2018 സെപ്റ്റംബർ 29, ശനിയാഴ്‌ച
ഓസോൺ ദിനാചരണം
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ഓസോൺ ദിനം ആചരിച്ചു.റിട്ട. പ്രധാനാദ്ധ്യാപകൻ കെ.വി.രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു.H M കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ്ബ സെക്രട്ടറി പി.വിജയകൃഷ്ണൻ, പി.രജനി എന്നിവർ നേതൃത്വം നൽകി.
പോസ്റ്റർ രചന, ക്വിസ്, ഉപന്യ സരചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു
പോസ്റ്റർ രചന, ക്വിസ്, ഉപന്യ സരചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു
സി.സി.ടി.വി.ക്യാമറ ഉദ്ഘാടനം
വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാർത്ഥ്യമാക്കി. സി.സി.ടി.വി ക്യാമറാ സംവിധാനത്തിന്റെ ഉദ്ഘാടന കർമ്മം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷനായി.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ്, പഞ്ചായത്തംഗങ്ങളായ മുസ്തഫ തായന്നൂർ, എം.അനീഷ് കുമാർ, മദർ പി.ടി.എ പ്രസിഡണ്ട് കെ.അംബിക, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് ലത്തീഫ് അടുക്കം, രാഹുൽകണ്ണോത്ത് എന്നിവർ സംസാരിച്ചു.
ഗണിത ലാബ് ഉദ്ഘാടനം
ഗണിത കൗതുകം...
കാലിച്ചാനടുക്കം
കുട്ടികൾക്ക് ഏറ്റവും വിഷമമുള്ള വിഷയങ്ങളിൽ ഒന്നാണ് ഗണിതം. എന്നാൽ ഇനി മുതൽ കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് ഗണിതം പാൽപ്പായസമാകും. ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കോടോംബേളൂർ പഞ്ചായത്തിന്റെ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ച് കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്ക്കൂൾ എൽ പി വിഭാഗം ഗണിത പ0നം ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഗണിതോത്സവം സംഘടിപ്പിച്ചത്. ബി.ആർ സി അധ്യാപകരായ രാജഗോപാലൻ പി. ,ലതിക എന്നിവരും സ്കൂൾ അധ്യാപകരായ രാജേഷ്.പി, ശ്രീജ.ടി.വി. അനിത.സി.സരിത കെ.വി നാലാം ക്ലാസിലെ രക്ഷിതാക്കളായ നീ മോൾ ജോർജ്ജ്, നഫീസത്ത്, ഉനീസ ,സിനി ,ഷർമിള ,ധന്യ, റുഖിയ , പ്രശാന്തി ,പ്രീതി, ബാബുരാജ്, പ്രകാശ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. ഭൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ.ജയചന്ദ്രൻ അധ്യക്ഷനായി. പി ടി എ പ്രസിഡന്റ് ശ്രീ പി.വി.ശശിധരൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.പരിപാടിയിൽ അക്ഷരമാല, ഷൂട്ടിംഗ് ഗെയിം ,ആരാദ്യം പറയും ,ടെൻഫ്രയിം ,ഡൊമിനോ, പാമ്പും ഏണിയും ,ഷൂട്ടിംഗ് ബോർഡ് തുടങ്ങിയവ നിർമ്മിച്ചു -

തുണി സഞ്ചി വിതരണ ഉദ്ഘാടനം
പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കെതിരെ സന്ദേശവുമായി നല്ലപാഠം, സ്ക്ട്ട് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വീടുകളിലെത്തി തുണി സഞ്ചി നൽകി. കഴിഞ്ഞ വർഷം നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച തുക ഉപയോഗിച്ചാണ് തുണി സഞ്ചി നൽകിയത്.നല്ലപാഠം ക്ലബ് അംഗമായ ശിവപ്രിയയുടെ വീട്ടിൽ വിതരണ ഉദ്ഘാടനം നടന്നു.പി.സരോജിനി, നല്ലപാഠം കോഡിനേറ്റർമാരായ വി.കെ ഭാസ്കകരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി.
.
.
വൃദ്ധ വികലാംഗ മന്ദിര സന്ദർശനവും സഹായ വിതരണവും
സ്കട്ട് ആന്റ് ഗൈഡ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും ചേർന്ന് 6000 രൂപ വിലവരുന്ന അവശ്യസാധനങ്ങളും ഭക്ഷണ സാധനങ്ങളുമായി മലപ്പച്ചേരി ന്യൂ മലബാർ വൃദ്ധ വികലാംഗ മന്ദിരം സന്ദർശിച്ച് അന്തേവാസികളുമായി സ്നേഹം പങ്കുവെച്ച് സഹായം വിതരണം ചെയ്തു. ഇതിലൂടെ കുട്ടികൾക്ക് സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ പാഠം പകർന്നു നൽകാൻ കഴിഞ്ഞു.
2018 സെപ്റ്റംബർ 10, തിങ്കളാഴ്‌ച
അധ്യാപക ദിനം 2018
അധ്യാപക ദിനത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സന്ദേശവും അധ്യാപക അനുഭവവും കുടികൾ പങ്കുവെച്ചു. സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും പൂച്ചെണ്ട് നൽകി ആദരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ മുഴുവൻ അദ്ധ്യാപകർക്കും പ്ലാസ്റ്റിക് വിരുദ്ധ സന്ദേശമായി 'മഷിപ്പേനയും ആശംസാ കാർഡും നൽകി.എൽ.പി.യു.പി.എച്ച്.എസ് വിദ്യാർത്ഥികൾ ഗുരു ഗാനാർച്ചന നടത്തി.ഗുരുവന്ദനം സംഗീതശില്പത്തിൽ കുട്ടികൾ അദ്ധ്യാപകർക്ക് പുഷ്പാർച്ചന യർപ്പിച്ചു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്
(
Atom
)