നാടുണര്‍ത്താന്‍
സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര
കാലിച്ചാനടുക്കം: ഓണാഘോഷത്തിലേക്ക് നാടുണര്‍ത്താന്‍ സ്കൂള്‍
കുട്ടികളുടെ ഘോഷയാത്ര. കാലിച്ചാനടുക്കം
ഗവ.ഹൈസ്കൂളിലാണ് വേറിട്ട ഓണപ്പരിപാടി നടന്നത്. മാവേലിയുടെയും വാമനന്‍റെയും വേഷമിട്ട കുട്ടികളാണ് പുലിക്കളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നാടു ചുറ്റിയത്. കണ്ടവര്‍ക്കെല്ലാം
ഓണം-ബക്രീദ് ആശംസാ കാര്‍ഡുകള്‍ കൈമാറി നേരിട്ട്
ആശംസകള്‍ നേര്‍ന്നാണ് സംഘം സ്കൂളില്‍ തിരിച്ചെത്തിയത്.
ഘോഷയാത്ര പിടിഎ
പ്രസിഡന്‍റ് പി.വി.ശശിധരന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
എസ്എംസി ചെയര്‍മാന്‍ അഷ്റഫ് കൊട്ടോടി അദ്ധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം.ഭാസ്ക്കരന്‍, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ എന്‍.വി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കളം, വടംവലി മല്‍സരങ്ങള്‍, ഓണക്കളികള്‍ എന്നിവയ്ക്ക് ശേഷം ഓണസദ്യയും ഒരുക്കി.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ