2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച
2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച
നാട്ടു മാഞ്ചോട്ടിൽ
സ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്യത്തിൽ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് നാട്ടുമാവിൻ തൈ വച്ചുപിടിപ്പിച്ചു.കുട്ടികൾ ശേഖരിച്ച അൻപത് നാട്ടു മാവിൻതൈകൾ കുട്ടികളുടെ വീട്ടിൽ വെച്ചുപിടിപ്പിക്കാനായി വിതരണവും ചെയ്തു. പരിപാടി സ്കൂൾ ഹെസ് മാസ്റ്റർ ശ്രീ.എം.ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ മാസ്റ്റർ 'എൻ.വി.രാജൻ മാസ്റ്റർ,, പി.എം. മധു മാസ്റ്റർ, പി.സരോജിനി, എ.ശശിലേഖ, കെ.രവി എന്നിവർ നേതൃ ത്വം നൽകി.
2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച
സ്വാതന്ത്ര്യ ദിനാഘോഷം
എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ " നവീന ഭാരതം". തീർത്തു. എഴുപതു കുട്ടികൾ അണിനിരന്ന ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.പായസവിതരണവും നടത്തി.കാലിച്ചാനടുക്കം ഫ്ലവേഴ്സ് പുരുഷ ഷ സംഘത്തിന്റെ നേതൃത്യത്തിൽ ഔഷധത്തോട്ട നിർമ്മാണ ഉദ്ഘാടനവും നടത്തി. പരിപാടി വാർഡ് മെമ്പർ ശ്രീ മുസ്തഫ തായ്യന്നൂർ.ഉദ്ഘാടനം ചെയ്തു.. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം.ഭാസ്കരൻ ,പി.ടി.എ പ്രസിഡണ്ട് സി.രാജൻ, എൻ.വി.രാജൻ മാസ്റ്റർ, പി.രവി മാസ്റ്റർ എന്നിവർ സംസാരിച്ചു.
2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച
ഹിരോഷിമാ ദിനം
'ഹിരോഷിമ ദിനത്തിൽ കാലിച്ചാനടുക്കം സ്കൂളിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സമാധാനത്തിന്റെ സന്ദേശം പകരുന്ന സഡാക്കോ കൊക്കുകൾ നിർമ്മിച്ചു' പരിപാടി ഹെസ് മാസ്റ്റർ ശ്രീ.എം.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ എൻ.വി.രാജൻ, പി.ടി.എ പ്രസിഡണ്ട് സി.രാജൻ, പി.ടി.എ കമ്മിറ്റിയംഗം സി.മധു, അദ്ധ്യാപകരായ സി.വി.ബാലകൃഷ്ണൻ, വി.എം. മധു, എം.പ്രസീജ എന്നിവർ നേതൃത്വം നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്
(
Atom
)