കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സീഡ്
യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക കൈ കഴുകൽ ദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ
മുഴുവൻ കുട്ടികളും അദ്ധ്യാപകരും ഈ സംരംഭത്തിൽ പങ്കാളികളായി. കുട്ടികളിൽ സ്വാശ്രയ
ശീലം വളർത്തുന്നതിനായി സീഡ് യൂണിറ്റ് കുട്ടികൾ തയ്യാറാക്കിയ സ്വദേശി സോപ്പ്
ഉപയോഗിച്ചുകൊണ്ടായിരുന്നു കൈ കഴുകുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു
കൊടുത്തത്.വ്യക്തിശുചിത്വത്തിൽ കൈ കഴുകലിന്റെ പ്രാധാന്യവും കൈ കഴുകുമ്പോൾ നമ്മൾ
ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളെയും കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകാൻ
സീഡ് യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുകയുണ്ടായി. പരിപാടി കോടോംബേളൂർ
ഗ്രാമപഞ്ചായത്ത് അംഗം ഉദ്ഘാടനം ചെയ്തു.പ്രധാന അദ്യാപകൻ എം.ഭാസ്കരൻ ,സീഡ് കോ-ഓർഡിനേറ്റർ
സി.വി.ബാലകൃഷ്ണൻ, പി.എം.മധു, പി.രവി, എൻ.വി രാജൻ ,പി.സരോജിനി, നൗഫൽ എന്നിവർ സംസാരിച്ചു. സീഡ് സ്റ്റുഡന്റ് കോ ഓർഡിനേറ്റർ അതുൽ
രാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുത്ത സീഡ് അംഗങ്ങൾ കൈ കഴുകുന്നതിന്റെ
ഡമോൺ സേ ട്രഷൻ നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ