2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

കുട്ടികളുടെ സിനിമ - തുള്ളി -സി ഡി പ്രകാശനം

പരിസ്ഥിതി സിനിമ തുള്ളി യുടെ പ്രകാശനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.ടി.പി.പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.
മാസങ്ങൾക്ക് മുമ്പ് പ്രളയത്തിൽ മുങ്ങിയ നമ്മുടെ കേരളം ഇന്ന് ജലക്ഷാമം നേരിടുകയാണ്.വളരെയേറെ ജലം ലഭിക്കുന്ന ഒരു പ്രദേശമായിട്ടും അനിയന്ത്രിത മായ കുന്നിടിക്കൽ ,മണലൂറ്റൽ. ,വയൽ നികത്തൽ  എന്നിവ ജലദൗർലഭ്യം നമ്മൾ നേരിടുന്ന ഒരു പ്രദേശമായി നമ്മുടെ സംസ്ഥാനത്തെ മാറ്റിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നിർമിച്ച തുള്ളി എന്ന കുട്ടികളുടെ ചലച്ചിത്രത്തിന്റെ സിഡി പ്രകാശനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സമകാലിക മലയാളം വാരിക സാമൂഹ്യ പുരസ്കാര അവാർഡ് ജേതാവുമായ സീക്ക് ഡയറക്ടർ ശ്രീ ടി.പി. പത്മനാഭൻ മാസ്റ്റർ കോടോം ബേളൂർ  ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് നല്കി നിർവ്വഹിച്ചു.ചടങ്ങിൽ എസ് ആർ ജി കൺവീനർ കെ.വി.പത്മനാഭൻ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപകൻ ശ്രീ.കെ.ജയചന്ദ്രൻ  അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ മുസ്തഫ തായന്നൂർ, എം.അനീഷ് കുമാർ ,പി ടി എ മെമ്പർ സി . രാജേന്ദ്രൻ .സീനിയർ അസിസ്റ്റന്റ് ബി.എസ് സിബി എന്നിവർ ആശംസ നേർന്നു. സിനിമയുടെ സംവിധായകൻ പ്രശസ്ത നാടകകൃത്ത് പ്രകാശൻ കരിവെളൂർ, ഛായാഗ്രാഹകൻ സജു ആലയി ,എഡിറ്റിംഗ് നിർവ്വഹിച്ച സന്ദീപ് അടമ്പിൽ, ക്യാമറാ സഹായം നിർവ്വഹിച്ച രാഹുൽ മോഹൻ ,ഡബ്ബിംഗ് ചെയ്ത അബിജിത്ത് എ.ആർ. സ്റ്റുഡിയോസ് കാഞ്ഞങ്ങാട് എന്നിവരെ അനുമോദിച്ചു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ ഒരു വലിയ സദസ്സ് പരിപാടി വീക്ഷിക്കാൻ എത്തി. ജലം അമൂല്യമാണ് അത് കരുതലോടെ ഉപയോഗിക്കുക എന്ന സന്ദേശം നല്കുന്നതിൽസിനിമ വിജയിച്ചു.




അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ