2019 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച
പുനർജ്ജനി -
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി പാഠശാല ഒരു കാലത്ത് നമ്മൾ ഉപയോഗിച്ച ജൈവ വസ്തുക്കളുടെ വൈവിധ്യപൂർണ്ണമായ പ്രദർശനം കൊണ്ട് വേറിട്ടതായി .പ്രകൃതിസീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രദർശനം പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉമിക്കരി, പല്ല് തേക്കാൻ തേങ്ങയുടെ തൊണ്ടിന്റെ കഷ്ണം ,വേപ്പിൻ തണ്ട് ,പാള കൊണ്ടുള്ള കാട്ടം കോരി ,പ്ലാവില കോരി ,ചെമ്പരത്തി താളി ,തെങ്ങിന്റെ ഓലകൊണ്ടുള്ള വിവിധ കളിപ്പാട്ടങ്ങൾ എന്നിവ ശ്രദ്ധേയമായി.വാർഡ് മെമ്പർമാരായ ഭൂപേഷ് കെ,മുസ്തഫ തായന്നൂർ, അനീഷ് കുമാർ എം. എന്നിവർ സന്ദർശിച്ചു. സീഡ് കോ ഓർഡിനേറ്റർ റീന വി വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ആശഎം.വി ,മിനി വിവി,ശശിലേഖ, എം, വി.കെ.ഭാസ്കരൻ ,സന്തോഷ് കെ എന്നിവർ സംസാരിച്ചു.
2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച
പ്രേംചന്ദ് ദിനം
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേം ചന്ദിന് പ്രണാമമർപ്പിച്ച് ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ അനുസ്മരണ പ്രഭാഷണം നടത്തി.ജ്ഞാൻ മാർഗ് എന്ന കഥയുടെ നാടകാവിഷ്കരണം രംഗത്ത് അവതരിപ്പിച്ചു.പ്രത്യേക ഹിന്ദി അസംബ്ലി നടത്തി.ഹിന്ദി കടങ്കഥാ മത്സരവും സംഘടിപ്പിച്ചു.ഹിന്ദി അധ്യാപകരായ ആശ .എം വി ,വി.കെ ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
ഹോസ്ദുർഗ് ഉപജില്ല വിദ്യാരംഗം പ്രവർത്തനോദ്ഘാടനം
കവിത പഠിപ്പിക്കാന്‍ കവി നേരിട്ടെത്തി; ആവേശത്തോടെ വിദ്യാർത്ഥികൾ
കാലിച്ചാനടുക്കം:
പാഠപുസ്തകത്തിലെ കവിത പഠിപ്പിക്കാന്‍ കവി നേരിട്ടെത്തിയത് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നടന്ന ഹോസ്ദുർഗ് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിലാണ് പ്രശസ്ത കവിയായ വീരാൻ കുട്ടിയിൽ നിന്ന് കുട്ടികൾ കവിത നേരിട്ട് പഠിച്ചത്.മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ നക്ഷത്രവും പൂവും എന്ന കവിതയുടെയും എട്ടാം ക്ലാസിലെ അതിജീവനം എന്ന കവിതയുടെയും സ്രഷ്ടാവായ കവിയിൽ നിന്നും കവിത പഠിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യാനുഭവമായി.സർഗാത്മകതയിലൂടെ മനസിനെ നവീകരിച്ച് പുതിയ ലോകം നമ്മളിൽ നിന്നും നഷ്ടപ്പെടുത്തുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയണമെന്ന് എഴുത്തുകാരൻ ഓർമ്മപ്പെടുത്തി.സ്മാരകം, അതിജീവനം, ആശ്ലേഷം, അരുതേ, പ്രണയ മുന്തിരി ,നക്ഷത്രവും പൂവും എന്നീ ബിംബങ്ങളുടെ കരുത്തുകൊണ്ടും ഭാഷയുടെ ലാളിത്യം കൊണ്ടും ഹൃദ്യമായ സ്വന്തം കവിതകൾ അവതരിപ്പിച്ച് അവയിലെ പ്രകൃതിയെയും പ്രണയത്തെയും അതിജീവനത്തെയും കുറിച്ച് കുട്ടികളുമായി സംവദിച്ചതും ശ്രദ്ധേയമായി.ചടങ്ങിൽ ഹോസ്ദുർഗ് എ.ഇ.ഒ പി.വി.ജയരാജൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ ,
സന്തോഷ് കുമാർ ചെറുപുഴ എന്നിവർ ആശംസയർപ്പിച്ചു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാരംഗം കൺവീനർ കെ.രാജൻ സ്വാഗതവും വി.വി. മിനി നന്ദിയും പറഞ്ഞു.

നല്ലപാഠം - തുണി സഞ്ചി നിർമ്മാണം
പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് എതിരെ അമ്മമാരുടെ നല്ലപാഠം
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ നല്ല പാഠം പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് എതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി തുണി സഞ്ചി ഉണ്ടാക്കി നൽകി അമ്മമാർ നല്ല പാഠത്തിന്റെ ഭാഗമായി. നല്ലപാഠം അമ്മമാർ അവരുടെ പഴയ സാരികൾ ഉപയോഗിച്ച് അഞ്ചിലധികം സാരികൾ ഉണ്ടാക്കി നൽകി. ഇങ്ങനെ ഇരുന്നൂറോളം സാരികളാണ് ഉണ്ടാക്കി നല്ലപാഠം കൂട്ടുകാർ സ്കൂളിൽ എത്തിച്ചത്. .
സ്കൂൾ സന്ദർശിച്ച ഹൊസ്ദുർഗ് ഉപ ജില്ല ഓഫീസർ പി വി ജയരാജ് കുട്ടികളെ അഭിനന്ദിച്ചിരുന്നു. സ്കൂളിൽ സൗജന്യ അരിവിതരണം നടത്തുമ്പോൾ നവാഗതരായ ഒന്നാം ക്ലാസ്സുകാർക്ക് നല്കാൻ ഉദ്ദേശ്ശിക്കുന്നു. കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍
(
Atom
)