2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

ലോകകൈകഴുകല്‍ ദിനം

കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക കൈ കഴുകൽ ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ മുഴുവൻ കുട്ടികളും അദ്ധ്യാപകരും ഈ സംരംഭത്തിൽ പങ്കാളികളായി. കുട്ടികളിൽ സ്വാശ്രയ ശീലം വളർത്തുന്നതിനായി സീഡ് യൂണിറ്റ് കുട്ടികൾ തയ്യാറാക്കിയ സ്വദേശി സോപ്പ് ഉപയോഗിച്ചുകൊണ്ടായിരുന്നു കൈ കഴുകുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തത്.വ്യക്തിശുചിത്വത്തിൽ കൈ കഴുകലിന്റെ പ്രാധാന്യവും കൈ കഴുകുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളെയും കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകാൻ സീഡ് യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുകയുണ്ടായി. പരിപാടി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ഉദ്ഘാടനം ചെയ്തു.പ്രധാന അദ്യാപകൻ എം.ഭാസ്കരൻ ,സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ, പി.എം.മധു, പി.രവി, എൻ.വി രാജൻ ,പി.സരോജിനി, നൗഫൽ എന്നിവർ സംസാരിച്ചു. സീഡ് സ്റ്റുഡന്റ് കോ ഓർഡിനേറ്റർ അതുൽ രാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുത്ത സീഡ് അംഗങ്ങൾ കൈ കഴുകുന്നതിന്റെ ഡമോൺ സേ ട്രഷൻ നടത്തി.

2016, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

വിജയത്തിളക്കം

കസര്‍ഗോഡ് ജില്ലഅമേച്ചൂര്‍അത്ലറ്റിക് മീറ്റില്‍ 2000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പത്താം തരം വിദ്യാര്‍ഥി സരയു സുകുമാരന്‍

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

ഓണാഘോഷം

നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര

കാലിച്ചാനടുക്കം: ഓണാഘോഷത്തിലേക്ക് നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര. കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലാണ് വേറിട്ട ഓണപ്പരിപാടി നടന്നത്. മാവേലിയുടെയും വാമനന്‍റെയും വേഷമിട്ട കുട്ടികളാണ് പുലിക്കളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നാടു ചുറ്റിയത്. കണ്ടവര്‍ക്കെല്ലാം ഓണം-ബക്രീദ് ആശംസാ കാര്‍ഡുകള്‍ കൈമാറി നേരിട്ട് ആശംസകള്‍ നേര്‍ന്നാണ് സംഘം സ്കൂളില്‍ തിരിച്ചെത്തിയത്.

ഘോഷയാത്ര പിടിഎ പ്രസിഡന്‍റ് പി.വി.ശശിധരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എസ്എംസി ചെയര്‍മാന്‍ അഷ്റഫ് കൊട്ടോടി അദ്ധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം.ഭാസ്ക്കരന്‍, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ എന്‍.വി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കളം, വടംവലി മല്‍സരങ്ങള്‍, ഓണക്കളികള്‍ എന്നിവയ്ക്ക് ശേഷം ഓണസദ്യയും ഒരുക്കി.


നാട്ടൂമാഞ്ചോട്ടില്‍.....

.....ചക്കരമുത്തശ്ശിയെ ആദരിച്ച് സീഡ് കുട്ടികൾ
നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടു നന്മകൾ നിലനിർത്താനായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സീഡ് യൂണിറ്റ്നാട്ടു മാഞ്ചോട്ടിൽ പദ്ധതിയിലൂടെ മുത്തശ്ശിമാവിനെ ആദരിച്ചു. ചക്കര മുത്തശ്ശി എന്നു പേരു നൽകിയ നാട്ടു മാവിനെ ചന്ദനക്കുറിചാർത്തിയും ,പൂമാലയണിയിച്ചും, പൊന്നാടയണിച്ചുമാണ് ആദരിച്ചത്. മൺചരാതിൽ ദീപം കൊളുത്തി മരത്തിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശം കൈമാറി.സ്കൂളിനടുത്തുള്ള പൊതുജന വായനശാലയ്ക്കു സമീപത്തെ ഏറ്റവും പ്രായമേറിയ മാവിനെയാണ് സീഡ് കുട്ടികൾ ചക്കര മുത്തശ്ശിയായി തെരഞ്ഞെടുത്തത്. ചക്കര മുത്തശ്ശിയെ പ്രകീർത്തിച്ചു കൊണ്ട് കവിതാ ല പനവും നടത്തി.നാട്ടു മാവിൻ ചുവട്ടിൽ വച്ചു നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ,  ശ്രീ എം.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ  ശ്രീ സി.വി.ബാലകൃഷ്ണൻ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ശ്രീ പി.വി.ശശിധരൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സീഡ് സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അതുൽ രാജ് വൃക്ഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.അഷറഫ് എസ് എം സി ചെയര്‍മാന്‍ ശ്രീ അഷറഫ് കൊട്ടോടി,  ശ്രീ പി.എം.മധു, ശ്രീ പി.രവി ,പി.സരോജിനി, എം.ശശിലേഖ എന്നിവർ സംസാരിച്ചു

അദ്ധ്യാപകദിനാഘോഷം


2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട

സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് ,നല്ല പാഠം യൂണിറ്റുകളുടെ നേതൃത്വത്തിൽ തുണികൊണ്ടുള്ള ക്യാരി ബാഗുകൾ തയ്യാറാക്കി വിതരണം ചെയ്തു.പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കുമെന്ന പ്രതിജ്ഞയും എടുത്തു.

വോളിബോൾ ,ചെസ്സ് വിജയികൾ

 സബ് ജില്ലാ ഗെയിംസിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ജിഷ്ണുബാലകൃഷ്ണൻ
സബ് ജില്ലാ ഗെയിംസിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ ടീം കായികാദ്ധ്യാപിക തങ്കമണി ടീച്ചറോടൊപ്പം.

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ഫുട്ബോൾ വിജയികൾ

സബ് ജില്ലാതല ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി.

നാട്ടു മാഞ്ചോട്ടിൽ

സ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്യത്തിൽ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് നാട്ടുമാവിൻ തൈ വച്ചുപിടിപ്പിച്ചു.കുട്ടികൾ ശേഖരിച്ച അൻപത് നാട്ടു മാവിൻതൈകൾ കുട്ടികളുടെ വീട്ടിൽ വെച്ചുപിടിപ്പിക്കാനായി വിതരണവും ചെയ്തു. പരിപാടി സ്കൂൾ ഹെസ് മാസ്റ്റർ ശ്രീ.എം.ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ മാസ്റ്റർ 'എൻ.വി.രാജൻ മാസ്റ്റർ,, പി.എം. മധു മാസ്റ്റർ, പി.സരോജിനി, എ.ശശിലേഖ, കെ.രവി എന്നിവർ നേതൃ ത്വം നൽകി.

സോപ്പ് നിർമ്മാണം

സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സോപ്പ് നിർമ്മാണ പരിശീലനം നടത്തി.അദ്ധ്യാപകരായ പി.സരോജിനി, എം.ശശിലേഖ എന്നിവരാണ് പരിശീലനം നൽകിയത്.സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ നേതൃത്വം നൽകി.

ചിങ്ങം1 കർഷക ദിനം

കർഷക ദിനത്തോടനുബന്ധിച്ച് സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ്, നല്ല പാഠം, യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രദേശത്തെ മികച്ച കർഷകനായ ശ്രീ.മാവുപ്പാടി ശ്രീധരൻ അവർകളെ ഹെഡ്മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു.ശ്രീധരേട്ടൻ കൃഷിയറിവുകളും അനുഭവങ്ങളും കുട്ടികളുമായി പങ്കു വെച്ചു.

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

സ്വാതന്ത്ര്യ ദിനാഘോഷം

എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ " നവീന ഭാരതം". തീർത്തു. എഴുപതു കുട്ടികൾ അണിനിരന്ന ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.പായസവിതരണവും നടത്തി.കാലിച്ചാനടുക്കം ഫ്ലവേഴ്സ് പുരുഷ ഷ സംഘത്തിന്റെ നേതൃത്യത്തിൽ ഔഷധത്തോട്ട നിർമ്മാണ ഉദ്ഘാടനവും നടത്തി. പരിപാടി  വാർഡ് മെമ്പർ ശ്രീ മുസ്തഫ തായ്യന്നൂർ.ഉദ്ഘാടനം ചെയ്തു.. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം.ഭാസ്കരൻ ,പി.ടി.എ പ്രസിഡണ്ട് സി.രാജൻ, എൻ.വി.രാജൻ മാസ്റ്റർ, പി.രവി മാസ്റ്റർ എന്നിവർ സംസാരിച്ചു.