2026 ജനുവരി 19, തിങ്കളാഴ്‌ച

പരിസ്ഥിതി ദിന മത്സര വിജയികൾ

 ക്വിസ് എച്ച് എസ് വിഭാഗം-ഒന്നാം സ്ഥാനം-ആര്യനന്ദ 8C,രണ്ടാം സ്ഥാനം- അനിഖ കെ 9A പോസ്റ്റർ രചന_ഒന്നാം സ്ഥാനം-അനാമിക കെ 8B,രണ്ടാം സ്ഥാനം-ഇവാനിയ കെ വി 8B മൂന്നാം സ്ഥാനം - ഉണ്ണിമായ എം1 0B, ക്വിസ് യു പി വിഭാഗം-ഒന്നാം സ്ഥാനം- ദിയ ശ്രീനാഥ് 7B, രണ്ടാം സ്ഥാനം- അൻവിദാ ദേവ് 6B,മൂന്നാം സ്ഥാനം- കാർത്തിക് എസ് രാജ് 5C ക്വിസ് എൽ പി വിഭാഗം-ഒന്നാം സ്ഥാനം-ശ്രീദേവ് 4B,രണ്ടാം സ്ഥാനം - ദേവനന്ദ 3A, മൂന്നാം സ്ഥാനം- ഇവ ഗൗരിക 4A ചിത്രരചന( ഒന്നാം ക്ലാസ്സ് )-ഒന്നാം സ്ഥാനം - ദക്ഷ ശ്രീനാഥ് ,രണ്ടാം സ്ഥാനം -സ്വരലക്ഷ്മി സുനിൽ,മൂന്നാം സ്ഥാനം - അനാമിക

പരിസ്ഥിതി ദിനാഘോഷം

 

കാലിച്ചാനടുക്കം: പരിസ്ഥിതി ക്ലബ്ബ് , സീഡ് ക്ലബ്ബ് എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് സാർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപകനും മികച്ച പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഭാസ്കരൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ എ വി മധു സ്കൂളും പരിസരവും വൃത്തിയക്കേണ്ടതിനെ ക്കുറിച്ച് കുട്ടികളോട് സംവദിച്ചു. 10 A ക്ലാസ്സിലെ അനഘയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .10 A ക്ലാസ്സിലെ ശിവന്യ ബാലകൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8B ക്ലാസ്സിലെ സ്വരനന്ദയും സംഘവും പരിസ്ഥിതി ദിന ഗാനം ആലപിച്ചു. അമേയാ പ്രമോദ് പരിസ്ഥിതി ദിന പ്രസംഗവും നടത്തി.അതിനുശേഷം നടന്ന പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ പരിസ്ഥിതി ദിനാഘോഷത്തെ മികവുറ്റതാക്കി. സീനിയ ടീച്ചർ സീഡ് ബോളുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് അവർക്ക് പുതിയ അനുഭവമായി. തുടർന്ന് റീന ടീച്ചറിന്റെ നേതൃത്വത്തിൽ സീഡ് ബോളുകൾ കുട്ടികൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിച്ചു.


പരിസ്ഥിതി ദിന പ്രതിജ്ഞ(05/06/25)

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച്സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. . ഹെ‍ഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. കുമാരി ശിവന്യ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. 

പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക് മുക്ത സമൂഹയാത്ര നടത്തി(05/06/25)

 ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മുക്തസമൂഹ യാത്ര നടത്തി കാലിച്ചാനടുക്കം ബസ്റ്റാൻ്റ് വരെ നടത്തിയ യാത്രയുടെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരം കേഡറ്റുകൾ വൃത്തിയാക്കി. പ്ലാസ്റ്റിക് മുക്ത സന്ദേശം നൽകി .വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , ഹെഡ്മാസ്റ്റർ സന്തോഷ് , പി ടി എ പ്രസിഡൻ്റ് ഏ.വി. മധു എന്നിവർ സംസാരിച്ചു. സി പി ഒ കെ.വി. പത്മനാഭൻ, പി ടി എ അംഗം വിജയൻ ,സി.എച്ച്. ശ്രീജിത്ത്, മനോജ് , ഉണ്ണിമായ എന്നിവർ നേതൃത്വം നൽകി

2020 മാർച്ച് 11, ബുധനാഴ്‌ച

ശ്രീനിവാസൻ മാഷിൻ്റെ സ്നേഹ സമ്മാനം

കാലിച്ചാനടുക്കം സ്ക്കൂളിൽ മാവിൻതൈ നട്ട് ശ്രീനിവാസൻ മാഷുടെ സ്നേഹസമ്മാനം.
2003-09 കാലയളവിൽ ഗവ ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനായി ജോലി ചെയ്ത എ.പി.ശ്രീനിവാസൻ മാസ്റ്റർ എസ് എസ് എൽ സി പരീക്ഷയുടെ ഡെപ്യൂട്ടി ചീഫ് സുപ്രണ്ടായി ജോലി ചെയ്യാനെത്തിയപ്പോഴാണ് വിദ്യാലയത്തിനോടുള്ള സ്നേഹം പരിസ്ഥിതി പ്രവർത്തനമായി മാറിയത്.തൻ്റെ ഒപ്പം ജോലി ചെയ്യാനെത്തിയ അസിസ്റ്റൻ്റ് സൂപ്രണ്ട് മാരൊപ്പം വിദ്യാലയാങ്കണത്തിൽ ഒരു നാടൻ മാവിൻതൈ അദ്ദേഹം നട്ടു. ഇപ്പോൾ ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ ചായ്യോത്താണ് അദ്ദേഹം ജോലി ചെയ്യുന്നത്.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ, ഓഫീസ് ജീവനക്കാരൻ കെ രവി എന്നിവരും ഒപ്പം ചേർന്നു.

പഠനോത്സവം

ഹോസ്ദുർഗ്ഗ് ഉപജില്ലാ പഠനോത്സവം ഗവ ഹൈസ്ക്കൂൾ കാലിച്ചാനടക്കത്ത് നടന്നു.
കുട്ടികളുടെ പഠന മികവ് പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച് കാലിച്ചാനടുക്കം സ്ക്കൂളിൽ നടന്ന ഹോസ്ദുർഗ്ഗ് സബ് ജില്ലാതല പ0 നോത്സവം മികച്ചതായി .സ്കിറ്റ്, നാടകം, പാഠ ഭാഗങ്ങളുടെ രംഗാവതരണം, കവിത, ഗണിത പസിൽ, ശാസ് പരീക്ഷണങ്ങൾ ,അറബിക് കവിതാലാപനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്.അടുക്കം, ആനപ്പെട്ടി ,മൂപ്പിൽ ,വേങ്ങച്ചേരി എന്നീ കേന്ദ്രങ്ങളിൽ തുടർന്ന് പരിപാടി നടന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും പരിപാടി മികച്ചതാക്കി. സബ് ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.പരപ്പ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.വി.തങ്കമണി മുഖ്യാതിഥിയായി. എ ഇ ഒ പി.വി.ജയരാജ് പദ്ധതി വിശദീകരിച്ചു. എസ്എംസി ചെയർമാൻ സി.മധു അധ്യക്ഷനായി.വാർഡ് മെമ്പർ എം.അനീഷ് കുമാർ ,മദർ പി ടി എ പ്രസിഡൻ്റ് സി.ജയശീ, ബി.പി.സി. പി.വി.ഉണ്ണിരാജ്  എന്നിവർ ആശംസ നേർന്നു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.