2017, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ക്വിറ്റ് ഇന്ത്യ ദിനം 09/08/2017

 
                     






                        
സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന സ്മരണകൾ ഹൃദയത്തിലേറ്റി ജീവിക്കുന്ന സമര സേനാനി കെ.ആർ.കണ്ണന്റെ ജീവിതാനുഭവങ്ങൾ ഒപ്പിയെടുക്കുന്നതിനായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബംഗങ്ങളും അധ്യാപകരും അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത് ശ്രദ്ധേയമായി. പങ്കെടുത്ത സമരങ്ങളെക്കുറിച്ചും ജയിലിൽ അനുഭവിക്കേണ്ടി വന്ന പീഢനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായപ്പോൾ കുട്ടികൾക്ക് അത് പുതിയ അനുഭവമായി മാറി. 91 വയസ്സിലും ഇത്ര ഊർജസ്വലനായിരിക്കുന്നതിന്റെ കാരണം കുട്ടികൾ ആരാഞ്ഞപ്പോൾ പുഞ്ചിരി കൊണ്ട് മറുപടി പറഞ്ഞ അദ്ദേഹം സംസാരം തുടരവേ കുട്ടികൾക്കിടയിൽ താരമായി മാറുകയായിരുന്നു. ബാല്യകാലത്തെ ജീവിതാനുഭവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിപ്പെടാനുണ്ടായ അന്നത്തെ സാമൂഹ്യ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. കണ്ണേട്ടന്റെ കുടുംബാംഗങ്ങളും പരിപാടിയിൽ മുഴുനീളം പങ്കെടുത്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അദ്ദേഹത്തെ പൊന്നാടയണിച്ച് ഉപഹാരം നൽകി. സാമൂഹ്യ ശാസ്ത്രാധ്യാപിക എം.പ്രസീജ, വി.കെ.ഭാസ്ക്കരൻ, രാമചന്ദ്രൻ വേട്ട റാഡി എന്നിവർ സംസാരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ