2019 ജനുവരി 17, വ്യാഴാഴ്‌ച

സ്കൗട്ട് & ഗൈഡ്സ് ഏകദിനപഠനയാത്ര


അറിവ് തേടിയൊരു യാത്ര 
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂൾ നല്ല പാഠം കൂട്ടുകാർ അറിവ് തേടിയൊരു പഠന യാത്ര നടത്തി. എരിക്കുളം മൺപാത്ര നിർമ്മാണ കേന്ദ്രം, എരിക്കുളം ജൈവ പച്ചക്കറി തോട്ടം ഗുരുവനം, ഏച്ചിക്കാനം തറവാട്, ആനന്ദാശ്രമം, മിൽമ ചില്ലിങ്ങ് പ്ലാന്റ്, രാംനഗർ
കൈത്തറി നെയ്ത്തു ശാല, ബേക്കൽ കോട്ട, ബേക്കൽ ബീച്ച് എന്നിവിടങ്ങങ്ങളിലേക്കായിരുന്നു യാത്ര നടത്തിയത്. യാത്രയിലൂടെ കുട്ടികൾക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
28കൂട്ടുകാരും എം മോഹനൻ, സൗമ്യ, രമണി ശാന്ത, പി ഉഷ, നല്ല പാഠം മുൻ കോർഡിനേറ്റർ പി സരോജിനി എന്നിവരും യാത്രയിൽ പങ്കെടുത്തു.
നല്ല പാഠം കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി.   കൂട്ടുകാർക്കായി യാത്ര വിവരണ മത്സരം നടത്തി. വർഷ വിജയൻ സമ്മാനം നേടി.







അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ