2017, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

മ‌ുഹമ്മദ് റാഫി അന‍ുസ്മരണം 31/07/2017



ഓർമകളിൽ ഗൃഹാതുരത നിറയ്ക്കുന്ന നല്ല ഗാനങ്ങൾ ശബ്ദമാന്ത്രികതയിലൂടെ ആരാധകരുടെ മനസുകളിലേക്ക് പകർന്നേകിയ അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ  ചരമദിനത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഗാനാർച്ചനയുമായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ.ഗായകൻ എന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തകനും ദേശസ്നേഹിയുമായിരുന്ന റഫിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അനുസ്മരണ പ്രഭാഷണവും ഗാനാർച്ചന യോടൊന്നിച്ച് സംഘടിപ്പിക്കുകയുണ്ടായി.: ബൈജു ബവ്റ എന്ന സിനിമയിലെ ദുനിയാ കേ രഹ്വാലേ എന്ന ഗാനത്തിനൊപ്പം ചൗധരീ കാ ചാന്ത്........ ക്യാ ഹുവാ തേരേ വാ ദാ....... ബഹാരേഫൂൽ വർ സാവോ......... തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളും, തളിരിട്ട കിനാക്കൾ എന്ന മലയാള സിനിമയ്ക്കു വേണ്ടി ജിതിൻ ശ്യാമിന്റെ സംഗീത നിർദ്ദേശത്തിൽ അദ്ദേഹമാല പിച്ച ഹിന്ദി ഗാനമായ ശബാബ് ലേ കേ....... എന്ന ഗാനവും വേദിയെ സമ്പന്നമാക്കി.ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷനായി. വി.കെ.ഭാസ്ക്കരൻ സ്വാഗതമോതി. പി.ഡി.രാജേഷ് കുമാർ, സംഗീത, എം.ശ്രീവിദ്യ, പി.രവി എന്നീ അധ്യാപകർ ഗാനങ്ങളാലപിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ