ലഹരി വിമുക്ത വിദ്യാലയത്തിനായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കൈത്താങ്ങ്:
കാലിച്ചാനടുക്കം ... കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിലുള്ള 90 ദിന തീവ്രയജ്ഞ ബോധവൽക്കരണത്തിന്റെ ഭാഗമായി *എന്റെ വിദ്യാലയം ലഹരി മുക്ത വിദ്യാലയം* പരിപാടിയിൽ ലഹരിക്കെതിരെ ബാഡ്ജ് ദിനം കാലിച്ചാനടുക്കം സ്കൂളിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്ത് ബാഡ്ജ് വിതരണം നടത്തി. പി ടി എ പ്രസിഡന്റ് ടി വി ജയചന്ദ്രൻ അധ്യക്ഷനായി., സിവിൽ എക്സൈസ് ഓഫീസർ മനീഷ് കുമാർ എം പി ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിച്ചു. സിവിൽ എക്‌സൈസ് ഓഫിസർമാരായ മനാസ് കെ വി, മൊയ്തീൻ സാദിഖ് ടി.എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു
ഹൈസ്കൂളിലെ 200 ഓളം കുട്ടികൾ ബാഡ്ജ് ധരിച്ച് പരിപാടിയിൽ അണിനിരന്നു. സിവിൽ എക്സൈസ് ഓഫീസർ മനീഷ് കുമാർ എം.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാലയം വിമുക്തി കോ ഓർഡിനേറ്റർ കെ.വി.പത്മനാഭൻ ,സീനിയർ അസിസ്റ്റൻറ് ആശ എം.വി ,സ്കൗട്ട് അധ്യാപകൻ വി.കെ.ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ