ടി പരിശീലനത്തിന് ഡി ഐ ഷിബു നാരായണൻ , ഡി ഐ ശ്രീമതി നിത്യ എന്നിവർ നേത‍ൃത്വം നല്കി. തുടർന്നുള്ള ഐസ് ബ്രേക്കിങ്ങ് സെഷൻ ശ്രീ മ‍ൃദുൽ കൈകാര്യം ചെയ്തു. ഉച്ചയ്ത്ത് ശേഷം വിദ്യാർത്ഥികളിൽ ആരോഗ്യശീലവും കായികക്ഷമതയും വളർത്തുന്നതിന് ഫിറ്റ്നസ് അവയെർനസ് ക്ലാസ്സ് സംഘടിപ്പിച്ചു. സർട്ടിഫൈഡ് ട്രെയിനർമാരായ ശ്രീ റീഷാദ്, വൈഷ്ണു എന്നിവർ വേതൃത്വം നല്കി. രണ്ടാം ദിവസത്തെ ആദ്യ സെഷൻ "ഇക്വാലിറ്റി "എന്ന വിഷയത്തെ അസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റും മെന്റലിസ്റ്റുമായ ശ്രീ സനൽ പാടിക്കാനം കൈകാര്യം ചെയ്തു. രണ്ടാം സെഷൻ "ഇൻക്ലൂസീവ് എജുക്കേഷൻ"എന്ന വിഷയത്തിൽ ശ്രീ അമൽ ജോർജ്ജ് ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളിൽ സാമുഹ്യ ബോധവും സഹാനുഭൂതിയും വളർത്തുന്നതായിരുന്നു ഈ സെഷൻ. മൂന്നാം ദിവസം "സൈബർ അവയെർനെസ്" എന്ന വിഷയത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് ശ്രീമതി നിത്യ "ജെൻഡർ ഇക്വാലിറ്റി" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ക്യാമ്പസ് ക്ലീനിങ്ങ് നടത്തി. കുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികളോടെ മൂന്നാം ദിവസം ക്യാമ്പിന് സമാപനമായി.

കാരുണ്യ സ്പർശവുമായി സീഡ് കുട്ടികൾ

 നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങവേ കാലിച്ചാനടുക്കം സ്കൂളിലെ സീഡംഗങ്ങൾ ജീവോദയ buds സ്കൂളിലെ കുട്ടികളെ സന്ദർശിക്കാനെത്തി. നാല്പത്തി എട്ടോളം ശാരീരിക, മാനസീക വെല്ലുവിളികളുളളവരാണ് ഇവിടുള്ളത്. 10 വയസ്സു മുതൽ 35 വരെ പ്രായമുള്ളവർ വരെ ഇവിടെ എത്തി അവരുടെ വൈകല്യങ്ങൾ മറന്ന് സർഗ്ഗാത്മകതയുടേയും അതിജീവനത്തിന്റേയും പാതയിലൂടെ സഞ്ചരിക്കുന്നു. കുട്ടികൾ നൽകിയ കളർ പേപ്പർ ക്രിസ്തുമസ് സമ്മാനം ശ്രീമതി ലിസ്സി ജേക്കബ്, (മാനേജർ ), ജോസ് കൊട്ടാരം (ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ), ശ്രീമതി ശാലിനി (ജീവോദയ buds school പ്രിൻസിപ്പാൾ) എന്നിവർ ഏറ്റുവാങ്ങി. സീഡ് കുട്ടികളുടെ വകയായി മധുരവിതരണവും നടത്തി. സീഡ് ക്ലബ് കൺവീനർ റീന വി , പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ് എന്നിവർ നേതൃത്വം നൽകി


ശ്രീനന്ദ സംസ്ഥാനതലത്തിലേക്ക്

 ജി വി എച്ച് എസ് എസ് മൊഗ്രാലിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസ രചനാ മത്സരത്തിൽ ഒൻപതാം ക്ലാസ്സിലെ ശ്രീനന്ദ കെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. അതോടൊപ്പം യു പി വിഭാഗം മലയാളം കഥാരചനാ മത്സരത്തിൽ സൗഭാഗ്യ എം വി എ ഗ്രേഡ് നേടി.

മോട്ടിവേഷൻ ക്ലാസ്സ്(03/12/2025)

 2026 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഡിസംബർ 3 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേറ്ററും ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജോതാവുമായ ശ്രീ നിർമ്മൽ കുമാർ കാടകം ക്ലാസ്സ് കൈകാര്യം ചെയ്തു. മികച്ച പാരന്റിങ്ങ് എങ്ങിനെയായിരിക്കണമെന്നും കുട്ടികൾക്ക് എങ്ങിനെ നന്നായി പരീക്ഷയക്ക് തയ്യാറെടുക്കാമെന്നും ക്ലാസ്സിൽ വിശദീകരിച്ചു. ശ്രീ പത്മനാഭൻ മാസ്റ്റർ സ്വഗതവും ശ്രീ ശ്രീജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.


"ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ 2025"

 സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനങ്ങൾക്കും എതിരെയുള്ള ഒരു അന്താരാഷ്ട്ര പ്രചരണമാണ് "ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ". വനിതാ ശിശുവികസന വകുപ്പിന്റെ നേത‍ൃത്വത്തിൽ സ്കൂളിലും 26/11/2025 ന് ആചരിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി ഉണ്ണിമായ കെ വി സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് യു പി, ഹൈസ്കൂൾ ക്ലാസ്സിലെ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് സ്ത്രീധന നിരോധന പ്രതിജ്ഞ എടുത്തു. 


 

വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് --ഇക്കോ സെൻസ്

മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വബോധവും സുസ്ഥിരവികസനത്തിനുള്ള പ്രതിബദ്ധതയും മനോഭാവവും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ആശയങ്ങളും അവർ മാലിന്യ സംസ്കരണത്തിനായി വീടുകളിൽ നടത്തുന്ന പ്രവർത്തനങ്ങളും വിശദീകരിച്ചു. ഈ സ്കോളർഷിപ്പ് പദ്ധതിയിൽ യുപി വിഭാഗത്തിൽ നിന്നും ആഗ്നിക അനീഷ്6A, ദിയ ശ്രീനാഥ് 7B, എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അഭിരാജ് കെ 9A, അനിക കെ 9A എന്നിവരും വിജയിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് സാറിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പത്മനാഭൻ സാർ ,സ്റ്റാഫ് സെക്രട്ടറി റീന ടീച്ചർ,പ്രമോദിനി ടീച്ചർ,ഹരിത സഭ കോഡിനേറ്ററായ സീനിയ ടീച്ചർ,റീന ടീച്ചർ,കൃഷ്ണപ്രിയ ടീച്ചർ,സന്ധ്യ ടീച്ചർ എന്നിവർ പിന്തുണ നൽകി. വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.


ശിശുദിനാഘോഷം

 ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി കുട്ടികളുടെ വർണ്ണാഭമായ ശിശുദിന റാലിക്ക് ശ്രീമതി ശ്രീജ, വിനീത, ഷെമീറ, സിന്ധു, സൂസമ്മ എന്നിവർ നേതൃത്വം നല്കി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ശിശുദിന സന്ദേശം നല്കി. കുമാരി അനഘ, ദിയ ശ്രീനാഥ് എന്നിവർ ശിശുദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവധകലാപരിപാടികൾ അരങ്ങേറി. ബുൾബുൾ കുട്ടികളുടെ ഡിസ്‍പ്ലേയും ഉണ്ടായിരുന്നു. തുടർന്ന് സ്റ്റാഫിന്റെ വകയായി കുട്ടികൾക്ക് മധുരം നല്കി.