കാലിച്ചാനടുക്കത്തെ കുട്ടികൾക്ക് ഡൽഹിയിൽ നിന്നൊരു സമ്മാനം .
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂളിലെ കുട്ടികളെ തേടി ഡൽഹി സയൻസ് മ്യൂസിയം ആന്റ് ലൈബ്രറിയിൽ നിന്നും ഇന്നെത്തിയത് ഒരു ടെലിസ്ക്കോപ്പും സൂര്യഗ്രഹണം കാണാനുള്ള 10 കണ്ണടകളും. ഡിസമ്പർ 26 ന് നടക്കുന്ന പൂർണ്ണ സൂര്യ ഗ്രഹണം കാണുന്നതിന് വിദ്യാലയത്തിലെ സയൻസ് ക്ലബ്ബും തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്ക്ലാന്റ് ,ഇൻടാക്ക് എന്നിവരും ചേർന്ന് നടത്തിയ ശാസ്ത്രബോധവത്ക്കരണ പരിപാടിയിലാണ് വിഖ്യാതമായ നെഹ്റു ശാസ്ത്ര മ്യൂസിയം അഡ്മിനിസേട്രറ്റീവ് ഓഫീസർ ശ്രീ അനുരാഗ് അറോറ കുട്ടികൾക്ക് ഒരു ടെലസ്ക്കോപ്പും 10 സൂര്യഗ്രഹണ നിരീക്ഷണ കണ്ണടയും നൽകിയത്.വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഫോക്ക്ലാന്റ് ചെയർമാനും ഇൻടാക്കിന്റെ കൺവീനറുമായ ഡോക്ടർ വി.ജയരാജൻ അധ്യക്ഷത വഹിച്ചു. സൂര്യഗ്രഹണ പ്രത്യേക തകൾ വിശദീകരിച്ച് നെഹ്റു പ്ലാനറ്റേറിയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനുരാഗ് അറോറ പരിപാടി ഉദ്ഘാടനം ചെയ്തു.നിരീക്ഷണ രീതികളെ കുറിച്ചും ടെലിസ്കോപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചും നെഹ്റു പ്ലാനറ്റേറിയം സീനിയർ ടെക്നീഷ്യൻ കെ.എസ്.ബാലചന്ദ്രൻ ക്ലാസ്സ് എടുത്തു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ നന്ദി രേഖപ്പെടുത്തി.കാസർഗോഡ് ജില്ലയിൽ ഈ പരിപാടി നടത്തുന്നതിന് തിരഞ്ഞെടുത്ത വിദ്യാലയമാണ് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം.
പരിപാടിയിൽ ടെലസ്കോപ്പും അത് ക്രമീകരിക്കേണ്ട പെട്ടി നിർമിക്കുന്നതിനെ കുറിച്ചും ക്ലാസ്സ് എടുക്കുകയും അവ ഉപയോഗിച്ച് സൂര്യനെ നിരീക്ഷിക്കുകയും ചെയ്തു. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിരവധി അന്ധവിശ്വാസങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് ഇത്തരം ക്ലാസ്സുകൾ പ്രയോജനപ്പെടുമെന്ന് ഡോ.വി.ജയരാജൻ അഭിപ്രായപ്പെട്ടു.ഡി സമ്പർ 26 ന്റെ സൂര്യഗ്രഹണം പൂർണ്ണമായി കാണപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാലിച്ചാനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ