2018, ജൂലൈ 13, വെള്ളിയാഴ്‌ച

വാഴ പെരുമ

രുചി ഭേ ദങ്ങളിൽ നിറഞ്ഞ്കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിൽ വാഴ പ്പെരുമ

വാഴയുടെ വൈവിധ്യമാർന്ന രുചി ഭേദങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനും പകർന്നു നൽകാനുമായി കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിൽ അരങ്ങേറിയ വാഴ പ്പെരുമ ഏറെ ശ്രദ്ധേയമായി. സ്കൂൾ പറമ്പിൽ നട്ട അമ്പതോളം വാഴകളുടെ കായ, കൂമ്പ് ,കാമ്പ് മുതലായവയൊക്കെ കൊണ്ടാരുക്കിയ വ്യത്യസ്തതയും പുതുമയാർന്ന തുമായ വിഭവങ്ങളെല്ലാം ഏവർക്കും പ്രിയങ്കരമായി. സ്ക്കൂൾ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ഗ്രൂപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വാഴയുടെ വൈവിധ്യ വിഭവങ്ങൾ പുത്തൻ രുചിക്കൂട്ടുകൾ വിദ്യാർത്ഥികളിലെത്തിച്ചു. നമ്മുടെ സദ്യയിലെ നിറസാന്നിധ്യമായ കൂട്ട് കറി ,അവിയൽ എന്നിവയ്‌ക്കൊപ്പം ഏവരുടേയും ഇഷ്ടവിഭവമായ പഴംപൊരിക്കും ബേക്കറി പലഹാരമായ കായ വറവിനുംപുറമെ എഴുപത്തി എട്ടോളം വിഭവങ്ങൾ കുട്ടികളും രക്ഷിതാക്കളും തയ്യാറാക്കിക്കൊണ്ടുവന്നു .വിദ്യാലയത്തിലെ വാഴത്തോട്ടപരിപാലകനായ ഓഫീസ് ജീവനക്കാരൻ കെ. രവിയെ ചsങ്ങിൽ അനുമോദിക്കുകയും ചെയ്തു.
 ചിപ്സ്,ശർക്കര, ഉപ്പേരി, പുളിശേരി, കായ് തോൽ തോരൻ, എരിശ്ശേരി, പഴം ദോശ, പഴം അട, പഴം പൊഴി, പഴം നിറച്ചത്, ഉന്നക്കായ, ഉണ്ണിയപ്പം, പായസം, ജ്യൂസ്, അവൽ മിൽക്ക്, പഴം ഷേയ്ക്ക്,കുംസ്, പഴം വരട്ടിയത്, പഞ്ചാമൃതം, പഴം പുട്ട്, ബ്രഡ് പോക്കറ്റ്, പഴം റോൾ, ഇഢലി ,കാമ്പ്, കൂമ്പ് തോരൻ, ഹൽവ ,കാമ്പ് ,കൂമ്പ് പച്ചടി, കിച്ചടി, കട് ലറ്റ്, പുഴുക്ക്, റോസ്റ്റ്, തുടങ്ങിയ വിഭവങ്ങൾ മേളയിലെ താരങ്ങളായി. ഭക്ഷ്യവിഭവങ്ങൾക്കു പുറമെ വാഴനാരു കൊണ്ടുള്ള മാല, തെരിയ ,ചവിട്ടി ,ഇല കൊണ്ടുള്ള പൂക്കൾഎന്നിവയും രുചിമേളങ്ങൾക്കു കൂട്ടായെത്തി.അമ്പതിലധികം വിഭവങ്ങളൊരുക്കിയ അഭിൻ, അജിൽ, ശ്രുതി എന്നിവർ വാഴ പ്പെരുമയിലെ താരങ്ങളായി.
 കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ കെ .ഭൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ തായന്നൂർ ,എം അനീഷ്കുമാർ ,പ്രധാനാധ്യാപകൻകെ. ജയചന്ദ്രൻ ,പി ടി എ പ്രസിഡന്റ് പി വി ശശിധരൻ ,എസ് എം സി ചെയർ മാൻ അഷ്റഫ് കൊട്ടോടി, സിബി ബി എസ് .പി സരോജിനി ,പി ഉഷ ,പി രവി ,വി കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു .







അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ