2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

നാട്ടൂമാഞ്ചോട്ടില്‍.....

.....ചക്കരമുത്തശ്ശിയെ ആദരിച്ച് സീഡ് കുട്ടികൾ
നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടു നന്മകൾ നിലനിർത്താനായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സീഡ് യൂണിറ്റ്നാട്ടു മാഞ്ചോട്ടിൽ പദ്ധതിയിലൂടെ മുത്തശ്ശിമാവിനെ ആദരിച്ചു. ചക്കര മുത്തശ്ശി എന്നു പേരു നൽകിയ നാട്ടു മാവിനെ ചന്ദനക്കുറിചാർത്തിയും ,പൂമാലയണിയിച്ചും, പൊന്നാടയണിച്ചുമാണ് ആദരിച്ചത്. മൺചരാതിൽ ദീപം കൊളുത്തി മരത്തിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശം കൈമാറി.സ്കൂളിനടുത്തുള്ള പൊതുജന വായനശാലയ്ക്കു സമീപത്തെ ഏറ്റവും പ്രായമേറിയ മാവിനെയാണ് സീഡ് കുട്ടികൾ ചക്കര മുത്തശ്ശിയായി തെരഞ്ഞെടുത്തത്. ചക്കര മുത്തശ്ശിയെ പ്രകീർത്തിച്ചു കൊണ്ട് കവിതാ ല പനവും നടത്തി.നാട്ടു മാവിൻ ചുവട്ടിൽ വച്ചു നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ,  ശ്രീ എം.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ  ശ്രീ സി.വി.ബാലകൃഷ്ണൻ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ശ്രീ പി.വി.ശശിധരൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സീഡ് സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അതുൽ രാജ് വൃക്ഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.അഷറഫ് എസ് എം സി ചെയര്‍മാന്‍ ശ്രീ അഷറഫ് കൊട്ടോടി,  ശ്രീ പി.എം.മധു, ശ്രീ പി.രവി ,പി.സരോജിനി, എം.ശശിലേഖ എന്നിവർ സംസാരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ