സീഡ് ഹരിത ഭവനം ഉദ്ഘാടനം ചെയ്തു.
ഓലത്തണലിൽ ഒരിത്തിരി നേരമിരുന്ന് പഠിക്കുന്നതിന് ഗവ ഹൈസ്ക്കൂൾ കാലി ചാനടുക്കത്ത് പരിസ്ഥിതി സൗഹൃദ ഓലകൊണ്ടുള്ള വിശ്രമ സങ്കേതം ഉദ്ഘാടനം ചെയ്തു.
കോൺക്രീറ്റ് കെട്ടിടങ്ങൾ മാനം മുട്ടെ പടുത്തുയർത്തുമ്പോൾ ഓലത്തണലിന്റെ സുഖം നുകർന്ന് സമൂഹത്തിന് പ്രകൃതിസംരക്ഷണ ത്തിന്റെ ആവശ്യകത അനിവാര്യമാണെന്ന് വിളിച്ചോതുകയാണ് സീഡ് പരിസ്ഥിതി ക്ലബ്ബ് വിവിധ ക്ലബുകളുടെ സഹായത്തോടെ പണി തീർത്ത ഈ കൂടാരം .കുട്ടികളും അധ്യാപകരും കൂടിയാണ് ഓലകൾ മെടഞ്ഞത്. കുടാരത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻഡ് ആശഎം.വി, ഓഫീസ് അസി. രവി കെ, സീഡ്, പരിസ്ഥിതി ക്ലബ് ഭാരവാഹികൾ, സീഡ് കുട്ടികൾ എന്നിവർ പങ്കെടുത്തു.തുടർപ്രവർത്തനമായി വള്ളിച്ചെടികൾ നടാൻ ഒരുങ്ങി നിൽക്കുന്നു; ഹരിത കൂടാര നിർമാണത്തിന് സീഡ് കോ ഓർഡിനേറ്റർ വി.റീന ,ഓഫീസ് സ്റ്റാഫ് കെ.രവി ,എസ് എം സി വൈസ് ചെയർമാൻ എം മോഹനൻ ,അധ്യാപകനായ വി.കെ ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ