2019 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

മനോരമ നല്ലപാഠം പുരസ്കാരം


കെട്ടിടോദ്ഘാടനം / വിജയോത്സവം, കമ്പ്യൂട്ടർ ഉദ്ഘാടനം



 കുട്ടികൾക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം ..
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം വിജയോത്സവം ,പെൺകുട്ടികളുടെ വിശ്രാന്തി മുറി  എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാസർഗോഡ് എം.പി.ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ .അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെയും, സിനിമാ നടൻ മമ്മൂട്ടിയുടെയും കഥകൾ പറഞ്ഞ് അദ്ദേഹം കുട്ടികളെ കൈയ്യിലെടുത്തു.എം.പി.ഫണ്ട് അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിന് ജില്ല പഞ്ചായത്ത്‌ അനുവദിച്ച വിശ്രാന്തി കെട്ടിടോത്ഘാടനം, വിജയോത്സവം എന്നിവയുടെ ഉത്ഘാടനം എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു സംസാരിക്കുകയായിരുന്നു. മികച്ച പിടിഎ ആയി തിരഞ്ഞെടുക്കപ്പെട്ട കാലിച്ചാനടുക്കം സ്ക്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു.കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എംപി ശ്രീ പി.കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാട നം കോടോംബേളൂർ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.ഭൂപേഷ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ്‌ പി  വി ശശിധരൻ,  ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ, പഞ്ചായത്ത്‌ അംഗങ്ങളായ മുസ്തഫ തായന്നൂർ, എം അനീഷ്കുമാർ, എസ് എം സി ചെയർമാൻ സി മധു, കോടോംബേളൂർ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ സനൽ.പി.തോമസ് ,എ അംബിക, പദ്മനാഭൻ കെ വി, ടി വി ജയചന്ദ്രൻ, ബിനോയ്‌ ആന്റണി, എ കെ രാജപ്പൻ, എം വി  ആശ, വി കെ ഭാസ്കരൻ,വി കെ  മാളവിക, പി റിതിക എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി  ഫുൾ എ പ്ലസ്, എൽ എൽ എസ്, യു എസ് എസ്, എൻ എം എസ് എസ്, രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ സ്കൗട്ട് ഗൈഡ് ഗ്രൂപ്പ്‌ കമ്മിറ്റി  എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകിയും, എൻഡോവ്മെന്റ് നൽകിയും അനുമോദിച്ചു.







നാട്ടറിവ് ദിനം

നാട്ടറിവ് പാഠങ്ങൾ പകർന്നു നൽകി നാട്ടറിവ് ദിനം.
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ഉള്ള ആയുർവേദത്തിന്റെ പ്രാധാന്യം പകർന്നു നൽകി നാട്ടറിവ് ദിനം ആഘോഷിച്ചു.കടിഞ്ഞിമൂലയിലെ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ പി.വി.ദിവാകരനാണ് കുട്ടികൾക്ക് നാട്ട് വൈദ്യത്തിന്റെ പ്രാധാന്യം പകർന്നു നല്കിയത്..വനമിത്ര, പ്രകൃതി മിത്ര, ഹരിതപുരസ്കാരം എന്നിവ നേടിയ അദ്ദേഹം നിരവധി പരിസ്ഥിതി ഗവേഷണം നടത്തിയിട്ടുണ്ട്. മുറി കൂട്ടി, പാരിജാതം ,മുക്കുറ്റി ,വെളുത്തുള്ളിച്ചെടി.അഗ്നിപത്രി ,ഉഴിഞ്ഞ ,അയ്യപ്പന, കച്ചോലം ,എഴുത്താണി കണ്ടൽ ,കേശവർധി നി ,മുള്ളാത്ത ,വെള്ളില ,കൂവളം, ഉങ്ങ്,തുടങ്ങിയ 40 ഓളം ഒ3ഷധച്ചെടികൾ അദ്ദേഹം വിദ്യാലയത്തിലേക്ക് സംഭാവന നല്കി. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച് ആരോഗ്യ സുരക്ഷ കൈവരിക്കാൻ ഔഷധ സസ്യങ്ങൾ സ്വീകാര്യമായി വരുന്ന ഇക്കാലത്ത് ആവശ്യത്തിന് ഔഷധ സസ്യങ്ങള്‍ ലഭ്യമാകുന്നില്ല എന്ന അവബോധത്തിൽ നിന്നാണ് ഇത്തരമൊരു പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. 'ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി ടി എ കമ്മറ്റി അംഗം സി.രാജേന്ദ്രൻ ഉപഹാരം നല്കി.വി.റീന ,എം വി.ആശ ,പി.സരോജിനി ,എ വി നിർമ്മല വി കെ .ഭാസ്കരൻ ,കെ രവി എന്നിവർ സംസാരിച്ചു.



സ്കൗട്ട് & ഗൈഡ്സ് വിജയാരവം








2019 ഓഗസ്റ്റ് 17, ശനിയാഴ്‌ച

കർഷകദിനം

കർഷകദിനം ആചരിച്ചു.

കാലിച്ചാനടുക്കം .കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാർഷിക സംസ്കൃതിയുടെ ഓർമ്മപ്പെടുത്തലായ കർഷക ദിനത്തിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനായ മോഹനനെ സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.സ്ക്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷി, വെള്ളരിക്കൃഷി, വിവിധ പച്ചക്കറി കൃഷികൾക്ക് പൂർണ പിന്തുണാ സഹായം നൽകുന്ന പി.ടി.എ.അംഗമായ മോഹനൻ നാടിന്റെ തന്നെ മാതൃകാ കർഷകനാണ്. സ്ക്കൂളിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന പാവയ്ക്ക തോട്ടമാണ് ഉദ്ഘാടന പരിപാടിക്ക് വേദിയാക്കിയത്. ചോരാത്ത കൃഷി വീര്യത്തെക്കുറിച്ചും, വിഷ രഹിത പച്ചക്കറി കൃഷി രീതികളെക്കുറിച്ചും കുട്ടികൾ അദ്ദേഹത്തിൽ നിന്നും ചോദിച്ചറിഞ്ഞു.മോഹനന്റെ മാതൃകാ ജൈവ പച്ചക്കറി തോട്ടവും കുട്ടികൾ സന്ദർശിച്ചു. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിന് പരിപാടി സഹായകമായി.ചടങ്ങിൽ വി.കെ.ഭാസ്കരൻ ,എം.ശശിലേഖ, നിർമ്മല എ.വി., എന്നിവർ സംസാരിച്ചു.


ഇലക്കറി മേള

ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ

ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ

കാലിച്ചാനടുക്കം: താളും തകരേം മുമ്മാ സം എന്ന ചൊല്ല് അന്വർത്ഥമാക്കി കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ  ഇലക്കറി മേള നടത്തി. വിഷമയമായ പച്ചക്കറികൾ കഴിച്ച് രോഗം ഏറ്റുവാങ്ങുന്ന ഇക്കാലത്ത് ഔഷധ ഗുണമുള്ള നാടൻ ഇലക്കറി പ്രദർശനം ശ്രദ്ധേയമായി.ചെലവു കുറക്കാനും ആരോഗ്യവും ആയുസും കൂട്ടാനും വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനുംഇലക്കറിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ക്ലാസടിസ്ഥാനത്തിൽ സംഘടിപ്പിച്ച മേളയിൽ പ്രദർശിപ്പിച്ച വിഭവങ്ങൾ ഉച്ചഭക്ഷണത്തിന് കുട്ടികൾ പങ്കിട്ടു കഴിച്ചു. തകര താള്, മുരിങ്ങ ,ചീര, കുമ്പളം, പയർ, ചേന, മുത്തിൾ, കാട്ടു ചീര, മത്തൻ, പൊന്നാങ്കണ്ണി, പാറച്ചീര, മുട്ടച്ചീര, വെരിച്ച പുളി, സാമ്പാർ ചീര, തഴുതാമ, മധുരക്കിഴങ്ങ്, തുടങ്ങിയ ഇലകൾ ഉപയോഗിച്ച്ഇരുപത്തഞ്ചോളം വ്യത്യസ്തവിഭവങ്ങൾ ത'യ്യാറാക്കി. കർക്കടകമാസത്തിൽ നടത്തിയ ഇലക്കറി മേള പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി .




സ്വാതന്ത്ര്യ ദിനാഘോഷം


വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പതാകയുയർത്തി. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉദ്ഘാടനം നിർവഹിച്ചു
 SMC ചെയർമാൻ സി.മധു 'പി.ടി.എ വൈസ് പ്രസിഡണ്ട് പ്രകാശൻ അയ്യങ്കാവ്, മദർ പി.ടി.എ പ്രസി.ശ്രീമതി അംബിക സീനിയർ അസി: എം.വി.ആശ, സ്റ്റാറ്റാഫ് സെക്രട്ടറി പത്മനാഭൻ കെ.വി.വി.കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്വാതന്ത്ര്യ സമരത്തിലെ ഏടുകൾ കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു.ദേശഭക്തി ഗാനം, നൃത്തം, പ്രസംഗം എന്നിവയും അവതരിപ്പിച്ചു.