കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ ശിശുദിനാഘോഷം സമുചിതമായി ആഘോഷിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും റാലിയും ആഘോഷത്തിന്റെ ഭാഗമായി നടത്തി. ചാച്ചാജിയുടെ വേഷം ധരിച്ച് നിരവധി കുട്ടികൾ റാലിയിൽ പങ്കെടുത്തു. ശിശുദിന സന്ദേശങ്ങളെഴുതിയ പ്ലക്കാഡുകൾ ഉയർത്തി പിടിച്ച് മുദ്രാവാക്യങ്ങളും മുഴക്കിയാണ് ഘോഷയാത്ര ആരംഭിച്ചത് ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ സ്വാഗതമാശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു പരിപാടികൾക്ക് അധ്യാപികമാർ നേതൃത്വം നൽകി. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു പരിപാടികൾക്ക് ശേഷം പായസ വിതരണവും ഉണ്ടായി
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ